For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇനി സിനിമയിലേക്കില്ല? അമ്മയില്‍ നിന്നും രാജി വെക്കുന്നതിന് മുന്‍പ് നടി പറഞ്ഞത്?

  |

  തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രമധ്യേയാണ് നടി ആക്രമണത്തിനിരയായത്. സമൂഹ മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ചൊരു സംഭവമായിരുന്നു ഇത്. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ നേരിടുന്ന ദുരനുഭവത്തെക്കുറിച്ച് നേരത്തെ കുറച്ചുപേര്‍ തുറന്നുപറഞ്ഞിരുന്നുവെങ്കിലും ഇത്തരത്തിലൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആദ്യമായിട്ടായിരുന്നു. ആക്രമണത്തിനിരയായ നടിക്ക് ശക്തമായ പിന്തുണ നല്‍കി സഹപ്രവര്‍ത്തകര്‍ കൂടെയുണ്ടായിരുന്നു.


  ഈ സംഭവത്തിന് ശേഷമാണ് വനിതാസിനിമാപ്രവര്‍ത്തകര്‍ ചേര്‍ന്ന് വിമന്‍ ഇന്‍ സിനിമ കലക്റ്റീവ് എന്ന സംഘടന രൂപീകരിച്ചത്. മഞ്ജു വാര്യര്‍, പാര്‍വതി, അഞ്ജലി മേനോന്‍, രമ്യ മമ്പീശന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു ഇവര്‍. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധമുണ്ടെന്നാരോപിച്ച് സംശയമുനകള്‍ ദിലീപിന് നേരെ നീണ്ടതിന് പിന്നാലെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഇതോടെയാണ് അമ്മയില്‍ നിന്നും താരത്തെ പുറത്താക്കിയത്. ഈ നടപടിയില്‍ അസംതൃപ്തി പ്രകടിപ്പിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇന്നസെന്റ് സ്ഥാനമൊഴിഞ്ഞ് പുതിയ പ്രസിഡന്റായി മോഹന്‍ലാല്‍ സ്ഥാനമേറ്റതിന് പിന്നാലെയായാണ് ദിലീപിനെ തിരികെ പ്രവേശിപ്പിക്കാനും തീരുമാനിച്ചത്. ഈ തീരുമാനത്തെക്കുറിച്ച് അറിഞ്ഞതോടെയാണ് നടിയും സുഹൃത്തുക്കളും സംഘടന വിട്ടത്.

  നടി രാജിവെച്ചു

  നടി രാജിവെച്ചു

  ദിലീപിനെ തിരിച്ചെടുക്കാനുള്ള അണിയറനീക്കങ്ങള്‍ നേരത്തെ തന്നെ ശക്തമായിരുന്നു. അദ്ദേഹത്തെ പുറത്താക്കിയ തീരുമാനം തെറ്റായിരുന്നുവെന്ന് വ്യക്തമാക്കി നിരവധി താരങ്ങള്‍ പരസ്യമായി രംഗത്തുവന്നിരുന്നു. ഈ തീരുമാനത്തെക്കുറിച്ച് പുറംലോകത്തെ അറിയിച്ച മമ്മൂട്ടിയേയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. താരം തിരികെ സംഘടനയിലേക്ക് എത്തുമെന്ന് വ്യക്തമായതോടെയാണ് നടി തന്റെ തീരുമാനം വ്യക്തമാക്കിയത്.

  സിനിമയില്‍ തുടരുന്നില്ല

  സിനിമയില്‍ തുടരുന്നില്ല

  ഇനി സിനിമയില്‍ തുടരാന്‍ താല്‍പര്യമില്ലെന്നും സാധാരണ പോലെ ജീവിതം തുടരാനാണ് താല്‍പര്യമെന്നും നടി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. സംഘടനയില്‍ നിന്നും പിന്‍വാങ്ങുന്നതിനെക്കുറിച്ച് നടി അടുത്ത സുഹൃത്തുക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ബുധനാഴ്ചയാണ് അമ്മയില്‍ നിന്നും പിന്‍വാങ്ങുകയാണെന്ന് താരം പ്രഖ്യാപിച്ചത്. ഡബ്ലുസിസിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടിയുടെ രാജിയെക്കുറിച്ച് പുറംലോകമറിഞ്ഞത്.

