»   » ഗോവയിലെ ഹസ്ബന്റുമാര്‍ എവിടെപ്പോയി?

ഗോവയിലെ ഹസ്ബന്റുമാര്‍ എവിടെപ്പോയി?

Posted By:
Subscribe to Filmibeat Malayalam
സജി സുരേന്ദ്രന്റെ പുതിയ മള്‍ട്ടിസ്റ്റാര്‍ സംരംഭമായ ഹസ്ബന്റ്‌സ് ഇന്‍ ഗോവയുടെ റിലീസ് വീണ്ടും താളം തെറ്റുന്നു. ഓണത്തിന് ചാര്‍ട്ട് ചെയ്ത ചിത്രം തത്കാലത്തേക്ക് റിലീസ് ചെയ്യേണ്ടെന്നാണ് നിര്‍മാതാക്കളായ യുടിവിയുടെ തീരുമാനം.

സൂപ്പര്‍താരങ്ങളുടേതടക്കമുള്ള സിനിമകളുടെ വരവാണ് ഹസ്ബന്റ്‌സിനെ പിന്‍വലിയാന്‍ പ്രേരിപ്പിച്ചത്. ഈ സിനിമകളുമായി ഒരു ക്ലാഷിന് താത്പര്യമില്ലെന്ന് യുടിവി പ്രതിനിധി ജി ധനജ്ഞയന്‍ പറയുന്നു. ഇനി സെപ്റ്റംബര്‍ 21ന് ചിത്രം തിയറ്ററുകളിലെത്തിയ്ക്കാനാണ് യുടിവിയുടെ തീരുമാനം.

പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കായി ടെക്‌നിക്കല്‍ ടീം കൂടുതല്‍ സമയം ചോദിച്ചതാണ് ചിത്രത്തിന്റെ റിലീസ് വൈകാന്‍ കാരണമായി ആദ്യംപറഞ്ഞുകേട്ടിരുന്നത്. മൂവിയുടെ ക്വാളിറ്റിയില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന ഉദ്ദേശത്തില്‍ യുടിവി ഇതനുവദിയ്ക്കുകയും ചെയ്തിരുന്നു.

മോഹന്‍ലാല്‍ നായകനായ ഗ്രാന്റ് മാസ്റ്റര്‍ക്ക് ശേഷം മോളിവുഡില്‍ യുടിവി നിര്‍മിയ്ക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഹസ്ബന്റ്‌സ് ഇന്‍ ഗോവ. ഭാര്യമാരെക്കൊണ്ട് പൊറുതി മുട്ടിയ മൂന്ന് ഭര്‍ത്താക്കന്മാര്‍ അവധിക്കാലം ആഘോഷിയ്ക്കാനായി ഗോവയിലേക്ക് പോകുന്നതാണ് സിനിമയുടെ പ്രമേയം. ജയസൂര്യ, ആസിഫ് അലി, ഇന്ദ്രജിത്ത്, ലാല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍.

English summary
Onam was the date set for the release of director Saji Surendran's Husbands in Goa.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam