»   » സല്ലുവിന്റെയും ഷാറൂഖിന്റെയും പിണക്കം എങ്ങനെ മാറി?

സല്ലുവിന്റെയും ഷാറൂഖിന്റെയും പിണക്കം എങ്ങനെ മാറി?

Posted By:
Subscribe to Filmibeat Malayalam

മുംബൈ: നീണ്ട അഞ്ചുവര്‍ഷത്തെ പിണക്കം മറന്ന് ബോളിവുഡിലെ താര രാജാക്കന്മരായ ഷാറൂഖ് ഖാനും സല്‍മാന്‍ ഖാനും ഒന്നിച്ച് ഒരു വേദി പങ്കിട്ടു. കോണ്‍ഗ്രസ് നേതാവായ ബാബ സിദ്ദിഖ് സംഘടിപ്പിച്ച ഇഫ്താര്‍ പാര്‍ട്ടിയിലാണ് ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടത്. അഞ്ചു വര്‍ഷത്തിനു ശേഷം ഇപ്പോള്‍ എന്താണ് ഇങ്ങനെയൊരു ഒത്തു ചേരല്‍ കാരണമെന്നായിരിക്കും ആരാധകരുടെ സംശയം

2008 മുതല്‍ പരസ്പരം കണ്ടാല്‍ പോലും സംസാരിക്കാത്ത കിംഗ്ഖാനും സല്ലുവും മുംബൈയില്‍ വച്ച് നടന്ന ഇഫ്താര്‍ ചടങ്ങില്‍ കെട്ടിപ്പിടിച്ച് പിണക്കം മറക്കുന്ന ചിത്രം ദേശീയ മാധ്യമങ്ങളിലെ പത്രങ്ങളില്‍ വലിയ വാര്‍ത്താ പ്രാധാന്യത്തോടെ തന്നെ നല്‍കിയിരുന്നു.

Shah rukh khan, Salman Khan

ഷാറൂഖിനെയും സല്ലുവിനെയും പിണക്കം മറന്ന് ഒന്നിപ്പിക്കുമെന്ന് നേരത്തെ ബോളിവുഡിലെ സകലകലാവല്ലഭന്‍ യെഷ് രാജ് ചോപ്ര പറഞ്ഞിരുന്നു. റൊമാന്റിക് ഹീറോ സല്‍മാന്‍ ഖാന്റെ 'ഏക് ദ ടൈഗറി'ന്റെ റിലീസിംഗ് ചടങ്ങിനൊപ്പം ഷാറൂഖിന്റെ 'യേ കഹാന്‍ ഐ ഗെയന്‍ ഹം' എന്ന ചിത്രത്തിന്റെ ട്രെയ്‌ലറും പറത്തിറക്കാനാണ് യെഷ് രാജ് ചോപ്രയുടെ പദ്ധതി. യെഷ് രാജ് ഫിലീംസിന്റെ ബാനറിലാണ് ഇരുചിത്രങ്ങളും നിര്‍മ്മിക്കുന്നത്.

ഇതിന്റെ ഭാഗമായാണ് ഇഫ്താര്‍ ചടങ്ങില്‍ ഇരുവരെയും യെഷ് രാജ് ഒന്നിപ്പിച്ചത്. എന്നാല്‍ അന്ന് ഇതിന് ഷാറൂഖും സല്ലുവും ഒന്നും പ്രതികരിച്ചിരുന്നില്ല. എന്തായാലും ഇരുവരുടെയും കൂടിക്കാഴ്ച ബോളിവുഡിന് പുതിയ പ്രതീക്ഷയാണെന്ന കാര്യത്തില്‍ സംശയമില്ല.

English summary
Shah Rukh Khan avoids queries on hugging Salman Khan each other at an Iftar party hosted by politician Baba Siddiqui.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam