twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലിംഗ നീതി ഇല്ലായ്മയുടെ അഭാവമാണ് മലയാള സിനിമയിലെ നടിമാര്‍ നേരിടുന്നത്!വനിതാ കൂട്ടായ്മ പറയുന്നതിങ്ങനെ!

    By Teressa John
    |

    കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ മലയാള സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പിന്തുണ നല്‍കാനെന്ന വിധത്തില്‍
    സിനിമയിലെ വനിതാ കൂട്ടായ്മ രൂപം കൊടുത്ത വിമന്‍ ഇന്‍ സിനിമ കളക്ടീവ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഹണി ബി 2 സിനിമയുടെ സംവിധായകനെതിരെ യുവനടി പരാതിയുമായി എത്തിയതിനെ തുടര്‍ന്നാണ് നടിയ്ക്ക് പിന്തുണയുമായി കൂട്ടായ്മ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

    സുരഭിയ്ക്ക് കേന്ദ്രത്തില്‍ പിടിയുണ്ടാവും ഇല്ലെങ്കില്‍ എങ്ങനെ ദേശീയ പുരസ്‌കാരം?ജിബു ജേക്കബ് പറയുന്നു!സുരഭിയ്ക്ക് കേന്ദ്രത്തില്‍ പിടിയുണ്ടാവും ഇല്ലെങ്കില്‍ എങ്ങനെ ദേശീയ പുരസ്‌കാരം?ജിബു ജേക്കബ് പറയുന്നു!

    സംവിധായകന്റെ നെഞ്ചിന്‍കൂട് ഇടിച്ച് തകര്‍ത്ത് മോഹന്‍ലാലിന്റെ ഇടിക്കുള! ചിത്രം വൈറലാവുന്നു!!!സംവിധായകന്റെ നെഞ്ചിന്‍കൂട് ഇടിച്ച് തകര്‍ത്ത് മോഹന്‍ലാലിന്റെ ഇടിക്കുള! ചിത്രം വൈറലാവുന്നു!!!

    ലൈംഗിക ചുവയോടെ സംവിധായകനും ചിത്രത്തിലെ സഹനടനും സംസാരിച്ചു എന്ന് പറഞ്ഞാണ് ഹണി ബി 2 വിന്റെ സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരെ നടി പരാതി കൊടുത്തിരുന്നത്. ശേഷം സംവിധായകനെതിരെ കേസെടുത്തിരുന്നു. ശേഷമാണ് ഫേസ്ബുക്ക് പേജിലുടെ വനിതാ കൂട്ടായ്മ രംഗത്തെത്തിയത്.

     അടുത്തിടെ രജിസ്റ്റര്‍ ചെയ്ത പരാതികള്‍

    അടുത്തിടെ രജിസ്റ്റര്‍ ചെയ്ത പരാതികള്‍

    മലയാള സിനിമയിലെ തൊഴില്‍ സംസ്‌കാരം സ്ത്രീകളെ എങ്ങനെയാണ് നോക്കി കാണുന്നതെന്നും ഇവര്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ ആഴം എത്രത്തോളമാണെന്നും വെളിപ്പെടുത്തുന്നതാണ് അടുത്തിടെ സിനിമയിലെ സ്തീകള്‍ പോലീസില്‍ രജിസ്റ്റര്‍ ചെയ്ത ചില പരാതികള്‍.

     തൊഴില്‍ മര്യാദ കാണിക്കണം

    തൊഴില്‍ മര്യാദ കാണിക്കണം

    സിനിമയില്‍ ശരീരം അനാവൃതമാക്കേണ്ട സന്ദര്‍ഭത്തില്‍ ഡ്യൂപ്പിനെ ഉപയോഗിക്കേണ്ടിവരുമ്പോള്‍ അവര്‍ എന്താണോ ചെയ്യുന്നത് അത് അഭിനേതാവിന്റെ അറിവോടെയും സമ്മതത്തോടെയും ആകണമെന്നതും അഭിനേതാവിനു നല്‍കുന്ന കരാറില്‍ ഇതു വ്യക്തമാക്കണമെന്നതും സാമാന്യമായ തൊഴിൽ മര്യാദയാണ്.

     സ്ത്രീ പക്ഷത്തു നിന്നു പരിഗണിക്കേണ്ട കാര്യം

    സ്ത്രീ പക്ഷത്തു നിന്നു പരിഗണിക്കേണ്ട കാര്യം

    നിര്‍മ്മാതാക്കളുടെ താല്‍പര്യാര്‍ത്ഥം തയ്യാറാക്കപ്പെടുന്ന കരാറുകള്‍ക്കു പകരം വേതനം, തൊഴില്‍ സമയം, ഡ്യൂപ്പിന്റെ ഉപയോഗം തുടങ്ങിയ ഘടകങ്ങള്‍ കൂടി സ്ത്രീ പക്ഷത്തു നിന്നു പരിഗണിച്ചു കൊണ്ടുള്ള മാതൃകയില്‍ കരാറുകള്‍ പുനസംഘടിപ്പിക്കേണ്ടിയിരിക്കുന്നു.

