»   » മമ്മൂട്ടി മീശ വടിച്ചതെന്തിന്‌

മമ്മൂട്ടി മീശ വടിച്ചതെന്തിന്‌

Posted By:
Subscribe to Filmibeat Malayalam

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തില്‍ മമ്മൂട്ടിക്ക് മീശയില്ല. മീശയില്ലാതെ അടുത്തകാലത്തൊന്നും മമ്മൂട്ടി അഭിനയിച്ചിരുന്നില്ല. ഈ ചിത്രത്തില്‍ മമ്മൂട്ടി മീശയെടുക്കാന്‍ പ്രത്യേക കാരണമുണ്ട്. അതെന്താണെന്നു ചോദിച്ചാല്‍ സംവിധായകന്‍ രഞ്ജിത്ത് ഒറ്റ ഉത്തരമേയുള്ളൂ- ചിത്രം തിയറ്ററിലെത്തുന്നതുവരെ കാത്തിരിക്കുക.

കേരളത്തിലും ജര്‍മ്മനിയിലുമായി ചിത്രീകരിച്ച ചിത്രമാണ് കടല്‍ കടന്നൊരു മാത്തുക്കുട്ടി. വര്‍ഷങ്ങള്‍ക്കു മുന്‍പ് പത്തനംതിട്ടയില്‍ നിന്ന്ജര്‍മനിയിലേക്കു കുടിയേറിയ മാത്തുക്കുട്ടി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം മാത്തുക്കുട്ടി പ്രത്യേക ദൗത്യവുമായി ജര്‍മനിയില്‍ നിന്ന് നാട്ടില്‍വരികയാണ്. ആ വരവില്‍ മാത്തുക്കുട്ടിയുടെ മുഖത്ത് മീശയില്ല.

മമ്മൂട്ടിക്കു മാത്രമല്ല സഹനടന്‍മാരായ സിദ്ദീഖ്, സുരേഷ്‌കൃഷ്ണ, ശേഖര മേനോന്‍ എന്നിവര്‍ക്കൊന്നും മീശയില്ല. എല്ലാം സിനിമയുടെ കഥയുമായി ബന്ധപ്പെട്ടതാണ്. അത് ചിത്രം കാണുമ്പോള്‍ മാത്രം മനസ്സിലാക്കിയാല്‍ മതിയെന്നാണ് സംവിധായകന്‍ പറയുന്നത്.

മാത്തുക്കുട്ടിക്കു ശേഷം മമ്മൂട്ടി അവതരിപ്പിക്കുന്ന ദൈവത്തിന്റെ സ്വന്തം കഌറ്റസ് എന്ന ചിത്രത്തില്‍ മമ്മൂട്ടിക്ക് മീശയുണ്ട്. മാത്തുക്കുട്ടിയുടെ ഷൂട്ടിങ്ങ് കഴിഞ്ഞ് ഒരാഴ്ച ദുബൈയില്‍ താമസിച്ച ശേഷമാണ് മമ്മൂട്ടി നാട്ടിലെത്തിയത് . മീശ വളരാന്‍ വേണ്ടിയായിരുന്നു ഈ ഇടവേള. മുത്തുമണിയാണ് മമ്മൂട്ടിയുടെ നായിക. എന്തായാലും മമ്മൂട്ടിയുടെ മീശവടിയുടെ രഹസ്യം അറിയാന്‍ കാത്തിരിക്കാം.

English summary
In kadal Kadannu oru mathukutty Mammootty, a clean shaven character, Why he opted this, secret behind this decision.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam