»   » ദേശീയ അവാര്‍ഡ് ജേതാവിന്റെ കൂടെ മോഹന്‍ലാല്‍, അടുത്ത ചിത്രം!!

ദേശീയ അവാര്‍ഡ് ജേതാവിന്റെ കൂടെ മോഹന്‍ലാല്‍, അടുത്ത ചിത്രം!!

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിന് ഇപ്പോള്‍ നല്ല സമയമാണ്. വളരെയധികം പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന ഒരു പിടി ചിത്രങ്ങളാണ് ഇപ്പോള്‍ കയ്യില്‍ വന്നിരിക്കുന്നത്. അത് കൂടാതെ വീണ്ടും ഒരു പുതിയ ചിത്രം കൂടി. ഇതും പ്രതീക്ഷയിക്ക് വകയുള്ള ചിത്രമാണെന്നാണ് അറിയാന്‍ കഴിഞ്ഞത്.

കഴിഞ്ഞ കുറച്ച് നാളുകളായി മോഹന്‍ലാല്‍ ചിത്രങ്ങളെല്ലാം വമ്പന്‍ ഹിറ്റുകളാണ്. പുലിമുരുകന്‍, ഒപ്പം തുടങ്ങിയവ അതിനുദാഹരണങ്ങളാണ്. അടുത്ത മോഹന്‍ലാല ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മോഹന്‍ലാല്‍ ഫാന്‍സും പ്രേക്ഷകരും.

റിപ്പോര്‍ട്ടുകള്‍

റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ പ്രശസ്ത തിരക്കഥാകൃത്തായ ശ്യാം പുഷ്‌കര്‍ തന്റെ അടുത്ത ചിത്രത്തില്‍ നായകനായി മോഹന്‍ലാലിനെ തീരുമാനിച്ചു കഴിഞ്ഞു.

ദേശീയ അവാര്‍ഡ് ജേതാവ്

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശ്യാം പുഷ്‌കര്‍ ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്.

ചര്‍ച്ച നടത്തി

പുതിയ ചിത്രത്തെ കുറിച്ച് ശ്യാം പുഷ്‌കര്‍ മോഹന്‍ലാലുമായി ചര്‍ച്ച നടത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പക്ഷെ ശ്യാം പുഷ്‌കറിന്റെ അടുത്ത ചിത്രം ഇത് തന്നെയാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

ആദ്യമായിട്ടാണ് ശ്യാം പുഷ്‌കര്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതുന്നത്. മറ്റു അഭിനേതാക്കളെ കുറിച്ചോ പിന്നണിയില്‍ ഉളളവരെ കുറിച്ചോ ഒന്നും തന്നെ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

വലിയ പ്രൊജക്റ്റുകള്‍

ഇതൊന്നും കൂടാതെ തന്നെ വലിയ പ്രൊജക്റ്റുകള്‍ മോഹന്‍ലാലിന് വേണ്ടിയുണ്ട്. വില്ലന്റെ രണ്ട് ഷെഡ്യൂളുകള്‍ പൂര്‍ത്തിയായിട്ടുണ്ട്. അടുത്തതായി ലാല്‍ജോസിന്റെ ചിത്രമാണ്. ബെന്നി പി നായരമ്പലം തിരക്കഥ എഴുതുന്ന ചിത്രം മെയില്‍ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English summary
Well, rumours are rife that Mohanlal is all set to join hands with one of the popular scenarists of Mollywood..
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam