»   » വിളിച്ചു വരുത്തിയിട്ട് ചോറില്ല എന്ന പരിപാടിയായി പോയി ഇത്തവണ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍!!!

വിളിച്ചു വരുത്തിയിട്ട് ചോറില്ല എന്ന പരിപാടിയായി പോയി ഇത്തവണ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍!!!

By: Teresa John
Subscribe to Filmibeat Malayalam

കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച 7-ാമത് ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ആന്‍ഡ് ഷോട്ട് ഫിലിം ഫെസ്റ്റിവല്‍ കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഈ വര്‍ഷത്തെ മേളയ്ക്ക് മാറ്റ് ഇത്തിരി കുറഞ്ഞിരിക്കുകയാണ്. പരാതിയും പരിഭവവുമെക്കെയായിട്ടാണ് മേള അവസാനിച്ചിരിക്കുന്നത്. 

ക്യാമറ കണ്ണുകള്‍ വീണ്ടും പിന്തുടര്‍ന്നു!ഒറ്റക്കായിപോയ താരപുത്രിയുടെ നിസഹായക അവസ്ഥ ഒന്ന് കണ്ട് നോക്ക്

വിളിച്ചു വരുത്തി ഇലയിട്ടു.. എന്നിട്ട് ചോറ് വിളമ്പിയില്ല എന്ന അവസ്ഥയിലായിരുന്നു മേള സമാപിച്ചത്. വ്യക്തമായ കാരണങ്ങള്‍
ഇല്ലാതെയാണെന്നാണ് പരാതി ഉയരുന്നത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റ് മിനിസ്ട്രി മൂന്ന് ഷോട്ട് ഫിലിമ്മുകളുടെ പ്രദര്‍ശനാനുമതി നിഷേധിക്കുകയായിരുന്നു. പരാതിയുമായി കോടതിയെ സമീപിച്ചിരുന്നെങ്കലും പരാതി തള്ളിക്കളയുകയായിരുന്നു.

ഷോട്ട് ഫിലിം ഫെസ്റ്റിവല്‍

കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച 7-ാമത് ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ആന്‍ഡ് ഷോട്ട് ഫിലിം ഫെസ്റ്റിവിലാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്.

പ്രദര്‍ശനം നിഷേധിച്ചു

സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് മേളില്‍ പങ്കെടുക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും മൂന്ന ഷേട്ട് ഡോക്യുമെന്ററികളുടെ പ്രദര്‍ശനാനുമതി തടയുകയായിരുന്നു.

ബ്രോഡ്കാസ്റ്റ് മിനിസ്ട്രിയുടെ ഉത്തരവ്

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റ് മിനിസ്ട്രിയുടെ ഉത്തരവിനെ തുടര്‍ന്നാണ് മത്സരവിഭാങ്ങളിലെത്തിയ മൂന്ന്് ഷേട്ട് ഡോക്യുമെന്ററികളുടെ പ്രദര്‍ശനം നിഷേധിച്ചത്.

പുരസ്‌കാരങ്ങള്‍ നേടി നിര്‍മാതാക്കള്‍

പലരുടെയും ഡോക്യുമെന്ററികള്‍ മത്സരിക്കുകയും അവര്‍ക്ക് പുരസ്‌കാരം ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവര്‍ക്കൊന്നും ഈ വര്‍ഷം പുരസ്‌കാരം ഒന്നും നല്‍കുന്നില്ലെന്നാണ് പിന്നീട് വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

പുരസ്‌കാരം നല്‍കിയ വിഭാഗങ്ങള്‍

ഷോര്‍ട്ട് ഫിക്ഷന്‍, ലോങ്ങ് ഡോക്യൂമെന്ററി, ആനിമേഷന്‍, ക്യാമ്പസ് ഫിക്ഷന്‍ എന്നിങ്ങനെ മറ്റ് നാല് വിഭാഗങ്ങളില്‍ എത്തിയ ചിത്രങ്ങള്‍ക്ക് ഇത്തവണ പുരസ്‌കാരം നല്‍കിയിരുന്നു.

ഷോട്ട് ഡോക്യുമെന്ററികള്‍ പുറത്ത്

വിവിധ വിഭാഗങ്ങളില്‍ പുരസ്‌കാരം നല്‍കിയപ്പോള്‍ ഷോട്ട് ഡോക്യുമെന്ററികളെ പുറത്താക്കുകയായിരുന്നു. ഇത് ശരിക്കും ഒരു അപമാനിക്കലായിരുന്നെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ക്തമായിരിക്കുകയാണ്.

പരാതി കോടതിയും തള്ളി

പരാതിയുമായി കോടതിയിലെത്തിയ നിര്‍മാതാക്കള്‍ക്ക് അവിടെ നിന്നും പ്രതീക്ഷ നഷ്ടപ്പെടുകയായിരുന്നു. കോടതിയില്‍ സമര്‍പ്പിച്ച പരാതി തള്ളിപ്പോവുകയായിരുന്നു.

ശരിയായ ന്യായീകരണങ്ങള്‍ ഇല്ലാതെ

ആദ്യഘട്ടത്തില്‍ 15 ഡോക്യുമെന്ററികള്‍ തിരഞ്ഞെടുത്തിരുന്നെങ്കിലും 3 എണ്ണം നിരസിക്കുകയായിരുന്നു. എന്നാല്‍ അവ ഒഴിവാക്കിയതിന് ശരിയായ ന്യായീകരണങ്ങള്‍ ഇല്ലെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

English summary
Why were there no awards in the short documentary section at the IDSFFK
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam