»   » എല്ലാവരും വന്നു, മോഹന്‍ലാലും മമ്മൂട്ടിയും ഇനിയെങ്കിലും ദിലീപിനെ വന്ന് കാണുമോ..??

എല്ലാവരും വന്നു, മോഹന്‍ലാലും മമ്മൂട്ടിയും ഇനിയെങ്കിലും ദിലീപിനെ വന്ന് കാണുമോ..??

By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിന്റെ രണ്ട് നെടുന്തൂണുകളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇരുവരും തമ്മില്‍ അഭിനയം മുതല്‍ പെരുമാറ്റത്തില്‍ വരെ എല്ലാം വ്യത്യസ്തമാണ്. രണ്ടും രണ്ട് വ്യക്തിത്വങ്ങള്‍. എന്നാല്‍ ഒരു കാര്യത്തില്‍ മാത്രം ഇപ്പോള്‍ രണ്ട് പേര്‍ക്കും ഒരു മനസ്സാണ്.. ഒരു തീരുമാനമാണ്..ദിലീപിന്റെ കാര്യത്തില്‍!!

മഞ്ജു വാര്യരും കേക്ക് മുറിച്ച് ആഘോഷിച്ചു, ദിലീപ് പുറത്തിറങ്ങിയതിന്റെ സന്തോഷമാണോ..?

നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ ഇതുവരെ പ്രതികരിക്കാത്ത രണ്ടേ രണ്ട് പേരേ മലയാള സിനിമയിലുള്ളൂ.. അത് മോഹന്‍ലാലും മമ്മൂട്ടിയുമാണ്. ജാമ്യം കിട്ടി ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ദിലീപിനെ കാണാന്‍ ഓരോ ദിവസവും താരങ്ങള്‍ എത്തുകയാണ്.. ഇവിടെയെങ്കിലും സൂപ്പര്‍താരങ്ങള്‍ എത്തുമോ..

ദിലീപുമായുള്ള അടുപ്പം

മോഹന്‍ലാലുമായും മമ്മൂട്ടിയുമായും നല്ല സൗഹൃദമാണ് ദിലീപ് കാത്ത് സൂക്ഷിച്ചിരുന്നത്. വ്യക്തി ജീവിതത്തിലായാലും സിനിമാ ജീവിതത്തിലായാലും എന്ത് കാര്യവും ദിലീപ് ആദ്യം ചെന്ന് പറയുന്നത് മമ്മൂട്ടിയോടാണ്. എല്ലാ കാര്യത്തിനും മെഗാസ്റ്റാറിന്റെ പൂര്‍ണ പിന്തുണ ഉണ്ടാവാറുമുണ്ട്.

ആരോപണമുയര്‍ന്നപ്പോള്‍

നടി ആക്രമിയ്ക്കപ്പെട്ടപ്പോള്‍ തന്നെ രാത്രി ചേര്‍ന്ന യോഗത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ നടിയ്ക്ക് പൂര്‍ണ പിന്തുണ അറിയിച്ചു. പിന്നാലെ സംഭവുമായി ദിലീപിന്റെ പേര് പറഞ്ഞ് കേട്ടപ്പോള്‍ രണ്ട് പേരും മിണ്ടിയില്ല.

അമ്മ യോഗത്തില്‍

കേസുമായി ബന്ധപ്പെട്ട് ദിലീപിനെ പൊലീസ് ചോദ്യം ചെയ്യുന്ന സാഹചര്യത്തിലാണ് താരസംഘടനയുടെ വാര്‍ഷിക യോഗം നടക്കുന്നത്. അവിടെ ഗണേഷും മുകേഷുമെല്ലാം ദിലീപിന് വേണ്ടി മാധ്യമങ്ങളുമായി വഴക്കിടുമ്പോള്‍ ഇതൊന്നും തങ്ങളെ ബാധിക്കുന്നതല്ല എന്ന ഭാവത്തിലിരിക്കുകയായിരുന്നു മമ്മൂട്ടിയും മോഹന്‍ലാലും

പുറത്താക്കാന്‍ ആവേശം

ഒടുവില്‍ നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റിലായി. ദിലീപിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോള്‍ സിനിമയുമായി ബന്ധപ്പെട്ട സംഘടനയില്‍ നിന്നെല്ലാം നടനെ ഒഴിവാക്കി. മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ ചേര്‍ന്നാലോചിച്ചാണ് അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയത്. അപ്പോഴും ഇരുവരും നടനെ അനുകൂലിച്ചില്ല.

ജയിലിലും വന്നില്ല

പിന്നീട് ദിലീപ് ജാമ്യം പോലുമില്ലാതെ ജയിലിനകത്തായി. റിമാന്റ് നീണ്ടു നീണ്ടു പോയി. ജയറാം ഉള്‍പ്പടെ സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം ജയിലില്‍ വന്ന് ദിലീപിനെ കണ്ടു. അപ്പോഴും മോഹന്‍ലാലും മമ്മൂട്ടിയും മിണ്ടിയില്ല. ആന്റണി പെരുമ്പാവൂര്‍ ജയിലില്‍ വന്നത് മോഹന്‍ലാലിന്റെ സന്ദേശവുമായിട്ടാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

വീട്ടില്‍ വരുമോ..

ഇപ്പോള്‍ ദിലീപ് ജാമ്യത്തില്‍ പുറത്തിറങ്ങി. ദിലീപിനെ ആശ്വസിപ്പിക്കാനും സന്തോഷത്തില്‍ പങ്കു ചേരാനും സിനിമാ സഹപ്രവര്‍ത്തകരെല്ലാം വീട്ടിലെത്തുന്നു. പക്ഷെ അപ്പോഴും മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും അഡ്ഡ്രസില്ല!!

എന്തുകൊണ്ട് വരുന്നില്ല

അനാവശ്യമായ വാര്‍ത്തകള്‍ ഒഴിവാക്കാനാണ് മോഹന്‍ലാലും മമ്മൂട്ടിയും ദിലീപിനെ വന്ന് കാണാത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. താരപദവിയെ ഇരുവരും ഭയക്കുന്നു. കുറ്റക്കാരനല്ല എന്ന് പൂര്‍ണമായും തെളിഞ്ഞതിന് ശേഷം പ്രതികരിക്കാന്‍ കാത്തിരിയ്ക്കുകയാണോ ഇരുവരും???

English summary
Will Mammootty and Mohanlal visit Dileep
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam