twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജി ഫോര്‍ ഗോള്‍ഡിന് പാരയായത് തിര?

    By Lakshmi
    |

    രഞ്ജിത്തിനെപ്പോലെ ഒരു സംവിധായകന്‍ ഒരു ചിത്രം പ്രഖ്യാപിച്ച്, തിരക്കഥയുമെഴുതിയശേഷം ആ ചിത്രം ഉപേക്ഷിച്ചുവെന്നകാര്യം ഇപ്പോഴും സിനിമാലോകത്തിനും ആരാധകര്‍ക്കും വിശ്വസിക്കാനായിട്ടില്ല. മോഹന്‍ലാലിനെയും മഞ്ജുവാര്യരെയും പ്രധാനകഥാപാത്രമാക്കി പ്രഖ്യാപിച്ച ചിത്രം പിന്നീട് വെറുമൊരു മോഹന്‍ലാല്‍ ചിത്രമായി മാറുകയും, അതിനുശേഷം അത് ഉപേക്ഷിയ്ക്കുകയുമാണ് ഉണ്ടായത്.

    ഇതിന് പിന്നിലുള്ള കാരണങ്ങള്‍ പലതാണെന്നാണ് പറയപ്പെടുന്നത്. രഞ്ജിത്തിനും മോഹന്‍ലാലിനും തിരക്കഥയില്‍ സംതൃപ്തി തോന്നാത്തതിനാണ് ചിത്രം ഉപേക്ഷിച്ചതെന്നാണ് പ്രധാനമായി പറഞ്ഞുകേള്‍ക്കുന്ന കാരണം. എന്നാല്‍ ഇതുമാത്രമല്ല ചിത്രമുപേക്ഷിക്കാനുള്ള കാരണമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.

    Thira

    അടുത്തിടെ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ തിരയെന്ന ചിത്രത്തിന്റെ കഥയുമായി ജി ഫോര്‍ ഗോള്‍ഡിന്റെ കഥയ്ക്ക് സാമ്യമുണ്ടായതുകൊണ്ടാണ് ചിത്രം വേണ്ടെന്നുവച്ചതെന്നാണ് കേള്‍ക്കുന്നത്. മനുഷ്യക്കടത്തായിരുന്നു തിരയുടെ വിഷയം. സമാനമായ വിഷയം തന്നെയാണ് രഞ്ജിത്ത് എഴുതിയ തിരക്കഥയിലും ഉണ്ടായിരുന്നതെന്നും അതിനാല്‍ ചിത്രം വേണ്ടെന്നുവെയ്ക്കാമെന്ന് രഞ്ജിത്തും മോഹന്‍ലാലും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ചലച്ചിത്രലോകത്തുനിന്നുള്ള ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

    ആവര്‍ത്തന വിരസതയുണ്ടാക്കുമെന്ന തിരിച്ചറിവില്‍ നിന്നും രഞ്ജിത്തും ലാലും പിന്മാറിയത് നന്നായെന്ന് പറയുന്ന പ്രേക്ഷകര്‍ കുറവല്ല. മാത്രമല്ല ഇത്തരത്തില്‍ വിരസതയുണ്ടാക്കുന്ന വിഷയവുമായി വന്നാല്‍ ഒരുപക്ഷേ കടല്‍ കടന്നൊരു മാത്തുക്കുട്ടിയുണ്ടാക്കിയതിലും വലിയ പേരുദോഷമാകും രഞ്ജിത്തിന് ആ ചിത്രം ഉണ്ടാക്കുക.

    എന്തായാലും ജി ഫോര്‍ ഗോള്‍ഡ് വേണ്ടെന്നുവച്ച രഞ്ജിത്ത് ഫഹദ് ഫാസിലിനെ നായകനാക്കി പുതിയൊരു ചിത്രമെടുക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്.

    English summary
    According to some reports the reason behind Ranjith's decision to shelve his project G For Gold, is Vineeth Sreenivasan's Thira.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X