     ജോലി ചെയ്യുന്നവര്‍ക്ക് കരാര്‍ കൊടുക്കുന്നില്ല

    ജോലി ചെയ്യുന്നവര്‍ക്ക് കരാര്‍ കൊടുക്കുന്നില്ല

    എന്നാല്‍ മലയാള സിനിമാ മേഖലയില്‍ അഭിനേതാക്കളടക്കമുള്ള വലിയൊരു പങ്ക് തൊഴിലാളികളും ഇവിടെ ജോലി ചെയ്യുന്നത് യാതൊരു കരാറുമില്ലാതെയാണെന്ന വസ്തുതയും ഈ പരാതിയിലൂടെ വ്യക്തമാക്കപ്പെടുന്നുണ്ട്.

    ഫ്യൂഡല്‍ സ്വഭാവമാണ്

    ഫ്യൂഡല്‍ സ്വഭാവമാണ്

    പ്രതിഷേധിച്ച നടിക്ക് പ്രതിഫലം കൊടുക്കേണ്ടതില്ല എന്നു തീരുമാനിക്കുന്നതും അതു പരസ്യമായി പറയാനുള്ള ധാര്‍ഷ്ട്യം കാണിക്കുന്നതും ഈ മേഖലയിലെ ഫ്യൂഡല്‍ സ്വഭാവമല്ലാതെ മറ്റൊന്നല്ല. ഇതിന്റെ മറ്റൊരു വശമാണ് സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനെതിരെ മറ്റൊരു നടി ഫയല്‍ ചെയ്ത പരാതി. ഞങ്ങളുടെ സഹപ്രവര്‍ത്തകയെ ബോഡി ഷെയിമിങ്ങ് നടത്തി ബ്ലാക്ക് മെയില്‍ ചെയ്യാനുള്ള ശ്രമം അങ്ങേയറ്റം ഹീനവും നിന്ദ്യവുമാണ്.

    ലിംഗ നീതി ഇല്ലായ്മയുടെ അഭാവം

    ലിംഗ നീതി ഇല്ലായ്മയുടെ അഭാവം

    മേല്‍ സൂചിപ്പിച്ച രണ്ടു പരാതികളും ഈ മേഖലയിലെ തൊഴില്‍ പെരുമാറ്റച്ചട്ടങ്ങളുടെയും ലിംഗ നീതി ഇല്ലായ്മയുടെയും അഭാവത്തെയാണ് ചൂണ്ടി കാണിക്കുന്നത്. ഈ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്തു കൊണ്ടു മാത്രമെ ഒരു തൊഴില്‍ സമൂഹമെന്ന നിലയില്‍ നമുക്ക് മുന്നോട്ടു പോകാനാവൂ.

     സ്ത്രീകള്‍ ഉറക്കെ കലഹിച്ച് തുടങ്ങിയിരിക്കുകയാണ്

    സ്ത്രീകള്‍ ഉറക്കെ കലഹിച്ച് തുടങ്ങിയിരിക്കുകയാണ്

    ചെറുത്തു നില്‍പിന്റെ ശബ്ദങ്ങളെ വിലക്കുകളിലൂടെയും നിരോധനങ്ങളിലൂടെയും നിയന്ത്രിച്ചിരുന്നവരോട് സ്ത്രീകള്‍ ഉറക്കെ കലഹിച്ചു തുടങ്ങിയിരിക്കുന്നു.

     സഹ പ്രവര്‍ത്തകര്‍ക്കൊപ്പം ഉണ്ടാവും

    സഹ പ്രവര്‍ത്തകര്‍ക്കൊപ്പം ഉണ്ടാവും

    സിനിമാ മേഖലയെ തൊഴിലിടം എന്ന നിലയില്‍ കൃത്യമായി നിര്‍വ്വചിക്കേണ്ടതിന്റയും ലൈംഗിക പീഡന പരാതി സെല്ലുകള്‍ സ്ഥാപിക്കേണ്ടതിന്റെയും ആവശ്യകതയെ കുറിച്ച് WCC ഉയര്‍ത്തിയ വാദമുഖങ്ങളെ സാധൂകരിക്കുന്നു. മേല്‍ സൂചിപ്പിച്ച ഓരോ സംഭവവും. നീതി തേടിയുള്ള ഈ സഹപ്രവര്‍ത്തകരുടെ യാത്രക്കൊപ്പം ഞങ്ങളുമുണ്ട്. എന്നുമാണ് വനിതാ കൂട്ടായ്മ പറയുന്നത്.

    English summary
    Women in Cinema Collective's Facebook post about actress issue
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X