  ഡബ്ലുസിസി നടിയോടൊപ്പം

  ഡബ്ലുസിസി നടിയോടൊപ്പം

  നടിക്ക് ശക്തമായ പിന്തുണ നല്‍കി ആദ്യം മുതലേ കൂടെയുള്ള വനിതാസംഘടന പുതിയ തീരുമാനത്തെയും പിന്തുണയ്ക്കുകയായിരുന്നു. നടിയുടെ രാജിയെക്കുറിച്ച് അറിഞ്ഞതിന് ശേഷമാണ് കൂടുതല്‍ പേരുടെ കാര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അരങ്ങേറിയത്. നടിയോടൊപ്പം ഡബ്ലുസിസിയിലെ എല്ലാ അംഗങ്ങളും അമ്മയില്‍ നിന്നും പിന്‍വാങ്ങിയാലോ എന്ന തരത്തിലായിരുന്നു ആദ്യത്തെ ചര്‍ച്ചകള്‍. കൂടിയാലോചനകള്‍ക്ക് ശേഷം ആ തീരുമാനം വേണ്ടെന്ന് വെക്കുകയായിരുന്നു.

  രമ്യ നമ്പീശനും ഗീതുവും റിമയും

  രമ്യ നമ്പീശനും ഗീതുവും റിമയും

  നടിയുടെ അടുത്ത സുഹൃത്തുക്കളായ രമ്യ നമ്പീശനും ഗീതു മോഹന്‍ദാസും റിമ കല്ലിങ്കലും അമ്മയില്‍ നിന്ന് രാജി വെച്ചിരുന്നു. ഡബ്ലുസിസിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇവര്‍ ഇതേക്കുറിച്ച് വ്യക്തമാക്കിയത്. കുറ്റാരോപിതനായ വ്യക്തിയെ തിരിച്ചെടുക്കാനും മാത്രമുള്ള എന്ത് നീക്കമാണ് ഇപ്പോള്‍ നടന്നതെന്ന തരത്തില്‍ നേരത്തെ തന്നെ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. രാജി വെക്കുന്നതിനുള്ള കൃത്യമായ കാരണവും ഇവര്‍ വ്യക്തമാക്കിയിരുന്നു.

  കൂടുതല്‍ രാജി പിന്നീട്

  കൂടുതല്‍ രാജി പിന്നീട്

  നടിയെ അപമാനിക്കുന്ന തരത്തിലുള്ള നീക്കമാണ് അമ്മ ഇപ്പോള്‍ നടത്തിയതെന്ന തരത്തില്‍ സിനിമാപ്രവര്‍ത്തകരും പ്രേക്ഷകരുമൊക്കെ പുതിയ തീരുമാനത്തില്‍ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് നാല് പേര്‍ രാജി വെച്ചത്. അമ്മയില്‍ നിന്നും കൂടുതല്‍ പേര്‍ രാജി വെച്ചേക്കുമെന്നുള്ള സൂചനയും താരങ്ങള്‍ നല്‍കിയിട്ടുണ്ട്.

  മഞ്ജു വാര്യര്‍ തുടര്‍ന്നേക്കും

  മഞ്ജു വാര്യര്‍ തുടര്‍ന്നേക്കും

  അമ്മയില്‍ നിന്നും മഞ്ജു വാര്യര്‍ പിന്‍വാങ്ങുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായിരുന്നു. എന്നാല്‍ വിദേശത്തേക്ക് പോകുന്നതിന് മുന്നോടിയായി താരം സുഹൃത്തു്ക്കളുമായി ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും സംഘടനയില്‍ തുടര്‍ന്നേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളുമാണ് പുറത്തുവന്നിട്ടുള്ളത്. പൃഥ്വിരാജിനെയും മഞ്ജു വാര്യരെയും മുന്‍നിര്‍ത്തി ബദല്‍ സംഘടന നിലവില്‍ വന്നേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്.

  English summary
  why this actress resigned from amma
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X