»   » ബോളിവുഡ് നായിക അലിയാ ഭട്ട് മലയാളത്തില്‍; നായകനായി വരുന്നത്!!

ബോളിവുഡ് നായിക അലിയാ ഭട്ട് മലയാളത്തില്‍; നായകനായി വരുന്നത്!!

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലെ യുവനടനായ ദുല്‍ഖറിന്റെ കൂടെ ബോളിവുഡ് നായിക ആലിയ ഭട്ട് അഭിനയിക്കുന്നു. പക്ഷെ ചലചിത്രത്തിനു വേണ്ടിയല്ല രണ്ടുപേരും ഒന്നിക്കുന്നത്. ദുല്‍ഖറിന്റെ കൂടെ ആലിയ അഭിനയിക്കുന്നത് മൊബൈല്‍ ബ്രാന്‍ഡായ ജിയോണിയുടെ പരസ്യത്തിലാണ്. ജിയോണി മൊബൈലിന്റെ റീജ്യണല്‍ ബ്രാന്റ് അംബാസിഡര്‍ ആയി ദുല്‍ഖര്‍ ഈ അടുത്ത് ഒപ്പ് വച്ചിരുന്നു. ദുല്‍ഖര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ അടുത്ത നാളില്‍ ആലിയ ഭട്ടിന്ർറെ കൂടെ ജിയോണിയുടെ സെല്‍ഫിസ്‌റാന്‍ പ്രചരണത്തില്‍ അംഗമായതായി അറിയിച്ചിരുന്നു.

 dulquer-salmaan-alia-bhatt

റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ ഷൂട്ടിംഗ് ഉടന്‍ തന്നെ ആരംഭിക്കും. ശ്രുതി ഹാസനും ദില്‍ജിത് ദോസനുമാണ് മറ്റു റീജ്യണല്‍ ബ്രാന്റ് അംബാസിഡര്‍മാര്‍.

മുന്‍പ് മണിരത്‌നത്തിന്റെ ഓ കെ കണ്‍മണി എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയാവാന്‍ ആലിയ ഭട്ടിനെ ക്ഷണിച്ചിരുന്നുവെങ്കിലും മറ്റു ചില പ്രൊജക്റ്റിന്റെ തിരക്ക് കാരണം വേണ്ടെന്നു വെക്കുകയായിരുന്നു. ദക്ഷിണേന്ത്യയില്‍ ഇപ്പോള്‍ തന്നെ ഏവര്‍ക്കും പ്രിയപ്പെട്ട നടനായി മാറി കഴിഞ്ഞു ദുല്‍ഖര്‍. ദക്ഷിണേന്ത്യയില്‍ നിന്നും മാത്രമല്ല ബോളിവുഡില്‍ നിന്നും ദുല്‍ഖറിനു ഓഫറുകള്‍ വരുന്നുണ്ട്. ബിഡോയി നമ്പ്യാരുടെ ചിത്രമായ സോളോ എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ ദുല്‍ഖര്‍. ദുല്‍ഖര്‍ നായകനായ കോമ്രേഡ് ഇന്‍ അമേരിക്ക എന്ന ചിത്രം മെയില്‍ തിയേറ്ററിലെത്തും.

English summary
Mollywood's young talent Dulquer Salmaan is all set to team up with Alia Bhatt, for the first time in his career.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam