»   » പത്ത് വര്‍ഷം കല്‍പനയുമായി പിണങ്ങി മിണ്ടാതിരുന്നത് എന്തിനായിരുന്നു, കണ്ണീരോടെ ഉര്‍വശി പറയുന്നു

പത്ത് വര്‍ഷം കല്‍പനയുമായി പിണങ്ങി മിണ്ടാതിരുന്നത് എന്തിനായിരുന്നു, കണ്ണീരോടെ ഉര്‍വശി പറയുന്നു

Posted By:
Subscribe to Filmibeat Malayalam
എന്തായിരുന്നു ഉർവശിയും കല്‍പ്പനയും തമ്മിലുള്ള പ്രശ്നം?

സിനിമയിലെ ശത്രുതയുടെ കഥ പലപ്പോഴും പരസ്യമായ രഹസ്യമാണ്. ഈഗോ കോപ്ലക്‌സിന്റെ പേരില്‍ താരങ്ങള്‍ തമ്മില്‍ വലിയൊരു യുദ്ധം നടക്കുന്നുണ്ട്. അത് ഭാര്യാ- ഭര്‍ത്താക്കന്മാരായാലും സഹോദരങ്ങളായാലും ശരി!!

അങ്ങനെ മലയാളത്തില്‍ കുറച്ചുകാലം ചര്‍ച്ചയായ പിണക്കമായിരുന്നു ഉര്‍വശിയും കല്‍പനയും തമ്മിലുണ്ടായത്. ഉര്‍വശി തന്നെ എതിര്‍ത്ത് മനോജ് കെ ജയനെ വിവാഹം ചെയ്തിന്റെ പേരില്‍ പത്ത് വര്‍ഷമാണ് ഇരുവരും മിണ്ടാതിരുന്നത്. ആ പിണക്കത്തെ കുറിച്ച് ഉര്‍വശി പറയുന്നത് എന്താണെന്ന് നോക്കാം

ഒടിയന് സാധിക്കാത്തത് മെഗാസ്റ്റാര്‍ ഇടിച്ച് നേടി! ക്ലാസ് അല്ല മാസാണ് താരം! മമ്മൂട്ടി അത് തെളിയിച്ചു!!

ഐക്യമുള്ള കുടുംബം

എന്റെ കുടുംബംത്തിലുള്ളത്രെയും ഐക്യം ഒരിക്കലും മറ്റൊരു സിനിമാ കുടുംബത്തില്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ല. ഏറ്റവും അടുപ്പമുള്ളിടത്താണല്ലോ ഒരു ചെറിയ അകല്‍ച്ച വന്നാലും വലുതായി കാണുന്നത്.

ഞങ്ങളുടെ ലോകം

ഇപ്പോള്‍ പോലും എനിക്ക് എത്ര അളവിന് ആഹാരം എടുക്കണം എന്ന് പോലും എനിക്കറിയില്ല. കാരണം ഞാന്‍ വീട്ടില്‍ ഇളയതാണ്. ഒന്നുകില്‍ അമ്മ വാരിത്തരും അല്ലെങ്കില്‍ കലചേച്ചിയോ കല്‍പന ചേച്ചിയോ വാരിത്തരും. അത്രയേറെ ഐക്യത്തോടെയാണ് ഞങ്ങള്‍ ജീവിച്ചത്.

എന്റെ പ്രണയം

പക്ഷെ എന്റെ ഒരു പ്രണയം ( മനോജ് കെ ജയനുമായുള്ള ബന്ധം) കല്‍പന ചേച്ചി എതിര്‍ത്തു. അത് വേണ്ട എന്നവള്‍ ശാഠിച്ചു. അതുവരെ എന്റെ എല്ലാ കാര്യങ്ങളും നോക്കിയത് കല്‍പന ചേച്ചിയാണ്. 24 വയസ്സ് വരെ ഞാന്‍ എന്ത് ചെയ്യുന്നതും കല്‍പന ചേച്ചിയെ അനുകരിച്ച് കൊണ്ടാണ്. ഒരു ഡ്രസ്സ് പോലും കല്‍പന ചേച്ചിയുടെ ഇഷ്ടപ്രകാരമാണ് എടുക്കുന്നത്.

