»   » നസ്‌റിയ നസീം പരാതി പിന്‍വലിച്ചതിന് പിന്നില്‍

നസ്‌റിയ നസീം പരാതി പിന്‍വലിച്ചതിന് പിന്നില്‍

Posted By:
Subscribe to Filmibeat Malayalam

ചെന്നൈ: ശരീരപ്രദര്‍ശന വിവാദത്തില്‍ യുവതാരം നസ്‌റിയ നസീം നിര്‍മാതാവിനും സംവിധായകനും എതിരെ നല്‍കിയ പരാതി പിന്‍വലിച്ചതിന് എന്തിനാണ്? നസ്‌റിയയുടെ ഗ്ലാമര്‍ രംഗങ്ങളുള്ള ട്രെയിലര്‍ പിന്‍വലിക്കാന്‍ പോലും അണിയറക്കാര്‍ തയ്യാറായിട്ടില്ല എന്നോര്‍ക്കണം. നേരത്തെ പലരും സംശയിച്ചത് പോലെ വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമായിരുന്നു നസ്‌റിയയുടെ പരാതിയും വിവാദങ്ങളും എന്ന് തന്നെയാണ് ചെന്നൈ വാര്‍ത്തകള്‍ പറയുന്നത്.

നസ്‌റിയയുടെ ഗ്ലാമര്‍ രംഗങ്ങളടങ്ങിയ ട്രെയിലര്‍ ആയിരക്കണക്കിന് ആളുകളാണ് യൂട്യൂബിലും മറ്റ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും കണ്ടത്. ഇ്ത് പിന്‍വലിക്കാന്‍ കഴിയില്ല എന്നതാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. അതേ സമയം സിനിമയില്‍ നിന്നും വിവാദരംഗങ്ങള്‍ വെട്ടിമാറ്റാന്‍ ഇവര്‍ തയ്യാറായിട്ടുണ്ട്. ട്രെയിലറില്‍ കാണിക്കാമെങ്കില്‍ സിനിമയില്‍ എന്ത് കൊണ്ടായിക്കൂടാ എന്ന ചോദ്യത്തിന് മാത്രം മറുപടിയില്ല.

nazriya

മറ്റൊരാളുടെ ശരീരം ഗ്ലാമറസായി കാണിച്ച് തന്റേതെന്ന് പറഞ്ഞ് പ്രചരിപ്പിച്ചു എന്നായിരുന്നു യുവതാരത്തിന്റെ പരാതി. ഇത് കാണിച്ച് ചെന്നൈ പോലീസ് കമ്മീഷണര്‍ക്കും നടികര്‍ സംഘത്തിനും പരാതി നല്‍കിയത്. എന്നാല്‍ ഡ്യൂപ്പിനെ വെച്ച് ചിത്രീകരണം നടത്തുമെന്നും അതിന് നസ്‌റിയ നേരത്തെ സമ്മതിച്ചിരുന്നതാണ് എന്നും നിര്‍മാതാവ് കതിരേശനും സംവിധായകന്‍ സര്‍ഗുണവും പറഞ്ഞതോടെ തന്നെ നസ്‌റിയയുടെ പരാതിയുടെ മുനയൊടിഞ്ഞിരുന്നു.

അതേസമയം സിനിമയില്‍ വിവാദരംഗങ്ങള്‍ ഇല്ല എന്നും സിനിമ താന്‍ കണ്ടു എന്നും വിശദീകരിച്ചാണ് നസ്‌റിയ പരാതി പിന്‍വലിച്ചത്. ഗ്ലാമര്‍ രംഗങ്ങളുടെ പേരില്‍ വിവാദമുണ്ടാക്കി സിനിമ ശ്രദ്ധിക്കപ്പെട്ടാല്‍ തീയറ്ററില്‍ ആളുകയറും എന്ന സാമാന്യബുദ്ധിയാണോ അണിയറക്കാര്‍ കളിച്ചിരിക്കുന്നത് എന്നാണ് ആരാധകരുടെ സംശയം. പബ്ലിസിറ്റി സ്റ്റണ്ടല്ല എന്ന് നസ്‌റിയ തന്നെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചെങ്കിലും അത് വിശ്വസിക്കാന്‍ മാത്രം വിഡ്ഡികളാണോ കാണികള്‍? അനാവശ്യ വിവാദങ്ങള്‍ സിനിമയെ സഹായിക്കുമോ എന്നും കാത്തിരുന്ന് തന്നെ കാണാം.

English summary
Why did Nazriya Naseem Withdrew her complaint Naiyandi producer and Director?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam