»   » ജയരാജിന്റെ വീരം; ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ തിരിഞ്ഞു നില്‍ക്കുന്ന ഈ ബോളിവുഡ് വീരന്‍ ആരാണ്?

ജയരാജിന്റെ വീരം; ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ തിരിഞ്ഞു നില്‍ക്കുന്ന ഈ ബോളിവുഡ് വീരന്‍ ആരാണ്?

Posted By: Rohini
Subscribe to Filmibeat Malayalam

ജയരാജന്റെ ബിഗ് ബജറ്റ് ചിത്രമായ വീരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ഷേക്‌സ്പിയറിന്റെ മാക്ബത്തിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം വടക്കന്‍ പാട്ടിന്റെ പശ്ചാത്തലത്തിലാണ് സംവിധാനം ചെയ്യുന്നത്.

ചന്തു ചേകവരുടെ കഥ പറയുന്ന ചിത്രത്തില്‍ ബോളിവുഡ് താരം കുനാല്‍ കപൂറാണ് നായകന്‍. നായകന്‍ പുറം തിരിഞ്ഞ് നില്‍ക്കുന്നതാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലെ കാഴ്ച. വാളും പരിചയും കൈയ്യിലുണ്ട്.

veeram

ചിത്രത്തിന് വേണ്ടി കുനാല്‍ കപൂര്‍ കളരിപ്പയറ്റൊക്കെ പ്രത്യേകം അഭ്യസിച്ചു. കേരളത്തിലെ പതിമൂന്നാം നൂറ്റാണ്ടില്‍ നടന്ന കഥയെ ആസ്പദമാക്കി ചെയ്യുന്ന ചിത്രം മലയാളത്തിന് പുറമെ ഹിന്ദിയിലും ഇംഗ്ലീഷിലും റിലീസ് ചെയ്യും

ചിത്രത്തിന്റെ പിന്നണിയില്‍ ഹോളിവുഡില്‍ നിന്നുള്ള പ്രമുഖരുടെ സാന്നിധ്യവും ഉണ്ട്. ഹോളിവുഡ് സംഗീത സംവിധായകന്‍ ജെഫ് റോണയാണ് പാട്ടുകള്‍ ഒരുക്കുന്നത്. ചന്ദ്രകല ആര്‍ട്‌സിന്റെ ബാനറില്‍ പ്രദീപ് രാജനും ചന്ദ്ര മോഹന്‍ ഡി പിള്ളയും നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിയ്ക്കുന്നത് എസ് കുമാറാണ്.

English summary
Jayaraj is one such director who has given us some quality films. He definitely could be branded as one of the versatile film-makers of Malayalam film indsutry. The director is all set to enthrall us all with his upcoming film Veeram. The first look poster of the film is out and it has raised the expectations about the movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam