»   » പുലിമുരുകനെ കടത്തി വെട്ടും എന്ന് പറഞ്ഞത് സത്യം തന്നെ; വീരം ഇതാ ഓസ്‌കാര്‍ പട്ടികയില്‍!

പുലിമുരുകനെ കടത്തി വെട്ടും എന്ന് പറഞ്ഞത് സത്യം തന്നെ; വീരം ഇതാ ഓസ്‌കാര്‍ പട്ടികയില്‍!

Posted By: Rohini
Subscribe to Filmibeat Malayalam

പുലിമുരുകന്റെ കലക്ഷന്‍ റെക്കോഡുകള്‍ തന്റെ വീരം എന്ന ചിത്രം മറികടക്കും എന്ന് സംവിധായകന്‍ ജയരാജ് അവകാശപ്പെട്ടിരുന്നു. ബോക്‌സോഫീസില്‍ പുലിമുരുകനെ മറിച്ചിടുമോ എന്തോ, എന്തായാലും പുലിമുരുകനെയും മറ്റ് ചിത്രങ്ങളെയും മറികടന്ന് വീരം ഓസ്‌കാര്‍ പട്ടികയിലെ അന്തിമ മത്സരത്തില്‍ എത്തിയിരിയ്ക്കുകയാണ്.

ഈ ചന്തു ശരിയ്ക്കും ചതിയനാണോ... മോഹന്‍ലാലിനെയും വേണ്ടി വന്നാല്‍ മമ്മൂട്ടിയെയും തോത്പിക്കുമോ?


ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളിലായി ഒരുക്കിയ ചിത്രത്തിലെ, ഇംഗ്ലീഷ് പതിപ്പിലെ 'വി വില്‍ റൈസ്...' എന്ന പാട്ടാണ് ഓസ്‌കാര്‍ പട്ടികയിലേക്ക് കടന്നിരിയ്ക്കുന്നത്. ജെഫ് റോണയാണ് പാട്ടിന് ഈണം നല്‍കിയിരിയ്ക്കുന്നത്. 91 ല്‍ അധികം പാട്ടുകളില്‍ നിന്ന് തിരഞ്ഞെടുത്ത അഞ്ച് പാട്ടുകളില്‍ ഒന്നാണ് ഇപ്പോള്‍ 'വി വില്‍ റൈസ്...'


veeram-oscar-

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമാണ് വീരം. ബോളിവുഡ് താരം കുനാല്‍ കപൂര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ പിന്നണിയില്‍ ഹോളിവുഡ് - ബോളിവുഡ് സാങ്കേതിക പ്രവര്‍ത്തകരാണ് ഉള്ളത്. ഗോവയില്‍ നടന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച വീരത്തിന് മികച്ച പ്രേക്ഷകാഭിപ്രായം ലഭിച്ചിരുന്നു. 2017 ജനുവരിയില്‍ ചിത്രം റിലീസ് ചെയ്യും

English summary
Jayaraj's upcoming film Veeram is definitely going places. Reportedly, the movie has joined the race for Oscar 2017

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X