twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിലാല്‍ ആയി മമ്മൂട്ടി വരും, പക്ഷെ..'സാറേ ജോര്‍ജ്ജേ, ബിലാല്‍ ബിഗ് ബിയാകാന്‍ മമ്മൂട്ടി മാത്രം പോര..!'

    By Jince K Benny
    |

    മലയാള സിനിമ ഇപ്പോള്‍ സംസാരിക്കുന്നത് മഹാഭാരതത്തേക്കുറിച്ചോ കുഞ്ഞാലി മരക്കാരേക്കുറിച്ചോ മാമാങ്കത്തേക്കുറിച്ചോ അല്ല, അത് ബിലാലിനേക്കുറിച്ചാണ്. ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന കര്‍ക്കശക്കാരനായ ഗ്യാങ്‌സ്റ്റര്‍, സ്‌നേഹ നിധിയായ സഹോദരന്‍ വീണ്ടും വരികയാണ്.

    'ഇതാണ് ഹൃദയത്തില്‍ നിന്നും വരുന്ന വാക്കുകള്‍...' നയന്‍താരയ്ക്ക് വിഘ്‌നേഷിന്റെ പിറന്നാള്‍ ആശംസ! 'ഇതാണ് ഹൃദയത്തില്‍ നിന്നും വരുന്ന വാക്കുകള്‍...' നയന്‍താരയ്ക്ക് വിഘ്‌നേഷിന്റെ പിറന്നാള്‍ ആശംസ!

    ആരാധകര്‍ മാത്രമല്ല സിനിമ ലോകം മുഴുവനും കാത്തിരിക്കുകയാണ് ബിലാലിന്റെ രണ്ടാം വരവിനായി. പക്ഷെ രണ്ടാം വരവില്‍ പ്രേക്ഷകര്‍ മറ്റൊന്ന് കൂടി പ്രതീക്ഷിക്കുന്നുണ്ട്. അത് ഉണ്ണി ആര്‍ എന്ന എഴുത്തുകാരന്റെ സാന്നിദ്ധ്യമാണ്. അളന്ന് തൂക്കിയ വാക്കുകള്‍ കൊണ്ട് കുറിക്ക് കൊള്ളുന്ന ബിഗ് ബിയിലെ ഡയലോഗുകള്‍ എഴുതിയത് ഉണ്ണി ആര്‍ ആയിരുന്നു.

    മാസ്റ്റര്‍പീസ് ഡയലോഗ്

    മാസ്റ്റര്‍പീസ് ഡയലോഗ്

    ബിഗ് ബി എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരിക ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന നായകനും, ' കൊച്ചി പഴയ കൊച്ചിയല്ലെന്ന് അറിയാം, പക്ഷെ ബിലാല്‍ പഴയ ബിലാല്‍ തന്നെയാ...' എന്ന ഡയലോഗുമാണ്. ഇന്നും കോരിത്തരിപ്പിക്കുന്ന ഡയലോഗാണത്.

    പഞ്ചും തമാശയും

    പഞ്ചും തമാശയും

    മസില്‍ വിടാതെ പഞ്ച് ഡയലോഗ് അടിക്കുമ്പോഴും അതേ ഗൗരവത്തില്‍ കുറിക്ക് കൊള്ളുന്ന കൗണ്ടറും ബിലാല്‍ പറയുന്നുണ്ട്. വാചക കസര്‍ത്ത് നടത്തുന്ന നായകനില്‍ നിന്നും ബിലാല്‍ വ്യത്യസ്തനാകുന്നത് ഇവിടെയാണ്. ബിഗ് ബിയിലെ പല പഞ്ച് ഡയലോഗുകളും പ്രേക്ഷകര്‍ പിന്നീട് പല സന്ദര്‍ഭങ്ങളിലും ഉപയോഗിക്കുന്നുമുണ്ട്.

    സാറേ ജോര്‍ജേ...

    സാറേ ജോര്‍ജേ...

    കൊച്ചി പഴയ കൊച്ചിയല്ല എന്ന ഡയലോഗിന് ശേഷം ഏറ്റവും അധികം വൈറലായ ഡയലോഗാണ് വിജയരാഘവന്റെ കഥാപാത്രത്തോട് ബിലാല്‍ പറയുന്ന 'സാറേ ജോര്‍ജേ മരിപ്പിനുള്ള ചായയും വടയും ഞാന്‍ തരുന്നുണ്ട്, ഇപ്പഴല്ല... പിന്നെ...' എന്ന ഡയലോഗ്. മേരി ടീച്ചറുടെ ശവസംസ്‌കാരത്തിന് ശേഷമുള്ള രംഗമാണത്.

    പഞ്ചോട് പഞ്ച്

    പഞ്ചോട് പഞ്ച്

    ബിഗ് ബി ആദ്യമധ്യാന്തം പഞ്ച് ഡയലോഗുകള്‍ കൊണ്ട് നിറഞ്ഞതാണ്. വാക്കില്‍ മിതത്വം പാലിക്കുന്ന പരുക്കനായ നായകന് ഒരിക്കലും വാചക കസര്‍ത്ത് നടത്താന്‍ ആകില്ലല്ലോ. ഹീറോയിസം നിറഞ്ഞ് നില്‍ക്കുന്ന പഞ്ച് ഡയലോഗുകള്‍ ചിത്രത്തിന്റെ അനിവാര്യതായിരുന്നു. ഉണ്ണി ആര്‍ എന്ന എഴുത്തുകാരന്‍ അത് ഗംഭീരമാക്കി.

    പ്രേക്ഷകര്‍ക്ക് അറിയേണ്ടത് ഒന്ന് മാത്രം

    പ്രേക്ഷകര്‍ക്ക് അറിയേണ്ടത് ഒന്ന് മാത്രം

    ബിലാല്‍ എന്ന കഥാപാത്രത്തിന്റെ ജീവന്‍ അയാളുടെ ഡയലോഗുകള്‍കൂടെയാണ്. അതുകൊണ്ട് തന്നെ ബിലാല്‍ രണ്ടാമതും വരുമ്പോള്‍ സംഭാഷണമൊരുക്കാന്‍ ഉണ്ണി ആറിന്റെ സാന്നിദ്ധ്യമാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

    സോഷ്യല്‍ മീഡിയയില്‍ ഉണ്ണി ആര്‍

    സോഷ്യല്‍ മീഡിയയില്‍ ഉണ്ണി ആര്‍

    ബിലാലിന്റെ രണ്ടാം വരവിനേക്കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അതില്‍ ഉണ്ണി ആറും ഒരു പ്രധാന ചര്‍ച്ചാ വിഷയമാണ്. സംഭാഷണങ്ങളായിരുന്നു ബിഗ് ബിയുടെ ആകര്‍ഷണം അതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തിലും സംഭാഷണമൊരുക്കാന്‍ ഉണ്ണി ആറിന്റെ സാന്നിദ്ധ്യമാണ് പ്രേക്ഷകര്‍ ഡിമാന്‍ഡ് ചെയ്യുന്നത്.

    വേറൊരു സിനിമയില്ല

    വേറൊരു സിനിമയില്ല

    ഇത്രയധികം ഡയലോഗുകള്‍ മനഃപ്പാഠമായിട്ടുള്ള സിനിമ വേറെയില്ലെന്നാണ് സോഷ്യല്‍ മീഡിയ സംസാരം. ബിഗ് ബിയില്‍ ബിലാലിനേക്കാള്‍ മാസായിട്ട് എന്തെങ്കിലും ഉണ്ടെങ്കില്‍ അതാ ചിത്രത്തിലെ ഡയലോഗാണെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. ഈ ചര്‍ച്ചകളെല്ലാം ഉണ്ണി ആര്‍ എന്ന എഴുത്തുകാരനെ ബിലാല്‍ ആവശ്യപ്പെടുന്നു എന്നതിന് തെളിവാണ്.

    English summary
    Big B fans demanding Unni R as writer for Bilal, the sequel of Big B.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X