twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മരണം തട്ടിയെടുത്ത നിത്യവസന്തം, മരണശേഷം ദേശീയ പുരസ്‌കാരം നേടുന്ന ആദ്യ നടിയായി ശ്രീദേവി!

    |

    വീണ്ടുമൊരു ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അറുപത്തഞ്ചാമത്തെ പുരസ്‌കാരത്തില്‍ ആരായിരിക്കും മികച്ച നടിയും നടനുമെന്നും അറിയാനുള്ള കാത്തിരിപ്പിലായിരുന്നു ഇന്ത്യന്‍ സിനിമാ പ്രേമികള്‍. കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ നിന്നും മികച്ച നടിയായി സുരഭി ലക്ഷ്മി തിരഞ്ഞെടുക്കപ്പെട്ടതോടെ ഇത്തവണയും മലയാള സിനിമ വലിയ പ്രതീക്ഷയോടെയാണ് പുരസ്‌കാരങ്ങളുടെ പ്രഖ്യാപനത്തിന് വേണ്ടി കാത്തിരുന്നത്. ഒടുവില്‍ അക്കാര്യം പുറത്തെത്തിയിരിക്കുകയാണ്.

    ഇത്തവണ മികച്ച നടിയായി ശ്രീദേവിയാണ്. മോം എന്ന സിനിമയിലൂടെയാണ് നടിയെ തേടി പുരസ്കാരം എത്തിയത്. ഇത്തവണത്തെ മികച്ച നടന്‍ ഋതി സെന്നാണ്.
    ഓരോ പ്രാദേശിക ഭാഷകളിലുമുള്ള സിനിമകള്‍ക്ക് കിട്ടിയ പുരസ്‌കാരങ്ങളായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. പ്രമുഖ സംവിധായകനായ ശേഖര്‍ കപൂറാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. മലയാളത്തില്‍ നിന്നും ടേക്ക് ഓഫിലൂടെ പ്രത്യേക ജൂറി പരാമര്‍ശം പാര്‍വ്വതി നേടിയിരിക്കുകയാണ്. മികച്ച സഹനടനായി ഫഹദ് ഫാസില്‍ തിരഞ്ഞെടുക്കപ്പെട്ടു.

      മികച്ച നടിയായി ശ്രീദേവി

    മികച്ച നടിയായി ശ്രീദേവി

    ഇത്തവണ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയാണ്. അഞ്ച് ദശാബ്ദത്തോളം ഇന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്നെങ്കിലും മരണത്തിന് ശേഷമാണ് ശ്രീദേവയിയെ തേടി ദേശീയ പുരസ്‌കാരം എത്തിയത്. മോം എന്ന സിനിമയിലെ പ്രകടനത്തിലൂടെയായിരുന്നു ശ്രീദേവിയെ തേടി പുരസ്‌കാരം എത്തിയത്. മരണാന്തരം ദേശീയ പുരസ്‌കാരം കിട്ടുന്ന ആദ്യ നടി കൂടിയാണ് ശ്രീദേവി. മാത്രമല്ല ഇത്രയധികം സിനിമകളില്‍ അഭിനയിച്ചിട്ടും ആദ്യമായിട്ടാണ് ശ്രീദേവിയ്‌ക്കൊരു ദേശീയ പുരസ്‌കാരം കിട്ടുന്നത്.

     മോം

    മോം

    ശ്രീദേവിയെ നായികയാക്കി രവി ഉദ്യാവര്‍ സംവിധാനം ചെയ്ത സിനിമയാണ് മോം. മകളെ കൂട്ടബലാത്സംഗത്തിനിരയാക്കിയവരെ അന്വേഷിച്ചെത്തി പ്രതികാരം ചെയ്യുന്ന അമ്മയുടെ വേഷത്തിലായിരുന്നു സിനിമയില്‍ ശ്രീദേവി അഭിനയിച്ചിരുന്നത്. സജല്‍, നവാസുദീന്‍ സിദ്ദിഖി, അക്ഷയ് ഖന്ന, പാക്കിസ്ഥാന്‍ താരങ്ങളായ അദ്‌നാന്‍, എന്നിവരായിരുന്നു സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

    മികച്ച പ്രകടനം..

    മികച്ച പ്രകടനം..

    2017 ജൂലൈയിലായിരുന്നു മോം റിലീസിനെത്തിയത്. റിലീസിനെത്തിയപ്പോള്‍ മുതല്‍ സിനിമയിലെ ശ്രീദേവിയുടെ കഥാപാത്രത്തെ കുറിച്ച് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മരണത്തിന് ശേഷമാണ് ശ്രീദേവിയെ തേടി പുരസ്‌കാരം എത്തിയതെങ്കിലും ഇന്ത്യന്‍ സിനിമാ പ്രേമികള്‍ അതില്‍ സന്തുഷ്ടരാണ്. ശ്രീദേവിയുടെ മരണം ഒരു വിങ്ങലായി ഉള്ളിലുണ്ടെങ്കിലും ഇത്തവണ എങ്കിലും അവരെ അംഗീകരിക്കാന്‍ പറ്റിയതിന്റൈ സന്തോഷത്തിലാണ് എല്ലാവരും.

     അപ്രത്യക്ഷിത മരണം

    അപ്രത്യക്ഷിത മരണം

    ബോളിവുഡിലെ ആദ്യത്തെ ലേഡീ സൂപ്പര്‍സ്റ്റാറായിരുന്ന ശ്രീദേവിയെ മരണം പെട്ടെന്നങ്ങോട്ട് തട്ടിയെടുക്കുകയായിരുന്നു. ഫെബ്രുവരി 24 നായിരുന്നു ദുബായില്‍ നിന്നും ബാത്ത് ടബ്ബില്‍ മുങ്ങി നടി മരണത്തിന് കീഴടങ്ങുന്നത്. ശ്രീദേവിയുടെ മരണം ഇന്ത്യയെ മുഴുവന്‍ ദു:ഖത്തിലാക്കിയിരുന്നു.

    തൊണ്ടിമുതലും ദൃക്‌സാക്ഷിയും മികച്ച മലയാള ചിത്രം, പാര്‍വതിക്ക് പ്രത്യേക പരാമര്‍ശംതൊണ്ടിമുതലും ദൃക്‌സാക്ഷിയും മികച്ച മലയാള ചിത്രം, പാര്‍വതിക്ക് പ്രത്യേക പരാമര്‍ശം

    English summary
    Winners of best actor and best actress of 2018 National Awards
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X