»   » രാമലീല കാണുമോ എന്ന് ചോദിച്ചപ്പോള്‍ നടി മിയയുടെ മറുപടി, എന്താ ഉരുണ്ടു കളിക്കുന്നത്..??

രാമലീല കാണുമോ എന്ന് ചോദിച്ചപ്പോള്‍ നടി മിയയുടെ മറുപടി, എന്താ ഉരുണ്ടു കളിക്കുന്നത്..??

Posted By: Rohini
Subscribe to Filmibeat Malayalam

ദിലീപിന്റെ ജീവിത്തിലെ ഏറ്റവും മോശം സമയത്ത് ഇറങ്ങിയ ഏറ്റവും മികച്ച ചിത്രമാണ് അരുണ്‍ ഗോപി സംവിധാനം ചെയ്ത രാമലീല. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്. എന്നാല്‍ ആരാധകരല്ലാതെ, സിനിമാ രംഗത്ത് നിന്ന് ആരും തന്നെ രാമലീലയ്ക്ക് ഒരു തരത്തിലുള്ള പ്രമോഷനോ നിരൂപണമോ കൊടുത്തിട്ടില്ല.

പുറത്തിറങ്ങി, ഇനിയെന്താണ് ദിലീപിന്റെ പ്ലാന്‍, അടുത്ത സിനിമയിലേക്ക് കടക്കുമോ കണക്ക് തീര്‍ക്കുമോ?


ദിലീപിനെ പിന്തുണച്ചാലോ, അവഗണിച്ചാലോ പണി കിട്ടുമോ എന്ന് ഇപ്പോഴും താരങ്ങള്‍ ഭയക്കുന്നു. അതുകൊണ്ടാവും രാമലീല കാണുമോ എന്ന ചോദ്യം കേട്ടപ്പോള്‍ ആദ്യം മിയ ജോര്‍ജ്ജ് ഒന്ന് പരുങ്ങിയത്. ഇന്ത്യഗ്ലിഡ്‌സിന്റെ അഭിമുഖത്തിലാണ് മിയയ്ക്ക് ചോദ്യം നേരിടേണ്ടി വന്നത്. മുക്കിയും മൂളിയുമാണ് മിയ മറുപടി പറഞ്ഞത് തീര്‍ത്തത്.


mia-ramaleela

ഞാനെപ്പോഴും നല്ല സിനിമകള്‍ പോയി കാണാറുണ്ട്. രാമലീലയ്‌ക്കൊപ്പം റിലീസ് ചെയ്ത തന്റെ ഷെര്‍ലക് ടോംസിന് തിരക്കഥ എഴുതിയ സച്ചി ചേട്ടന്‍ തന്നെയാണ് രാമലീലയ്ക്കും തിരക്കഥ എഴുതിയിരിയ്ക്കുന്നത്. എനിക്ക് ചേട്ടായീസ് എന്ന ചിത്രത്തിലൊക്കെ അവസരം കിട്ടാന്‍ കാരണം സച്ചി ചേട്ടനാണ്. നമ്മുടെ സ്വന്തം ആള്‍ക്കാരുടെ സിനിമ നന്നായി പോകുന്നു എന്നറിയുന്നത് സന്തോഷമല്ലേ. നല്ല സിനിമകള്‍ വരുമ്പോള്‍ അത് കാണും- മിയ പറഞ്ഞു

English summary
Will you watch Ramaleela; What is Mia's answer

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam