twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാള സിനിമയെ ഞെട്ടിച്ച് നടിമാരുടെ വെളിപ്പെടുത്തല്‍! മോഹന്‍ലാലിനും അമ്മയ്ക്കുമെതിരെ വന്‍ പ്രതിഷേധം!!

    |

    മീ ടൂ വെളിപ്പെടുത്തലുകള്‍ ഇന്ത്യന്‍ സിനിമയെ പിടിച് ്കുലുക്കി കൊണ്ടിരിക്കുകയാണ്. ബോളിവുഡില്‍ നിന്നും നിരവധി വെളിപ്പെടുത്തലുകളാണ് ഈ ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നത്. മലയാളത്തില്‍ നടന്‍ മുകേഷിനെതിരെ ഉണ്ടായ ആരോപണവും വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ മറ്റൊരു തുറന്ന് പറച്ചില്‍ കൂടി വന്നിരിക്കുകയാണ്.

    മമ്മൂട്ടി ചിത്രത്തിന്റെ ലൊക്കേഷനില്‍ ദുരനുഭവം നേരിട്ടു! യുവനടി അര്‍ച്ചന പദ്മിനിയുടെ വെളിപ്പെടുത്തൽ!!മമ്മൂട്ടി ചിത്രത്തിന്റെ ലൊക്കേഷനില്‍ ദുരനുഭവം നേരിട്ടു! യുവനടി അര്‍ച്ചന പദ്മിനിയുടെ വെളിപ്പെടുത്തൽ!!

    ദിവസങ്ങള്‍ക്ക് മുന്‍പ് അമ്മയുടെ പ്രസിഡന്റ് വാർത്ത സമ്മോളനത്തിൽ അപമാനിച്ചുവെന്ന് നടി രേവതി. മോഹൻലാലിനും അമ്മയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു വനിതാ സംഘടന ആരോപിച്ചത്. വുമണ്‍ ഇന്‍ സിനിമ കളക്ടീവ് വൈകുന്നേരം നാല് മണിക്ക് എറണാകുളം പ്രസ്ക്ലബ്ബിൽ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് വെളിപ്പെടുത്തല്‍ ഉണ്ടായത്. ഡബ്ല്യൂസിസിയുടെ വാർത്ത സമ്മേളനത്തിൽ മലയാളത്തിലെ സുപ്രധാന വെളിപ്പെടുത്തലുണ്ടാകുമെന്ന് നേരത്തെ സാഹിത്യകാരന്‍ എന്‍എസ് മാധവന്‍ അറിയിച്ചിരുന്നു. ഇതോടെ കേരളക്കരയുടെ ശ്രദ്ധ മുഴുവന്‍ ഇതിലായിരുന്നു.

    വാര്‍ത്ത സമ്മേളനം

    വാര്‍ത്ത സമ്മേളനം

    മലയാള സിനിമയിലെ വനിതകളുടെ നേതൃത്വത്തില്‍ ആരംഭിച്ച വുമണ്‍ ഇന്‍ സിനിമ കളക്ടീവ് ഇന്ന് വൈകുന്നേരം നടത്താന്‍ ഉദ്ദേശിച്ചിരുന്ന വാര്‍ത്ത സമ്മേളത്തിലേക്ക് കണ്ണുനട്ടിരിക്കുകയായിരുന്നു സിനിമാലോകം. ദിലീപിനെതിരെ അമ്മ എക്‌സിക്യൂട്ടീവിന് നടപടി എടുക്കാനാവില്ലെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞ സാഹചര്യത്തില്‍ ഇനി ചര്‍ച്ചയ്ക്കുള്ള വേദി പോലുമില്ലെന്ന സാഹചര്യത്തിലാണ് ഡബ്ല്യൂസിസി വാര്‍ത്ത സമ്മേളനം വിളിച്ച് ചേര്‍ത്തത്. ബോളിവുഡില്‍ ശ്രദ്ധ നേടി കൊണ്ടിരിക്കുന്ന മീ ടൂ ക്യാംപെയിന്റെ പശ്ചാതലത്തില്‍ മലയാള സിനിമയിലും വലിയൊരു വെളിപ്പെടുത്തല്‍ നടത്തുമെന്ന സൂചനയായിരുന്നു ആദ്യം ലഭിച്ചിരുന്നത്.

    നടിമാര്‍ എത്തി

    നടിമാര്‍ എത്തി

    രേവതി, പാര്‍വ്വതി, സജിത മഠത്തില്‍, ദീദി ദാമോദരന്‍, അഞ്ജലി മേനോന്‍, പത്മപ്രിയ, രമ്യ നമ്പീശന്‍, തുടങ്ങി ഏഴോളം നടിമാരാണ് വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. ഡബ്ല്യൂസിസി തുടങ്ങാന്‍ കാരണം പതിനഞ്ച് വര്‍ഷം മലയാള സിനിമയില്‍ പ്രവര്‍ത്തിച്ചിരുന്ന നടിയ്ക്ക് നേരെ നടന്ന ആക്രമം നടന്നിരുന്നു. 15 മാസമായിട്ടും ഞങ്ങള്‍ക്ക് നീതി ലഭിച്ചിരുന്നില്ല. അതിന് വേണ്ടിയാണ് സംഘടന തുടങ്ങിയതും പ്രവര്‍ത്തിക്കുന്നതും. സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ആക്രമണം തടയാന്‍ ഞങ്ങള്‍ക്കും അവസരം വേണമെന്ന് അഞ്ജലി മേനോന്‍ പറയുന്നു.

