»   » മലയാളത്തില്‍ അഭിനയിക്കാന്‍ മോഹം: സുധാ ചന്ദ്രന്‍

മലയാളത്തില്‍ അഭിനയിക്കാന്‍ മോഹം: സുധാ ചന്ദ്രന്‍

Posted By: ഷിബു
Subscribe to Filmibeat Malayalam
Sudha Chandran
കോഴിക്കോട്: മലയാള സിനിമയില്‍ വീണ്ടും അഭിനയിക്കാന്‍ മോഹമുണ്ടെന്നും എന്നാല്‍ കാര്യമായ ഓഫറുകളൊന്നും വരുന്നില്ലെന്നും പ്രശസ്ത നര്‍ത്തകിയും നടിയുമായ സുധാ ചന്ദ്രന്‍. കാലിക്കറ്റ് പ്രസ്‌ക്ലബ്ബില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

മലയാളികളല്ലാത്ത അനേകം നടികള്‍ ഇന്ന് മലയാളസിനിമയുടെ ഭാഗമാവുന്നുണ്ട്. മലയാളത്തില്‍ വീണ്ടും അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും അഭിനയിക്കും. വിവാഹത്തോടെ നടികള്‍ കലാരംഗം വിടുന്ന പ്രവണത കേരളത്തിലാണ് കൂടുതല്‍. ഇക്കാര്യത്തില്‍ നടികളുടെ ഭര്‍ത്താക്കന്‍മാരെ മാത്രം കുറ്റപ്പെടുത്താനാവില്ല. തിരക്കുകളില്‍ നിന്ന് മോചനം നടികളും ആഗ്രഹിക്കുന്നുണ്ടാവാം. എന്നാല്‍ അത്തരമൊരു പ്രവണത ബോളിവുഡിലില്ല. മഞ്ജു വാര്യര്‍ നൃത്തരംഗത്ത് തിരിച്ചുവന്നത് വലിയ ആഹ്ലാദത്തോടെയാണ് കാണുന്നതെന്നും സുധാ ചന്ദ്രന്‍ പറഞ്ഞു.

നൃത്തത്തെ ഒരു പ്രൊഫഷന്‍ എന്ന നിലയില്‍ അംഗീകരിക്കാന്‍ നാം തയാറാവേണ്ടതുണ്ട്. നൃത്തത്തിലൂടെ അവതരിപ്പിക്കുന്നത് കാണികള്‍ക്ക് മനസ്സിലായില്ലെങ്കില്‍ അവര്‍ ശ്രദ്ധിക്കില്ല. ഇക്കാര്യം കണക്കിലെടുത്ത് പുരാണ സന്ദര്‍ഭങ്ങള്‍ക്കനുസരിച്ചുള്ള നൃത്തരൂപങ്ങള്‍ സംവിധാനം ചെയ്യുമ്പോഴും പുതിയ ഗാനങ്ങളാണ് അകമ്പടിക്കായി ഉപയോഗിക്കുന്നത്. നൃത്തരൂപങ്ങളെ ക്യാപ്്‌സൂള്‍ രൂപത്തില്‍ ഉപയോഗിക്കുന്ന യുവജനോത്സവങ്ങള്‍ കുട്ടികള്‍ക്ക് പ്രയോജനം തന്നെയാണ്.

റിയാലിറ്റി ഷോകള്‍ കലാരംഗത്ത് തുടക്കം കുറിക്കുന്നവര്‍ക്ക് വലിയ സാധ്യതയാണ് നല്‍കുന്നത്. കൊച്ചുകലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും ഒരു വേദി കിട്ടുന്നു എന്നതാണ് ഇതില്‍ പ്രധാനം. റിയാലിറ്റി ഷോകളുടെ കാര്യത്തില്‍ പലപ്പോഴും കൂടുതല്‍ പിരിമുറുക്കും അനുഭവിക്കുന്നത് രക്ഷിതാക്കളാണെന്നും സുധാചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

English summary
Expressing her willingness to act in Malayalam films, actress-danseuse Sudha Chandran says she regrets not getting any project in Malayalam films.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam