»   » കുഞ്ചന്റ സിനിമ കണ്ട് പെണ്‍വീട്ടുകാര്‍ ഞെട്ടി, കല്യാണം മുടങ്ങി!!

കുഞ്ചന്റ സിനിമ കണ്ട് പെണ്‍വീട്ടുകാര്‍ ഞെട്ടി, കല്യാണം മുടങ്ങി!!

Written By:
Subscribe to Filmibeat Malayalam

സിനിമാ താരങ്ങള്‍ക്ക് പെണ്ണ് കിട്ടാന്‍ പ്രയാസമുള്ള കാലത്താണ് സംഭവം. അന്നത്തെ മലയാള സിനിമയിലെ നിറഞ്ഞ ഹാസ്യ സാന്നിധ്യമായ കുഞ്ചന്‍ പെണ്ണന്വേഷിച്ച് നടക്കുകയാണ്. പല ആലോചനകളും വന്നു. ഒന്നും ശരിയായില്ല.

ഒടുവില്‍ ഒരു പെണ്‍കുട്ടിയെ കണ്ടെത്തി, കാര്യങ്ങള്‍ ഏകദേശം തീരുമാനമായി. ഭാവി മരുമകന്‍ സിനിമയില്‍ ആണെന്ന് അറിഞ്ഞപ്പോള്‍ പെണ്ണിന്റെ അച്ഛനൊരു മോഹം, എന്നാല്‍ പിന്നെ കുഞ്ചന്റെ ഒരു സിനിമ കണ്ടിട്ടാവാം ബാക്കി തീരുമാനം.

kunchan

എന്നാല്‍ ആ ചിത്രത്തില്‍ കുഞ്ചന്‍ വെയ്‌സ്റ്റ് കൊട്ടയില്‍ നിന്ന് എച്ചില്‍പെറുക്കി തിന്നുന്ന ഒരു രംഗമുണ്ട്. അത് കണ്ട പെണ്ണിന്റെ വീട്ടുകാര്‍ ഞെട്ടി. അതോടെ കല്യാണവും മുടങ്ങി.

1985 ലാണ് കുഞ്ചന്‍ പിന്നീട് വിവാഹിതനാകുന്നത്. ശോഭയെ കണ്ടെത്തി. രണ്ട് പെണ്‍മക്കളുമുണ്ട്, ശ്വേതയും സ്വാതിയും. ശ്വേതയുടെ വിവാഹം കഴിഞ്ഞു. സ്വാതി ഹൈദരാബാദ് എന്‍ഐഎഫിടിയില്‍ ഫാഷന്‍ കമ്യൂണിക്കേഷന്‍ പഠിയ്ക്കുന്നു.

English summary
Why Kunchan's marriage cancelled?
Please Wait while comments are loading...

Malayalam Photos

Go to : More Photos