»   » പ്രഭുദേവ ബന്ധം നയന്‍സിനെതിരെ പ്രക്ഷോഭം

പ്രഭുദേവ ബന്ധം നയന്‍സിനെതിരെ പ്രക്ഷോഭം

Posted By:
Subscribe to Filmibeat Malayalam
Nayantara and Prabudeva
നടന്‍ പ്രഭുദേവയുമായുള്ള ബന്ധത്തിന്റെ പേരില്‍ നടി നയന്‍താരയ്‌ക്കെതിരെ തമിഴ്‌നാട്ടിലെ വനിതാസംഘടനകള്‍ പരസ്യപ്രതിഷേധവുമായി രംഗത്തിറങ്ങുന്നു. ചെന്നൈയില്‍ നയന്‍സ് ഏത് പൊതുപരിപാടിയ്‌ക്കെത്തിയാലും കരിങ്കൊട്ടി കാട്ടി പ്രതിഷേധിയ്ക്കുമെന്ന് ഝാന്‍സിറാണി മഹിളാ സുരക്ഷാ സംഘം പ്രസിഡന്റും മനുഷ്യാവകാശപ്രവര്‍ത്തകയുമായ കല്‍പന വ്യക്തമാക്കി.

പ്രതിഷേധം അവഗണിച്ച് വിവാഹം കഴിയ്ക്കാനുള്ള തീരുമാനവുമായി മുന്നോട്ടു പോയാല്‍ ഇരുവരുടെയും സിനിമകള്‍ തമിഴ്‌നാട്ടിലെ സ്ത്രീകള്‍ ബഹിഷ്‌ക്കരിയ്ക്കും. ഭാര്യ റംലത്തിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് പ്രഭുദേവ നയന്‍സിനൊപ്പം ചുറ്റിയടിക്കുകയാണ്്. സമൂഹത്തിന് മാതൃകയാവേണ്ട ഒരു കലാകാരനില്‍നിന്ന് ഉണ്ടാവേണ്ടതല്ല ഇത്തരം പ്രസ്താവനകളെന്നും അവര്‍ പറഞ്ഞു.

നയന്‍താരയെ ഉടന്‍ വിവാഹം കഴിക്കുമെന്നും അവര്‍ തനിക്കുവേണ്ടി ജനിച്ചവളാണെന്നും പ്രഭുദേവ ഈയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam