മസാല പടങ്ങളും അടുത്തിടപഴകുന്ന രംഗങ്ങളിലും അഭിനയിക്കുമോ? നടി മഡോണയുടെ അഭിപ്രായം ഇതാണ്!!
അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിലൂടെയാണ് നടി മഡോണ സെബാസ്റ്റ്യാന്‍ അഭിനയത്തിലേക്കെത്തിയത്. പ്രേമത്തിലെ താരങ്ങളെല്ലാം സൂപ്പര്‍ താരങ്ങളായത് പോലെ മഡോണയും ശ്രദ്ധിക്കപ്പെട്ടിരുന്നു. ശേഷം ദിലീപിന്റെ നായികയായി അഭിനയിച്ച മഡോണ തമിഴിലാണ് കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചിരിക്കുന്നത്. പ്രേമത്തിന്റെ തെലുങ്ക് റീമേക്കിലും മഡോണയായിരുന്നു നായികയായി അഭിനയിച്ചത്.
ഇപ്പോള്‍ സിനിമകളുടെ തിരക്കുകളിലാണെങ്കിലും ചില കടുത്ത തീരുമാനങ്ങള്‍ എടുത്തിരിക്കുകയാണ്. തനിക്ക് എത്ര പണം തന്നാലും വേഷത്തിന് വേണ്ടി വിട്ട് വീഴ്ചയ്ക്കില്ലെന്നാണ് മഡോണ പറയുന്നത്. ഗ്ലാമര്‍ വേഷം ചെയ്യുന്നതിന് മുമ്പ് ഇക്കാര്യം നടി വ്യക്തമാക്കാറുണ്ട്. അടുത്ത കൂട്ടുകാരണെങ്കിലും അടുത്തിടപഴകുന്ന രംഗങ്ങളില്‍ അഭിനയിക്കാന്‍ മഡോണയ്ക്ക് താല്‍പര്യമില്ലെന്നാണ് പറയുന്നത്.

എന്നാല്‍ ശക്തമായ കഥാപാത്രങ്ങളില്‍ അഭിനയിക്കാന്‍ മഡോണയ്ക്ക് താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. തന്റെ സൗന്ദര്യം സിനിമയില്‍ ഉപയോഗിക്കാന്‍ മടിയില്ലെന്നും അതിന് വേണ്ടി മസാല പടങ്ങളില്‍ അഭിനയിക്കുന്നതിന് കുഴപ്പിമില്ലെന്നും നടി മുമ്പ് പറഞ്ഞിരുന്നു.


Click it and Unblock the Notifications











