»   » ദുല്‍ഖറും നിവീനും നിറയുന്നു: പൃഥ്വി പതുങ്ങിയോ?

ദുല്‍ഖറും നിവീനും നിറയുന്നു: പൃഥ്വി പതുങ്ങിയോ?

Posted By:
Subscribe to Filmibeat Malayalam

ബോക്‌സ് ഓഫീസില്‍ ദുല്‍ഖറും നിവീന്‍ പോളിയും നിറഞ്ഞാടുന്നത് പൃഥ്വിരാജ് ചിത്രത്തിന് പാരയാവുന്നു. ഷൂട്ടിങിനിടെ പല പ്രതിബന്ധങ്ങളും നേരിട്ട സിംഹാസനത്തിന്റെ റിലീസിങിനാണ് യുവതാര ചിത്രങ്ങള്‍ വിനയാവുന്നത്.

Simhasanam release delayed

ദുല്‍ഖര്‍ സല്‍മാനെ നായകനായ ഉസ്താദ് ഹോട്ടലും നിവീന്‍ പോളിയുടെ തട്ടത്തിന്‍ മറയത്തും വമ്പന്‍ പ്രീ പബ്ലിസിറ്റി നേടിയതോടെ പൃഥ്വി ചിത്രം പിന്മാറുകയായിരുന്നുവെന്നാണ് അണിയറസംസാരം. തട്ടത്തിന്‍ മറയത്തിനൊപ്പം ജൂലൈ എട്ടിന് സിംഹാസനം തിയറ്ററുകളിലെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

ചിത്രത്തിന്റെ ഡബിങ് ജോലികളെല്ലാം ജൂലൈ രണ്ടിന് പൃഥ്വിരാജ് പൂര്‍ത്തിയാക്കിയിരുന്നു. അതിന് ശേഷം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും വിചാരിച്ചതില്‍ വേഗത്തില്‍ പൂര്‍ത്തിയായി.

എന്നാല്‍ ഉസ്താദ് ഹോട്ടലും തട്ടത്തിന്‍ മറയത്തും വമ്പന്‍ പ്രീ പബഌസിറ്റിയോടെ തിയറ്ററുകളിലെത്തിയത് സിംഹാസനത്തിന്റെ അണിയറക്കാരെ ഞെട്ടിച്ചുവത്രേ. ഈ സിനിമകള്‍ വൈഡ് റിലീസ് ചെയ്തതോടെ സിംഹാസനത്തിന് ആവശ്യമായ തിയറ്ററുകളില്‍ ലഭിയ്ക്കുമോയെന്ന ആശങ്കയിലാണ് റിലീസ് മാറ്റിവച്ചതെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷാജി കൈലാസ് വെളിപ്പെടുത്തുന്നു.

മലയാള സിനിമകള്‍ ഉയര്‍ത്തിയ ഭീഷണിയ്ക്ക് പുറമെ സുദീപ് നായകനായ തെലുങ്ക് ചിത്രം ഈച്ച മോളിവുഡ് ബോക്‌സ് ഓഫീസില്‍ സൃഷ്ടിച്ച തരംഗവും സിംഹാസനത്തെ പിന്നോട്ടടിച്ചുവെന്നാണ് അറിയുന്നത്. സിംഹാസനത്തിന്റെ നിര്‍മാതാവ് എസ് ചന്ദ്രകുമാറിന്റെ സാമ്പത്തിക ബാധ്യതകളും റിലീസിന് തടസമായെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്തായാലും സിംഹാസനത്തിന്റെ ഒരു പരസ്യവാചകം തന്നെയാണ് ഈ സമയത്ത് ഓര്‍ക്കേണ്ടത്. പുലി പതുങ്ങുന്നത്് ഒളിയ്ക്കാനല്ല, കുതിയ്ക്കാനാണ്.. എന്ന പരസ്യവാചകമാണ് പൃഥ്വിയുടെ പോസ്റ്ററുകളിലുള്ളത്. അപ്പോള്‍ പൃഥ്വി പതുങ്ങിയത് കുതിയ്ക്കാന്‍ തന്നെയാവുമെന്ന് നമുക്ക് കരുതാം.

English summary
Prithviraj-starrer 'Simhasanam' failed to hit the screens on the scheduled date of release last Friday
Please Wait while comments are loading...

Malayalam Photos

Go to : More Photos