     ദിലീപിനെതിരെ വ്യാപക പ്രതിഷേധം

    ദിലീപിനെതിരെ വ്യാപക പ്രതിഷേധം

    ദിവസങ്ങള്‍ക്ക് മുന്‍പ് അമ്മയുടെ പ്രസിഡന്റ് ഞങ്ങളെ വെറും നടിമാരെന്ന് വിശേഷിപ്പിച്ചു. മോഹന്‍ലാലിനെതിരെയാണ് രേവതി ആദ്യം പ്രതിഷേധമറിയിച്ചത്. അമ്മ ആരോപണ വിധേയനായ നടനൊപ്പമാണ്. ആക്രമിക്കപ്പെട്ട നടി പുറത്തും ആരോപണ വിധേയനായ നടന്‍ അകത്തുമാണ്. ഇനി നിശബ്ദരായി നിന്നിട്ട് കാര്യമില്ല.

     അമ്മയ്‌ക്കെതിരെ നടിമാര്‍

    അമ്മയ്‌ക്കെതിരെ നടിമാര്‍

    അമ്മ ഒരു വലിയ സംഘടനയാണ്. 400 ഓളം അംഗങ്ങളുണ്ട്. അതില്‍ എക്‌സീക്യൂട്ടിവ് മെമ്പേഴ്‌സിന്റെ തീരുമാനമാണ് വലുത്. അമ്മയ്‌ക്കെതിരെയല്ല്, നീതി കേടിനെതിരെയാണ് നടിമാരുടെ പ്രതിഷേധമെന്ന് രേവതി പറയുന്നു. ആക്രമിക്കപ്പെട്ട നടിയെ ചര്‍ച്ചയില്‍ വ്യക്തിപരമായി അധിഷേപിച്ചു. സംസാരിക്കാൻ സാവാകാശം പോലും നൽകിയില്ല. നടിയുടെ ശബ്ദം സന്ദേശം നല്‍കിയതിന് ശേഷമാണ് സംസാരിക്കാനായത്. അമ്മയുടെ പ്രസിഡന്റിന്റെ പേര്‍സണല്‍ സപ്പോര്‍ട്ട് ആക്രമിക്കപ്പെട്ട നടിയ്ക്കാണ്. ജനറല്‍ ബോഡിയുടെ തീരുമാനം ഞാന്‍ എങ്ങനെ തിരുത്തുമെന്നും അദ്ദേഹം ചോദിച്ചു.

    ഞങ്ങള്‍ക്ക് മുറിവേറ്റു

    ഞങ്ങള്‍ക്ക് മുറിവേറ്റു

    അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗം നടന്‍ ബാബു രാജ് നടിയെ അധിഷേപിച്ചു. ഇത്രയധികം ആക്രമണം നേരിടേണ്ടി വന്നിട്ടും ആക്രമണത്തിനിരയായ നടിയെ ചൂടുവെള്ളത്തില്‍ വീണ പൂച്ചയെന്നല്ല വിളിക്കേണ്ടത്. മാധ്യമങ്ങളോട് ഒന്നും പറയരുത്. നമ്മള്‍ ഒറ്റക്കെട്ടാണെന്നാണ് എഎംഎംഎ പറഞ്ഞത്. ലോകത്തുള്ള എല്ലാ സംഘടനകള്‍ക്കും എങ്ങനെ തീരുമാനമെടുക്കണമെന്ന് ഞങ്ങള്‍ മാതൃകയാവാന്‍ പോവുകയാണ്.പതിനേഴ് വയസായ ഒരു പെണ്‍കുട്ടി എന്റെ വാതിലില്‍ വന്ന് ചേച്ചി എന്നെ രക്ഷിക്കണം എന്ന് പറഞ്ഞൊരു സംഭവമുണ്ട്. ഇനിയാര്‍ക്കും ആ അനുഭവമുണ്ടാവരുതെന്ന് രേവതി പറയുന്നു.

     നാല് തീരുമാനങ്ങള്‍

    നാല് തീരുമാനങ്ങള്‍

    അമ്മയുമായിട്ടുള്ള ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സംഘടനയ്ക്ക് നല്‍കിയ നാല് തീരുമാനങ്ങളില്‍ ആദ്യ തീരുമാനം ഒഴികെ ബാക്കിയെല്ലാം സംഘടന ഓക്കെയാണെന്ന് പറഞ്ഞു. തിലകന്‍ ചേട്ടന്റെ കാര്യത്തില്‍ എക്‌സിക്യൂട്ടീവ് തീരുമാനമെടുത്തു. പക്ഷെ ഞങ്ങളുടെ കാര്യം വന്നപ്പോള്‍ ജനറല്‍ ബോഡിയുടെ തീരുമാനം വേണമെന്ന് പറയുന്നു.