മാനസിക പ്രശ്‌നമായിരുന്നു

അത്രയും നിഴല്‍ പോലെ നടന്നിട്ട്, എന്റെ ജീവിതത്തിലെ ഒരു പ്രധാന വിഷയം ഞാന്‍ സ്വന്തമായി തീരുമാനിക്കുകയും അവളെ അനുസരിക്കുകയും ചെയ്യാതെ വന്നപ്പോഴുള്ള അവളുടെ മാനസിക പ്രശ്‌നമായിരുന്നു ആ പിണക്കത്തിന് കാരണം.

ഞാന്‍ അനുസരിച്ചില്ല

അത് ശരിയല്ല, അങ്ങനെ ചെയ്യാന്‍ പാടില്ല എന്നൊക്കെ കല്‍പന ചേച്ചി പറഞ്ഞപ്പോള്‍ അതിനെ അതിജീവിക്കാനാണ് ഞാന്‍ ശ്രമിച്ചത്. അക്കാര്യത്തിലൊക്കെ എന്നെക്കാള്‍ കൂടുതല്‍ അറിവ് അവള്‍ക്കുണ്ടായിരുന്നു. എന്നിട്ടും ഞാന്‍ അനുസരിച്ചില്ല

അത് പോലം സംഭവിച്ചു

പിന്നീട് കല്‍പന ചേച്ചി പറഞ്ഞതാണ് സത്യമെന്ന് മനസ്സിലാകുകയും, അവള്‍ പറഞ്ഞത് പോലെ തന്നെ സംഭവിയ്ക്കുകയും ചെയ്തപ്പോള്‍ എനിക്ക് കോംപ്ലക്‌സായി. ഇതൊക്കെ ചേച്ചി പറഞ്ഞതാണല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്കവളെ നേരിടാന്‍ പ്രയാസമായി തോന്നി. അതാണ് സംഭവിച്ചത്.

പത്ത് വര്‍ഷം അകന്നു നിന്നു

അതൊരു പിണക്കമായിരുന്നില്ല.. കോംപ്ലക്‌സിന്റെ പേരില്‍ സംഭവിച്ച അകല്‍ച്ചയായിരുന്നു. പത്ത് വര്‍ഷത്തോളം ഈ പേരില്‍ ഞങ്ങള്‍ പരസ്പരം മിണ്ടാതെയായി. അതൊക്കെ മാറി ഞങ്ങള്‍ വീണ്ടും ഒന്നായി സന്തോഷത്തോടെ കഴിയുമ്പോഴാണ് ദൈവം അവളെ അങ്ങ് കൊണ്ടുപോയത്- കണ്ണീരോടെ ഉര്‍വശി പറഞ്ഞു.

പുരസ്‌കാരം നല്‍കിയില്ല

ജീവിച്ചിരിയ്ക്കുമ്പോള്‍ കല്പനയ്ക്ക് ഒരു പുരസ്‌കാരം നല്‍കാത്തതിലുള്ള വേദനയും ഉര്‍വശി പങ്കുവച്ചു. അവളെ പോലൊരു നടി ഇനിയുണ്ടാവില്ല. കല്‍പനയെ പോലെ കല്‍പന മാത്രമേയുള്ളൂ. എന്നിട്ടും അവള്‍ക്കൊരു പുരസ്‌കാരം നല്‍കിയില്ല. മരിച്ചപ്പോള്‍ എല്ലാവരും പുരസ്‌കാരം വച്ച് നീട്ടി, അത് സ്വീകരിക്കാന്‍ എന്നെ ക്ഷണിച്ചപ്പോള്‍ വിഷമം തോന്നി- ഉര്‍വശി പറഞ്ഞു.

English summary
Why Kalpana And Urvashi didn't speak each other for ten years

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam