twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജന ഗണ മന സൂപ്പർഹിറ്റാക്കി തന്നാൽ സെക്കന്റ് പാർട്ടിന് ഞങ്ങൾ റെഡി; സുരാജ് വെഞ്ഞാറമൂട്

    |

    സുരാജ് വെഞ്ഞാറമൂട്, പൃഥ്വിരാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ജന ഗണ മന.

    ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും ഏറെ ചർച്ചാവിഷയമായിരുന്നു. ഏപ്രില്‍ 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഡ്രൈവിങ് ലൈസെൻസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ഈ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കി കാണുന്നത്.

    ചിത്രത്തിന്റെ സെറ്റില്‍ ഉണ്ടായ വിശേഷങ്ങളെക്കുറിച്ചും തമാശകളെക്കുറിച്ചും തനിക്ക് മൂന്ന് വട്ടം കൊവിഡ് വന്നതിനെക്കുറിച്ചും സംസാരിക്കുകയാണ് സുരാജ്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ രസകരമായ അനുഭവങ്ങൾ പങ്കുവച്ചത്.

    കെട്ടിപിടിച്ച് കോവിഡ് തന്നു

    80 ദിവസം കൊണ്ട് ചിത്രീകരിക്കേണ്ടിയിരുന്ന ചിത്രം കോവിഡ് മഹാമാരി കാരണം രണ്ടു വർഷമെടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയതെന്ന് സുരാജ് പറയുന്നു.

    സെറ്റിലെ രസകരമായ ഒരു അനുഭവം പങ്കുവെക്കാമോ എന്ന് അവതാരിക ചോദിച്ചപ്പോൾ തനിക്ക് സെറ്റിൽ വെച്ച് കോവിഡ് ബാധിച്ച അനുഭവമാണ് സുരാജ് പറഞ്ഞത്.


    "സെറ്റില്‍ ഫണ്ണിയായിട്ട്... എല്ലാവരും കൊവിഡ് അടിച്ച് കിടന്നു.

    കൊവിഡിനെയൊക്കെ നമ്മള്‍ ഭയന്നിരുന്ന സമയത്താണ് എനിക്കൊരു സംസ്ഥാന അവാര്‍ഡ് കിട്ടുന്നത്. നമ്മുടെ ഷൂട്ടിങ്ങ് തുടങ്ങി രണ്ട് ദിവസമേ ആയിട്ടുണ്ടായിരുന്നുള്ളൂ ആ സംസ്ഥാന അവാര്‍ഡ് കിട്ടിയപ്പോള്‍.

    അപ്പോഴത്തേക്കും പൃഥ്വിരാജ് വന്ന് എന്നെ ഒന്ന് കെട്ടിപ്പിടിച്ചു. ഹഗ് ചെയ്തിട്ട് അങ്ങ് പോയി. അതിന്റെ പിറ്റേന്നാണ് അറിയുന്നത് ആള്‍ക്കാണ് കൊവിഡ് ആയെന്ന്. പിന്നെ ഞാന്‍ പോയി ചെക്ക് ചെയ്ത്, എനിക്കും കൊവിഡ് ആയി.

    പക്ഷെ, മൂന്ന് കൊവിഡ് വന്ന ഒരേ ഒരാള്‍ ഞാനാണ്. നാലാമത്തേത്, അവിടെ ‘നിയോ കോവ്' എന്തോ ഗവേഷണം നടക്കുന്നുണ്ടല്ലോ. മിക്കവാറും അത് ഞാന്‍ തന്നെ ലോഞ്ച് ചെയ്യും. എന്തോ കൊവിഡിന് എന്നെ ഇഷ്ടമായി," സുരാജ് പറഞ്ഞു.

    സെറ്റ് മുഴുവൻ ഓൺ ആക്കിയത് സുരാജ് ചേട്ടൻ

    വളരെ ഗംഭീരം ആയുള്ള കഥാപാത്രമാണ് സുരാജിന്റെയെന്നും ഇത്രെയും സീരീസ് ആയുള്ള കഥാപാത്രം ചെയ്തുകൊണ്ടിരുന്ന സുരാജ് കട്ട് പറഞ്ഞു കഴിഞ്ഞാൽ പിന്നെ മൈക്ക് എടുത്ത് തമാശകൾ പറയുകയും മിമിക്രി കാണിക്കുകയുമെല്ലാം ചെയ്യുമായിരുന്നു എന്ന് നടൻ ധ്രുവൻ പറഞ്ഞു.

    'സെറ്റ് മുഴുവൻ ഓൺ ആക്കി ഒരു ഓളം ഉണ്ടാക്കിയിരുന്നത് സുരാജ് ചേട്ടനാണ്'.

    Recommended Video

    സ്വന്തം നിലപാട് മാറ്റാറുണ്ടോ എന്ന ചോദ്യത്തിന് പൃഥ്വിയുടെ മറുപടി
    ബാഹുബലിയോ കെ ജി എഫോ പ്രതീക്ഷിച്ച് വരണ്ട

    ട്രെയ്‌ലറും ടീസറും ഏറെ ജനശ്രദ്ധ നേടിയിരുന്നു. ഇത് ഏതെങ്കിലും തരത്തിൽ പേടിയോ ടെൻഷനോ ഉണ്ടോ എന്ന അവതാരികയുടെ ചോദ്യത്തിന് ബാഹുബലിയെയോ കെ ജി എഫിനെയോ ഇതിൽ പ്രതീക്ഷിക്കേണ്ടതില്ല എന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഷറീസ് മുഹമ്മദ് പറഞ്ഞു.

    ട്രെയ്‌ലർ കണ്ടിട്ട് ചിത്രത്തിൽ മുഴുവനും ബ്ലാസ്റ്റ് ആണോ എന്ന് ചോദിച്ചവർ ഉണ്ടെന്നും ഒരു ബ്ലാസ്റ്റ് പോലും ചിത്രത്തിന്റെ ആദ്യ ഭാഗത്ത് ഇല്ല എന്നും ഷറീസ് വ്യക്തമാക്കി.

    ചിത്രത്തിൽ തനിക്ക് ലഭിച്ചിരിക്കുന്നത് ഒരുപാട് ഷെഡ്സ് ഉള്ള ഒരു കഥാപാത്രമാണെന്നും സുരാജ് വ്യക്തമാക്കി. വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് തന്റേതെന്നും താരം പറഞ്ഞു. ചിത്രം നല്ലരീതിയിൽ പ്രേക്ഷകർ സ്വീകരിക്കുകയാണെങ്കിൽ ചിത്രത്തിന് അതിഗംഭീരമായ ഒരു രണ്ടാംഭാഗം ഉണ്ടാവുമെന്ന് ഷറീസ് മുഹമ്മദും സൂരജ് വെഞ്ഞാറമൂടും പറഞ്ഞു.

    " നിങ്ങൾ ഇത് സൂപ്പർ ഹിറ്റാക്കി തരണം എങ്കിൽ രണ്ടാം ഭാഗം ചെയ്യാൻ ഞങ്ങൾ റെഡിയാണ്" സുരാജ് വ്യക്തമാക്കി.

    മമ്ത മോഹന്‍ദാസ്, ധ്രുവന്‍, വിന്‍സി അലോഷ്യസ്, ശാരി എന്നിവരാണ് ജന ഗണ മനയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


    ഷാരിസ് മുഹമ്മദ് ആണ് സിനിമയുടെ രചന. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.

    ക്യാമറ സുദീപ് ഇളമണ്‍, സംഗീതം ജേക്‌സ് ബിജോയ്.ക്വീന്‍ എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിലൊരുങ്ങുന്ന രണ്ടാമത്തെ സിനിമയാണ് ജന ഗണ മന.

    Read more about: suraj venjaramood prithviraj
    English summary
    will there be a second part for the Jana Gana mana movie? Suraj venjaramood reveals.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X