»   » സ്ത്രീകള്‍ കിടപ്പറയിലെ ഉപകരണം മാത്രം, നടന്റെ അശ്ലീല പ്രസ്താവന വിവാദമാകുന്നു

സ്ത്രീകള്‍ കിടപ്പറയിലെ ഉപകരണം മാത്രം, നടന്റെ അശ്ലീല പ്രസ്താവന വിവാദമാകുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

സ്ത്രീകള്‍ക്കെതിരെ ആക്രമണങ്ങള്‍ കൂടിവരുന്നതിന് കാരണം സ്ത്രീകള്‍ തന്നെയാണെന്ന തരത്തില്‍ ഒരുപാട് പ്രസ്താവനകള്‍ പ്രമുഖരില്‍ നിന്നും ഉണ്ടായിട്ടുണ്ട്. പലപ്പോഴും അത് വിവാദങ്ങളോടെയാണ് അവസാനിച്ചത്. ഇപ്പോഴിതാ വീണ്ടും.

ഞാനായിരുന്നു ആ സ്ഥാനത്ത് എങ്കില്‍ അവറ്റകളെയെല്ലാം കൊന്നു കളഞ്ഞേനെ എന്ന് രാകുല്‍ പ്രീത്

തെലുങ്ക് നടന്‍ ചലപതി റാവുവാണ് ഇത്തവണ സ്ത്രീകള്‍ക്കെതിരെ വിവാദ പ്രസ്താവന നടത്തിയിരിയ്ക്കുന്നത്. സംഭവം തെലുങ്ക് സിനിമാ ലോകത്ത് ചര്‍ച്ചയായിട്ടുണ്ട്. അക്കിനേനി നാഗാര്‍ജ്ജുന, രകുല്‍ പ്രീത് സിംഗ് തുടങ്ങിയവര്‍ ചലപതിയ്‌ക്കെതിരെ രംഗത്തെത്തി.

ചലപതി പറഞ്ഞത്

രാരന്ദോയി വെദുക ചുന്ദം എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു ചലപതി. ചിത്രത്തില്‍ സ്ത്രീകള്‍ ശരീരത്തിന് ഹാനീകരമമാണെന്ന ഒരു ഡയലോഗുണ്ട്. ഇതേ കുറിച്ച് ചോദിച്ചപ്പോള്‍, 'സ്ത്രീകള്‍ ശരീരരത്തിന് ഹാനീകരമാണോ എന്നെനിക്കറിയില്ല, പക്ഷെ അവര്‍ കിടപ്പറയിലെ ഉപകരണം മാത്രമാണ്' എന്നായിരുന്നു ചലപതിയുടെ മറുപടി.

നാഗാര്‍ജ്ജുന രംഗത്തെത്തി

ചലപതിയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ അക്കിനേനി നാഗാര്‍ജ്ജുന ട്വിറ്ററിലൂടെ പ്രതികരിച്ചു. ചിത്രത്തിന്റെ നിര്‍മാതാവാണ് നാഗാര്‍ജ്ജുന. മകന്‍ നാഗ ചൈതന്യയാണ് ചിത്രത്തിലെ നായകന്‍. ചലപതിയുടെ അശ്ലീല പരമാര്‍ശം അംഗീകരിക്കാന്‍ കഴിയില്ല എന്ന് നാഗാര്‍ജ്ജുന പറഞ്ഞു.

എന്റെ ചിത്രത്തില്‍ അനുവദിക്കില്ല

ഞാന്‍ സ്ത്രീകളെ ബഹുമാനിക്കുന്ന ആളാണ്. എന്റെ സിനിമയില്‍ സ്ത്രീകളെ അപമാനിക്കുന്ന ഇത്തരം അശ്ലീല സംഭാഷണങ്ങള്‍ വരാന്‍ അനുവദിയ്ക്കില്ല എന്ന് നിര്‍മാതാവ് നാഗാര്‍ജ്ജുന പറയുന്നു. ട്വിറ്ററിലെ നാഗാര്‍ജ്ജുന്റെ പ്രതികരണം വൈറലാകുകയാണ്.

രകുല്‍ പ്രീത് സിംഗ്

ചിത്രത്തിലെ നായിക രകുല്‍ പ്രീത് സിംഗും ചലപതിയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തി. സിനിമയിലെ മുതിര്‍ന്ന ഒരു ആളില്‍ നിന്ന് തന്നെ ഇത്തരമൊരു മോശമായ പരമാര്‍ശമുണ്ടായത് വലിയ തെറ്റാണെന്നും, തന്നെ പോലുള്ള തുടക്കാര്‍ എന്ത് വിശ്വസിച്ചാണ് ഇന്റസ്ട്രിയില്‍ നില്‍ക്കുന്നതുമെന്നും രകുല്‍ ചോദിക്കുന്നു.

English summary
'Women are useful in bed': Telugu actor Chalapathi Rao's sleazy remark lands him in trouble

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X