    രമ്യ നമ്പീശന്‍ പറയുന്നതിങ്ങനെ..

    രമ്യ നമ്പീശന്‍ പറയുന്നതിങ്ങനെ..

    അമ്മയുടെ തീരുമാനങ്ങളില്‍ താല്‍പര്യം തോന്നത്തിനാല്‍ സംഘടനയില്‍ നിന്നും പുറത്ത് പോയ ആളാണ് ഞാന്‍. ഞങ്ങള്‍ക്ക് ഫൈറ്റ് ചെയ്യാന്‍ അമ്മയെ പോലൊരു സ്ഥലം വേണ്ടെന്നും രമ്യ പറയുന്നു. സിനിമ എന്ന് പറുയമ്പോള്‍ ഏറ്റവും പ്രതിഷേധം നടക്കുന്ന സ്ഥലമാണ്. അവിടെ അത്യാവശ്യമായ ക്ലീനിംഗ് വേണം. അതിനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഒരു കംപ്ലെന്റ് സെല്‍ വേണമെന്നും രമ്യ പറയുന്നു. ആദ്യം ഉന്നയിക്കുന്നത് ഞങ്ങള്‍ക്ക് ഇങ്ങനെത്തെ പ്രശ്‌നം പറയാന്‍ ഐസിസി പോലെ ഒരു സ്ഥലം വേണം. ഇത്തരം നാടകങ്ങള്‍ക്ക് ഞങ്ങള്‍ സപ്പോര്‍ട്ട് ചെയ്യില്ലെന്നും രമ്യ പറയുന്നു.

    മീ ടൂ ഇല്ല, രാജി ഇല്ല

    മീ ടൂ ഇല്ല, രാജി ഇല്ല

    ലൈംഗിക കുറ്റവാളിയെ അമ്മ സംരക്ഷിക്കുകയാണെന്നാണ് ബീന പോള്‍ പറയുന്നത്. ഞങ്ങള്‍ രാജി വെക്കുകയോ മീ ടൂ പോലുള്ള വെളിപ്പെടുത്തലുകളോ ചെയ്യുന്നില്ല. അമ്മയെ കണ്ണടിച്ച് വിശ്വസിക്കുകയില്ല. അമ്മ ഒരു ഹാപ്പി ഫാമിലി ആണെന്ന് പറയുന്നുണ്ടെങ്കിലും അങ്ങനെയല്ല. അമ്മയില്‍ നിന്നും പ്രശ്‌നമുണ്ടാക്കുന്നവര്‍ വിട്ട് പോവുമെന്നും അത് കഴിഞ്ഞ് ആരും ഒന്നും മിണ്ടില്ലെന്നും കരുതിയിരിക്കുകയാണ്. എന്നാല്‍ ഞങ്ങള്‍ അങ്ങനെ വിട്ട് പോവുകയില്ലെന്നും പാര്‍വ്വതി പറയുന്നു. അമ്മയെ വിശ്വസിച്ചു. അതാണ് സത്യം. അമ്മയുടെ ചര്‍ച്ചയ്ക്ക് പോയത് ഡബ്ല്യൂസിസി അംഗങ്ങളായിട്ടാണെന്നാണ് രേവതി പറയുന്നത്. അമ്മ എന്ന നേതൃത്വത്തിലെ വിശ്വാസമാണ് നഷ്ടപ്പെട്ടത്.

    കണ്ണില്‍ പൊടിയിടുന്നു..

    കണ്ണില്‍ പൊടിയിടുന്നു..

    അമ്മ എന്ന സംഘടന താരങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയാണ് നടത്തുന്നതെങ്കില്‍ അത് നല്ല രീതിയില്‍ നടത്തുക. അതാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നതെന്നും പാര്‍വ്വതി പറയുന്നു. നമ്മള്‍ നല്ല കുടുംബമാണെന്ന് പറഞ്ഞ് കണ്ണില്‍ പൊടിയിട്ട് നടന്നിട്ട് കാര്യമല്ല. ഈ കാര്യത്തിനാണ് ഞാന്‍ അമ്മയില്‍ നിന്ന് പുറത്ത് പോവുന്നതെന്ന് ആക്രമിക്കപ്പെട്ട നടി പറഞ്ഞിട്ട് അമ്മയില്‍ നിന്ന് എന്താണ് ഉണ്ടായതെന്ന് റിമ കല്ലിങ്കല്‍ ചോദിക്കുന്നു. പിന്തുണ ഇല്ലാതെയും സംസാരിക്കേണ്ടേ എന്നും റിമ ചോദിക്കുന്നു.

    English summary
    Women in Cinema Collective opens about meetoo
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X