»   » മമ്മൂട്ടിയുടെ 'വമ്പന്‍' ചിത്രം; സംവിധാനം രഞ്ജിത്ത്

മമ്മൂട്ടിയുടെ 'വമ്പന്‍' ചിത്രം; സംവിധാനം രഞ്ജിത്ത്

Posted By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ വമ്പന്‍ പടം വരുന്നു. അതെ, വമ്പന്‍ എന്നാണ് സിനിമയുടെ പേര്. കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിന് ശേഷം രഞ്ജിത്തും മമ്മൂട്ടിയും വീണ്ടും ഒന്നിയ്ക്കുന്ന ചിത്രമാണ് വമ്പന്‍. ഒരു മാസ് മസാല എന്റര്‍ടൈന്‍മെന്റായിരിക്കും സിനിമ എന്നാണ് കേള്‍ക്കുന്നത്.

മമ്മൂട്ടി പൂര്‍ണമായും വ്യത്യസ്തമായ ഗെറ്റപ്പിലായിരിക്കും ചിത്രത്തിലെത്തുക. ഒക്ടോബറില്‍ ചിത്രത്തിന്റെ ഷൂടിങ് ആരംഭിയ്ക്കും എന്നാണ് കേള്‍ക്കുന്നത്. കോഴിക്കോടും പരിസരത്തുമായിട്ടായിരിക്കും ചിത്രീകരണം. വൈകാതെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.

mammootty-ranjith-with-vamban

കടല്‍ കടന്നൊരു മാത്തുക്കുട്ടിയ്ക്ക് ശേഷം മമ്മൂട്ടിയും രഞ്ജിത്തും വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ് എന്ന ചിത്രത്തിന് വേണ്ടി ഒന്നിച്ചിരുന്നു. രഞ്ജിത്താണ് മുന്നറിയിപ്പ് നിര്‍മിച്ചത്.

കയ്യൊപ്പ്, പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്, പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകം എന്നീ ചിത്രങ്ങള്‍ മമ്മൂട്ടി - രഞ്ജിത്ത് കൂട്ടുകെട്ടില്‍ പിറന്ന അത്ഭുതങ്ങളാണ്. വീണ്ടും ഈ കൂട്ടുകെട്ട് വമ്പന്‍ എന്നൊരു ചിത്രത്തിന് വേണ്ടി ഒന്നിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയും വമ്പനാണ്.

English summary
Mammootty and Ranjith, the highly celebrated actor-director duo, is all set to join hands once again. Reportedly, the duo is teaming up for a project, which has been titled as Vamban.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam