»   » മുഖ്യമന്ത്രിയാക്കുമെങ്കില്‍ ലീഗില്‍ വരാം; എം കെ മുനീറിന് ശ്രീനിവാസന്റെ മറുപടി

മുഖ്യമന്ത്രിയാക്കുമെങ്കില്‍ ലീഗില്‍ വരാം; എം കെ മുനീറിന് ശ്രീനിവാസന്റെ മറുപടി

Posted By:
Subscribe to Filmibeat Malayalam

ശ്രീനിവാസനും മകന്‍ വിനീത് ശ്രീനിവാസനും കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തള്ളിപ്പറഞ്ഞു എന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അങ്ങനെ താനോ തന്റെ മകനോ പറഞ്ഞിട്ടില്ലെന്ന് തന്റെ സ്വതസിദ്ധമായ ആക്ഷേപ ഹാസ്യ സ്റ്റൈലില്‍ ശ്രീനിവാസന്‍ മറുപടി നല്‍കി.

അതിന് ശേഷം ശ്രീനിവാസന്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നു, തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്നൊക്കെ വാര്‍ത്തകള്‍ കണ്ടു. ഇത് കേട്ടറിഞ്ഞ മന്ത്രി എം കെ മുനീര്‍ നടനെ ലീഗിലേക്ക് ക്ഷണിയ്ക്കുകയും ചെയ്തു. അതിന് ശ്രീനിവാസന്റെ മറുപടി നോക്കാം...

Also Read: ശ്രീനിവാസനും വിനീത് ശ്രീനിവാസനും കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തള്ളിപ്പറഞ്ഞോ? സത്യാവസ്ഥ ഇതാ

മുഖ്യമന്ത്രിയാക്കുമെങ്കില്‍ ലീഗില്‍ വരാം; എം കെ മുനീറിന് ശ്രീനിവാസന്റെ മറുപടി

മന്ത്രി കെ എം മുനീറിന്റെ ക്ഷണം ശ്രീനിവാസന്‍ സ്വീകരിച്ചിരിയ്ക്കുന്നു. ലീഗിലേക്ക് വരാമെന്നും പാര്‍ട്ടിയില്‍ ചേരാന്‍ തയ്യാറാണെന്നും ശ്രീനിവാസന്‍ പറഞ്ഞു.

മുഖ്യമന്ത്രിയാക്കുമെങ്കില്‍ ലീഗില്‍ വരാം; എം കെ മുനീറിന് ശ്രീനിവാസന്റെ മറുപടി

പക്ഷെ ശ്രീനിവാസന് ഒരു കണ്ടീഷനുണ്ട്, അടുത്ത തിരഞ്ഞെടുപ്പില്‍ സീറ്റ് തരികയും മുഖ്യമന്ത്രിയാക്കാം എന്ന ഉറപ്പ് തരികയും ചെയ്യണം.

മുഖ്യമന്ത്രിയാക്കുമെങ്കില്‍ ലീഗില്‍ വരാം; എം കെ മുനീറിന് ശ്രീനിവാസന്റെ മറുപടി

സിനിമയിലായാലും ജീവിതത്തിലായാലും ഇതാണ് ശ്രീനിവാസന്‍ സ്റ്റൈല്‍. സന്ദേശം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തില്‍ നിന്ന് ഇത്തരമൊരു മറുപടിയേ മന്ത്രി എം കെ മുനീര്‍ പ്രതീക്ഷിക്കേണ്ടതുള്ളൂ...

മുഖ്യമന്ത്രിയാക്കുമെങ്കില്‍ ലീഗില്‍ വരാം; എം കെ മുനീറിന് ശ്രീനിവാസന്റെ മറുപടി

രാഷ്ട്രീയത്തിലേക്കിറങ്ങുന്ന വാര്‍ത്ത പത്രം കണ്ടാണ് താനും അറിഞ്ഞതെന്ന് ശ്രീനിവാസന്‍ പറഞ്ഞു. സ്വതന്ത്ര്യനായാണത്രെ മത്സരിക്കുന്നത്. സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയാവുക എന്നാല്‍ സ്വാതന്ത്ര്യം കളയുക എന്നാണ് അര്‍ത്ഥമെന്നും ശ്രീനിവാസന്‍ പറഞ്ഞു.

English summary
Actor Sreenivasan on Sunday said that he was ready to join the IUML if he was made party's chief ministerial candidate. Referring to media reports about Sreenivasan's possible foray into politics, Social Welfare Minister M.K. Muneer invited the actor to the Muslim League at a book launch of Olive Publications.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam