»   » എന്തുകൊണ്ട് കാവ്യയ്ക്കും ദിലീപിനും പുരസ്‌കാരം നല്‍കിയില്ല, 'പിന്നെയും' തഴയപ്പെടാന്‍ കാരണം ?

എന്തുകൊണ്ട് കാവ്യയ്ക്കും ദിലീപിനും പുരസ്‌കാരം നല്‍കിയില്ല, 'പിന്നെയും' തഴയപ്പെടാന്‍ കാരണം ?

Posted By: Rohini
Subscribe to Filmibeat Malayalam

ഇത്തവണത്തെ സംസ്ഥാന പുരസ്‌കാരം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. മികച്ച നടനുള്ള പുരസ്‌കാരത്തിന് വേണ്ടി ഏറ്റുമുട്ടിയത് വിനായകനൊപ്പം മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും ടൊവിനോ തോമസുമാണ്. രജിഷ വിജയനൊപ്പം അവസാന നിമിഷം വരെ മത്സരിച്ചു നിന്നത് കാവ്യ മാധവനാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ കാവ്യ മാധവനൊക്കെ ആദ്യ ഘട്ടത്തില്‍ തന്നെ പുറത്തായി പോയിരുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

വിനായകനും രജിഷയ്ക്കും മന്‍ഹോളിനും വെറുതേ കൊടുത്തതല്ല പുരസ്‌കാരം, ജൂറി പറയുന്ന കാരണങ്ങള്‍


അടൂര്‍ ഗോപാല കൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രത്തിലെ അഭിനയത്തിന് ദിലീപിനെ മികച്ച നടനായും കാവ്യ മാധവനെ മികച്ച നടിയായും അടൂര്‍ ഗോപാലകൃഷ്ണനെ മികച്ച സംവിധായകനായും പരിഗണിച്ചു എന്നായിരുന്നു വാര്‍ത്തകള്‍. അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയും എന്ന ചിത്രം പുരസ്‌കാര നിര്‍ണയത്തിന്റെ പട്ടികയില്‍ നിന്ന് പൂര്‍ണമായും പിന്തള്ളപ്പെടിരുന്നുവത്രെ.


ആദ്യ റൗണ്ടില്‍ പുറത്തായി

68 എന്‍ട്രികളില്‍ ദിലീപും കാവ്യാ മാധവനും കേന്ദ്രകഥാപാത്രമായ പിന്നെയും എന്ന സിനിമയും ഉണ്ടായിരുന്നു. ഈ സിനിമകളിലെ അഭിനയത്തിന് മികച്ച നടനായി ദിലീപിനെയും നടിയായി കാവ്യാ മാധവനെയും സംവിധാനയകനായി അടൂരിനെയും പരിഗണിക്കുന്നതായി ചില മാധ്യമങ്ങള്‍ വാര്‍ത്തയും നല്‍കിയിരുന്നു. എന്നാല്‍ ആദ്യറൗണ്ട് മുതല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രമായ പിന്നെയും ഒരു കാറ്റഗറിയിലും പരിഗണിക്കപ്പെട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.


ജൂറിയുടെ വിശദീകരണം

അടൂര്‍ ഗോപാലകൃഷ്ണന്‍ ഇന്ത്യന്‍ സിനിമയിലെ മികച്ച സംവിധായകനാണെങ്കില്‍ അദ്ദേഹത്തിന്റെ മുന്‍ സിനിമകളുടേതിനൊത്ത നിലവാരം പിന്നെയും എന്ന സിനിമയ്ക്കുണ്ടായില്ല എന്നായിരുന്നു ജൂറി അധ്യക്ഷന്‍ എ കെ ബീര്‍ ഉള്‍പ്പെടെയുള്ള ജൂറി അംഗങ്ങളുടെ വിലയിരുത്തല്‍. അവാര്‍ഡിന് ഏതെങ്കിലും വിഭാഗത്തില്‍ പരിഗണിക്കപ്പെടാന്‍ യോഗ്യമായ സൃഷ്ടിയല്ലെന്ന വിലയിരുത്തലില്‍ ആദ്യ റൗണ്ടില്‍ തന്നെ പിന്നെയും തള്ളപ്പെട്ടു.


കാവ്യയും ദിലീപും ചിത്രത്തിലില്ല

കാവ്യാ മാധവന്‍ മികച്ച നടിക്കുള്ള മത്സരത്തില്‍ അവസാന റൗണ്ടില്‍ വരെ എത്തിയിരുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അറിയുന്നു. മികച്ച നടനുള്ള മത്സരത്തില്‍ ദിലീപുള്ളതായ വാര്‍ത്തകളും വാസ്തവവിരുദ്ധമാണ്.


അടൂരിന്റെ പിന്നെയും

എട്ട് വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ച് അടൂര്‍ തിരികെയെത്തിയ ചിത്രമാണ് പിന്നെയും. തീവ്രമായ പ്രണയകഥയെന്നാണ് ചിത്രീകരണഘട്ടത്തില്‍ സംവിധായകന്‍ സിനിമയെ പരിചയപ്പെടുത്തിയത്. വമ്പന്‍ ഹിറ്റുകളിലൂടെ ജനപ്രിയ ജോഡികളായി മാറിയ ദിലീപും കാവ്യാ മാധവനും കേന്ദ്ര കഥാപാത്രങ്ങളായപ്പോള്‍ പിന്നെയും എന്ന സിനിമ ജനപ്രിയ രസക്കൂട്ടുകള്‍ കലര്‍ന്ന അടൂര്‍ ചിത്രമാകുമോ എന്ന് സംശയിച്ചവരുമുണ്ടായിരുന്നു. എന്നാല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന പ്രതിഭാധനനായ ചലച്ചിത്രകാരന്റെ പിന്‍മടക്കമെന്ന നിരാശയുടേതാണ് പിന്നെയും സമ്മാനിച്ചത്.


English summary
Why the film Pinneyum avoided in State Award 2016

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam