TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
പ്രിയലാല്‍, ആ നീണ്ട മുടി വെട്ടിയതെന്തിന്??
'ഒളിച്ചിരുന്നേ ഒന്നിച്ചൊളിച്ചിരുന്നേ...' എന്ന പാട്ട് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സിലോടിയെത്തുന്ന മുടി നീട്ടിവളര്‍ത്തിയ ഒരു പെണ്‍കുട്ടിയുടെ മുഖമുണ്ട്, പ്രിയ ലാല്‍. അമേരിക്കയില്‍ നിന്നെത്തിയ പെണ്‍കുട്ടിയാണ് ജനകനിലെ ഗ്രാമീണമുഖമുള്ള സീതയെ അവതരിപ്പിച്ചെതെന്ന് പറഞ്ഞപ്പോള്‍ ചിലരിലെങ്കിലും അല്പം കൗതുകമുണ്ടായിരുന്നു.
ജനകന് ശേഷം പ്രിയയെ വെള്ളിത്തിയില്‍ കണ്ടില്ല. താരം തിരിച്ച് അമേരിക്കയിലേക്ക് പോയി. പ്രിയ ലാലയുടെ ഐഡന്റിറ്റിയായിരുന്ന ആ നീളന്‍ മുടിയും ഇപ്പോഴില്ല. സൂക്ഷിക്കാന്‍ വളരെ ബുദ്ധിമുട്ട് തോന്നിയതുകൊണ്ടാണത്രെ മുടി മുറിച്ചത്. പുതിയ സ്റ്റൈലില്‍ കെട്ടിവയക്കാന് നീളന്‍ മടി തടസ്സമായപ്പോള്‍ തേടിവന്ന പല അവസരങ്ങളും വിട്ടുപോയതോടെ മുടി മുറിക്കാന്‍ താരം തയ്യാറാവുകയായിരുന്നു.
പ്രിയ, ആ നീണ്ട മുടി എന്തിന് വെട്ടി??
ദുബായിലെ റാസല്‍ഖൈമയിലാണ് പ്രിയ ലാല്‍ ജനിച്ചതും വളര്‍ന്നതും. എട്ട് വയസ്സായപ്പോഴേക്കും യുകെയില്‍ സ്ഥിരതാമസമാക്കി.
പ്രിയ, ആ നീണ്ട മുടി എന്തിന് വെട്ടി??
നാല് വയസ്സുമുതല്‍ നൃത്തം പഠിക്കുന്ന പ്രിയ ലാലിന്റെ ചെറുപ്പം മുതലേ ഉള്ള ആഗ്രഹമായിരുന്നു സിനിമാകാരി ആകണം എന്നത്. മൂന്ന് തവണ അടുപ്പിച്ച കലാതതിലകപ്പട്ടം അണിഞ്ഞിട്ടുണ്ട് പ്രിയ ലാല്‍
പ്രിയ, ആ നീണ്ട മുടി എന്തിന് വെട്ടി??
ഒരു അവധിക്കാലത്ത് അമ്മയ്ക്കൊപ്പം നാട്ടിലെത്തിയപ്പോഴാണ് ജനകിലേക്ക് ക്ഷണം വന്നത്. ഡാന്‍സറിയാം എന്നല്ലാതെ അഭിനയത്തെ കുറിച്ച് ഒന്നും അറിയാതെയായിരുന്നു തുടക്കം.
പ്രിയ, ആ നീണ്ട മുടി എന്തിന് വെട്ടി??
ജനകന് ശേഷം എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. നാട് പരിചയമില്ലാത്തത് ഒരു കാരണമാണ്. പിന്നെ കലാമണ്ഡലം ക്ഷേമാവതിടീച്ചറിന്റെ അടുത്തുനിന്ന് മോഹിനിയാട്ടം പഠിച്ചുതുടങ്ങി.
പ്രിയ, ആ നീണ്ട മുടി എന്തിന് വെട്ടി??
കില്ലാടി രാമന് എന്ന ചിത്രം ചെയ്തു. പിന്നെ കാന്തപുരവും. രണ്ടും അത്ര ശ്രദ്ധിക്കപ്പെട്ടില്ല.
പ്രിയ, ആ നീണ്ട മുടി എന്തിന് വെട്ടി??
നീണ്ട മുടിയുള്ളതുകൊണ്ട് ആദ്യമഭിനയിച്ച ചിത്രത്തില്‍ എന്നെ കണ്ടപ്പോള്‍ ഞാന്‍ യു കെ കാരിയാണെന്ന് പലരും വിശ്വസിച്ചിരുന്നില്ല. സൂക്ഷിച്ചുവയ്ക്കാന്‍ ബുദ്ധിമുട്ടാണെന്ന് കണ്ടപ്പോഴാണ് മുടി വെട്ടിക്കളഞ്ഞത്. പുതിയ സ്റ്റൈലിനൊത്ത് മുടി കെട്ടിവയ്ക്കാന്‍ കഴിയാത്തതും ഒരു കാരണമാണ്.
പ്രിയ, ആ നീണ്ട മുടി എന്തിന് വെട്ടി??
മലയാളം മറന്നതുകൊണ്ടല്ല. നല്ല കഥാപാത്രങ്ങള്‍ ലഭിക്കാത്തതുകൊണ്ടാണ് ചെയ്യാത്തതെന്നാണ് പ്രിയ ലാല്‍ പറയുന്നത്. ആളുകള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒന്നോ രണ്ടോ വേഷങ്ങള്‍ ചെയ്യാനാണ് ഇഷ്ടമെന്ന് പ്രിയ പറഞ്ഞു.
പ്രിയ, ആ നീണ്ട മുടി എന്തിന് വെട്ടി??
ഇന്ത്യാ- വെസ്റ്റ് ഇന്റീസ് കളിയിലെ പബ്ലിക് അനൗണ്‍സറായിരുന്നു പ്രിയ. കഴിഞ്ഞ സിസിഎല്‍ നടന്നപ്പോള്‍ അത് കമന്റി ചെയ്തതും പ്രിയ ലാല്‍ തന്നെ
പ്രിയ, ആ നീണ്ട മുടി എന്തിന് വെട്ടി??
സിനിമകള്‍ തിരഞ്ഞെടുക്കുന്നതും തീരുമാനിക്കുന്നതെല്ലാം തനിച്ചാണ്. സ്വന്തം കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ അമ്മ തന്നെ പരിശീലിപ്പിക്കുകയായിരുന്നു എന്നാണ് ഇതേ കുറിച്ച് താരം പറയുന്നത്. നമ്മള് നമ്മളെയാണ് കൂടുതല്‍ പേടിക്കേണ്ടതെന്നാണ് പ്രിയയുടെ അഭിപ്രായം
പ്രിയ, ആ നീണ്ട മുടി എന്തിന് വെട്ടി??
നല്ല റോളുകള്‍ വന്നാല്‍ സിനിമയില്‍ അഭിനയിക്കും. നൃത്തവേദികളില്‍ സജീവമാകണം എന്നാണ് ഒരു ആഗ്രഹം. പല രാജ്യങ്ങളിലും പോയി നൃത്തം ചെയ്യണം. ഒരു ചെറിയ പൂമ്പാറ്റയെ പോലെ പാറിപ്പറന്നു നടക്കണം