»   » വിമന്‍ കളക്ടീവിനേക്കുറിച്ച് അറിയുന്നത് മമ്മൂട്ടി പറഞ്ഞ്!!! സ്ത്രീകളെ അറിയിക്കാതെ ഒരു സംഘടന???

വിമന്‍ കളക്ടീവിനേക്കുറിച്ച് അറിയുന്നത് മമ്മൂട്ടി പറഞ്ഞ്!!! സ്ത്രീകളെ അറിയിക്കാതെ ഒരു സംഘടന???

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയെ പ്രതിസന്ധിയിലാക്കിയ യുവനടിക്കെതിരായ ആക്രമണമായിരുന്നു സിനിമയിലെ സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന വിമന്‍ ഇന്‍ കളക്ടീവ് എന്ന സംഘടനയുടെ പിറവി. മലയാള സിനിമയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ അംഗങ്ങളായിട്ടുള്ളതാണ് ഈ പുതിയ സംഘടന.

എന്നാല്‍ ഈ സംഘടനയില്‍ മലയാള സിനിമയിലെ മുഴുവന്‍ സ്ത്രീകളും അംഗങ്ങളല്ല. ഭൂരിഭാഗം സ്ത്രീകളും സംഘടനയ്ക്ക് പുറത്താണ്. തങ്ങള്‍ ഇങ്ങനെ ഒരു സംഘടനയേക്കുറിച്ച് അറിഞ്ഞില്ലെന്നാണ് വിമന്‍ ഇന്‍ കളക്ടീവില്‍ അംഗങ്ങളല്ലാത്ത സ്ത്രീകള്‍ പറയുന്നത്. നടി ലക്ഷ്മി പ്രിയയാണ് ഇതിനെതിരെ ശക്തമായി രംഗത്തെത്തിയത്.

ആരെയും അറിയിക്കാതെ രൂപീകരിച്ച സംഘടന


വിമന്‍ ഇന്‍ കളക്ടീവ് എന്ന സംഘടന രൂപീകരിച്ചത് സിനിമ രംഗത്തെ മറ്റ് സ്ത്രീകളെ അറിയിക്കാതെയാണെന്ന് നടി ലക്ഷ്മി പ്രിയ കുറ്റപ്പെടുത്തുന്നു. ഇപ്പോള്‍ കാണുന്ന 20 പേര്‍ മാത്രമാണ് സംഘടനയിലുള്ളത്. വേറെ ആരും ഇതില്‍ അംഗങ്ങളല്ലെന്നും ലക്ഷ്മി പ്രിയ പറയുന്നു.

അറിയുന്നത് മമ്മൂട്ടി പറഞ്ഞ്

വിമന്‍ കളക്ടീവിനേക്കുറിച്ച് തങ്ങള്‍ അറിയുന്നത് മമ്മൂട്ടി പറഞ്ഞാണെന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്. താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ വിമന്‍ ഇന്‍ കളക്ടീവിന് മമ്മൂട്ടി സ്വാഗതം പറഞ്ഞപ്പോഴായിരുന്നു ഇത്തരത്തിലൊരു സംഘടന രൂപീകരിക്കപ്പെട്ടതായി മറ്റുള്ളവര്‍ അറിയുന്നത്. ആരും തങ്ങളെ അറിയിച്ചില്ലെന്നും താരം.

ബഹളം ബോധപൂര്‍വ്വമായിരുന്നില്ല

അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ഉണ്ടായ ബഹളം ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ ഇത് ബോധപൂര്‍വ്വമായിരുന്നില്ലെന്നും ലക്ഷ്മി പ്രിയ പറഞ്ഞു.

മമ്മൂട്ടി പറഞ്ഞത്

ജനറല്‍ ബോഡി യോഗത്തിന് ശേഷവും തങ്ങള്‍ പോകാതിരുന്നത് മമ്മൂട്ടി പറഞ്ഞതിന് ശേഷമായിരുന്നു. യോഗത്തിന് ശേഷം ആംബുലന്‍സ് വിതരണമുണ്ടായിരുന്നു. അത് കഴിഞ്ഞേ പോകാവു എന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. അതുകൊണ്ടാണ് തങ്ങള്‍ അവിടെ നിന്നതെന്നും അവര്‍ പറഞ്ഞു.

മുകേഷ് മോശമായി പെരുമാറിയിട്ടില്ല

അമ്മ ജനറല്‍ ബോഡിക്ക് ശേഷം മുകേഷിന്റേയും ഗണേഷിന്റേയും പ്രതികരണങ്ങള്‍ ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ മുകേഷ് മോശമായി പെരുമാറിയിട്ടില്ലെന്നും, ജയിലിലായ പ്രതിക്കൊപ്പമാണോ നിങ്ങള്‍ എന്ന് പത്രക്കാര്‍ ചോദിച്ചപ്പോഴാണ് മുകേഷ് ദേഷ്യപ്പെട്ടതെന്നും താരം പറഞ്ഞു.

മോശം അനുഭവങ്ങള്‍ ഇല്ല


സിനിമയില്‍ നിന്നും തനിക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. എന്നാല്‍ പ്രതിഫലം കിട്ടുന്ന കാര്യത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ട്. 130 ഓളം സിനിമയില്‍ അഭിനയിച്ച തനിക്ക് ഒരുപാട് പണം കിട്ടാനുണ്ടെന്നും ലക്ഷ്മി പ്രിയ പറഞ്ഞു.

കലാനിലയത്തിന്റെ ഹിഡുംബി


കലാനിലയത്തിന്റെ ഹിഡുംബി എന്ന നാടകം അവതരിപ്പിക്കുന്നതിന് മുന്നോടിയായി സംഘടിപ്പിച്ച വാര്‍ത്ത സമ്മേളനത്തിലായിരുന്നു ഇക്കാര്യങ്ങള്‍ ലക്ഷ്മി പ്രിയ വ്യക്തമാക്കിയത്. ഹിഡുംബിയിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ലക്ഷ്മി പ്രിയയാണ്.

English summary
Lakshmi Priya about Women in Cinema Collective members. Only 20 member know about this organisation said Lakshmi Priya.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam