»   » രണ്‍വീര്‍ സിംഗ്-ദീപിക വിവാഹം സ്വിറ്റ്‌സര്‍ലന്‍ഡില്‍? കാണാം

രണ്‍വീര്‍ സിംഗ്-ദീപിക വിവാഹം സ്വിറ്റ്‌സര്‍ലന്‍ഡില്‍? കാണാം

Written By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ സിനിമാ പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരജോഡികളാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും. സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത ഗോലിയോം കീം രാംലീല രാസ് ലീല എന്ന ചിത്രത്തിലാണ് ഈ കൂട്ടുക്കെട്ട് ആദ്യമായി ഒന്നിച്ചഭിനയിച്ചത്. പ്രണയ ചിത്രമായി പുറത്തിറങ്ങിയിരുന്ന ഈ ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു ഇരുവരും നടത്തിയിരുന്നത്. ചിത്രത്തില്‍ രാം എന്ന കഥാപാത്രമായി രണ്‍വീര്‍ എത്തിയപ്പോള്‍ ലീല ആയാണ് ദീപിക എത്തിയിരുന്നത്.

കാര്‍ത്തി ചിത്രം തീരനിലെ ആ മാസ് രംഗം ഷൂട്ട് ചെയ്തത് ഇങ്ങനെ; വീഡിയോ വൈറല്‍! കാണാം

രാലീലയ്ക്കു ശേഷവും രണ്ടു ചിത്രങ്ങളില്‍ ഇവര്‍ ഒന്നിച്ചഭിനയിച്ചിരുന്നു. ബന്‍സാലിയുടെ തന്നെ ചിത്രങ്ങളായ ബജ്രാവോ മസ്താനി, പദ്മാവത് എന്നീ ചിത്രങ്ങളിലാണ് ഇരുവരും വീണ്ടും ഒന്നിച്ചിരുന്നത്.സിനിമയിലെന്ന പോലെ ജീവിതത്തിലും ഇവര്‍ മികച്ച സുഹൃത്തുക്കളാണെന്നത് എല്ലാവര്‍ക്കും അറിയുന്നൊരു കാര്യമാണ്. കുറച്ച് ചിത്രങ്ങളില്‍ മാത്രമേ ഒന്നിച്ചഭിനയിച്ചിട്ടുളളതെങ്കിലും ഈ ജോഡികളോട് വല്ലാത്തൊരു ഇഷ്ടം പ്രേക്ഷകര്‍ക്കുണ്ട്.

ranveer-deepika

രാം ലീലയ്ക്കു ശേഷമാണ് രണ്‍വീറും ദീപികയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നത്. ഇവരുടെ വിവാഹം അടുത്ത് തന്നെ നടക്കുമെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ട് ഇരുതാരങ്ങളും രംഗത്തെത്തിയിരുന്നു. വിരാട് കോഹ്ലിയുടെയും അനുഷ്‌ക ശര്‍മ്മയുടെയും വിവാഹത്തിന് ശേഷം അടുത്തത് ദീപികയുടെയും രണ്‍വീറിന്റെയും വിവാഹമായിരിക്കും നടക്കുമെന്നാണ് എല്ലാവരും പറഞ്ഞിരുന്നത്.

ranveer-deepika

രണ്‍വീറിന്റെയും ദീപികയുടെയും കുടുംബങ്ങള്‍ ഒന്നിച്ച് നടത്തിയ വിദേശയാത്ര ഈ വാര്‍ത്തകള്‍ക്ക് പ്രസക്തി നല്‍കിയിരുന്നു.ഇവരുടെ കുടുംബം വിദേശയാത്ര നടത്തിയത് വിവാഹം നിശ്ചയിക്കാന്‍ വേണ്ടിയായിരുന്നു എന്ന തരത്തിലും ആളുകള്‍ വിലയിരുത്തി. ഈ വാര്‍ത്തകളെല്ലാം ശരിയാണെന്ന തരത്തില്‍ വിവാഹം ഈ വര്‍ഷമവസാനം തന്നെയുണ്ടാകുമെന്ന് പിന്നീട് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വര്‍ഷം സെപ്റ്റംബര്‍-ഡിസംബര്‍ മാസങ്ങളുടെ ഇടയില്‍ വിവാഹം നടത്താന്‍ ഇരു കുടുംബങ്ങളും തീരുമാനിച്ചിരിക്കുന്നതായാണ് അറിയുന്നത് .

ranveer-deepika

ഹിന്ദു ആചാരപ്രകാരം നടക്കുന്ന വിവാഹ ചടങ്ങുകളില്‍ അടുത്ത ബന്ധുക്കള്‍ മാത്രമായിരിക്കും പങ്കെടുക്കുക. കൂടാതെ വിവാഹത്തിനായുളള ഷോപ്പിംഗ് തിരക്കിലാണ് ദീപികയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.പുതിയ റിപ്പോര്‍ട്ടുകളുനസരിച്ച് വിവാഹം സ്വിറ്റ്‌സര്‍ലണ്ടില്‍ വെച്ചായിരിക്കുമെന്നാണ് വിവരം ലഭിക്കുന്നത്. സ്വിറ്റ്‌സര്‍ലണ്ട് ടൂറിസം അംബാസിഡറായ രണ്‍വീറിന് അവിടെ വെച്ച് വിവാഹം നടത്താന്‍ ക്ഷണം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം രണ്‍വീര്‍ സിംഗ് ഇതുവരെ നടത്തിയിട്ടില്ല.

കുട്ടനാടന്‍ മാര്‍പാപ്പയിലെ കോമഡി സീനുകള്‍ ലീക്കായെന്ന് ചാക്കോച്ചന്‍: വീഡിയോ കാണാം

വിനീത്-ഷാന്‍ റഹ്മാന്‍ കൂട്ടുക്കെട്ടില്‍ വീണ്ടുമൊരു ഹിറ്റ് ഗാനം കൂടി: വീഡിയോ പുറത്ത്! കാണൂ

English summary
will ranveer and deepika get married in switzerland?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X