twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പേടിത്തൊണ്ടന്‍ സുരാജിനെ രക്ഷിക്കുമോ

    By Nirmal Balakrishnan
    |

    റിലീസിങ് നിരവധി തവണ മാറ്റിവച്ച സുരാജ് വെഞ്ഞാറമൂടിന്റെ പേടിത്തൊണ്ടന്‍ 18ന് തിയറ്ററിലെത്തും. പ്രദീപ് ചൊക്ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുശ്രീയാണ് സുരാജിന്റെ നായിക. ദേശീയ അവാര്‍ഡ് ലഭിച്ച സുരാജ് നായകനായി റിലീസ് ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. മധുപാല്‍, ശിവജി ഗുരുവായൂര്‍, നിലമ്പൂര്‍ ആയിഷ എന്നിവരാണ് മറ്റു പ്രധാനതാരങ്ങള്‍.

    ഏകദേശം ഒരു വര്‍ഷമായി പേരിത്തൊണ്ടന്റെ ചിത്രീകരണം തുടങ്ങിയിട്ട്. വിജീഷ് മണിയായിരുന്നു ആദ്യ നിര്‍മാതാവ്. എന്നാല്‍ ചിത്രീകരണം കഴിഞ്ഞ് എല്ലാം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഒടുവില്‍ സംവിധായകന്‍ ഇടപെട്ട് പുതിയൊരു നിര്‍മാതാവിനെ കണ്ടെത്തി സിനിമ റിലീസ്‌ചെയ്യാന്‍ മുന്‍കൈ എടുക്കുകയായിരുന്നു.

    suraj-venjamoodu

    ശ്രീനിവാസന്‍ നായകനായ ഇംഗ്ലീഷ് മീഡിയം എന്ന ചിത്രം സംവിധാനം ചെയ്ത ആളാണ് പ്രദീപ് ചൊക്ലി. കാവ്യ ാമാധവന്‍ നായികയായി മഴമേഘപ്രാവുകള്‍ എന്ന ശ്രദ്ധേയ ചിത്രവും ഇദ്ദേഹം തന്നെയാണ് ഒരുക്കിയത്.

    കണ്ണൂരിലെ തെയ്യത്തെ അവലംബമാക്കിയാണ് പേടിത്തൊണ്ടന്റെ കഥ വികസിക്കുന്നത്. പ്രസന്നന്‍ ആണ് കഥയും തിരക്കഥയും. സുരാജ് കണ്ണൂര്‍ സ്ലാങ്ില്‍ സംസാരിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. കണ്ണൂരിലെ ഒരു നാടന്‍പാട്ടും സുരാജ് പാടുന്നുണ്ട്. മമ്പാല ഗ്രാമത്തിലെ രാജീവന്‍ എന്ന പേടിത്തൊണ്ടനായിട്ടാണ് സുരാജ് അഭിനയിക്കുന്നത്.

    സുരാജ് നായകനായ ഗര്‍ഭശ്രീമാന്‍ അടുത്തിടെ റിലീസ് ചെയ്ത് തിയറ്ററില്‍ വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോയിരുന്നു. പേടിത്തൊണ്ടന്‍ തന്നെയാണ് സുരാജിന്റെയും പ്രദീപ് ചൊക്ലിയുടെയുമൊക്കെ ഭാവി തീരുമാനിക്കുക. റംസാന്‍ കാലത്താണ് റിലീസ് എന്നത് ചിത്രത്തിനു ദോഷമാണെങ്കിലും റംസാന്‍ കഴിഞ്ഞാല്‍ ഒട്ടേറെ ചിത്രങ്ങള്‍ റിലീസിനൊരുങ്ങുന്നുണ്ട്. അതുകൊണ്ട് റിലീസ് ചെയ്ത സമയത്ത് ശ്രദ്ധിക്കപ്പെട്ടാല്‍ മാത്രമേ പേടിത്തൊണ്ടന്‍ ഹിറ്റാകുകയുള്ളൂ.

    English summary
    Will Pedithondan Save Suraj venjaramoodu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X