»   » പൃഥ്വിയുടെ കര്‍ണന്‍ പുലിമുരുകനെയും ബാഹുബലിയെയും കടത്തിവെട്ടും, 300 കോടി, 5000 തിയേറ്ററുകളില്‍!!

പൃഥ്വിയുടെ കര്‍ണന്‍ പുലിമുരുകനെയും ബാഹുബലിയെയും കടത്തിവെട്ടും, 300 കോടി, 5000 തിയേറ്ററുകളില്‍!!

Posted By: Rohini
Subscribe to Filmibeat Malayalam

മഹാഭാരത കഥയിലെ കര്‍ണന്റെ ജീവിതം ആര്‍ എസ് വിമല്‍ സിനിമയാക്കുകയാണ്. പി ശ്രീകുമാറിന്റെ തിരക്കഥയില്‍ മധുപാല്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ കര്‍ണനും അണിയറയില്‍ തയ്യാറെടുക്കുന്നു.

കര്‍ണ്ണന് ചുറ്റും പാരകളാണ്, ആരോടും ഒന്നും പറയാന്‍ കഴിയില്ല എന്ന് ആര്‍ എസ് വിമല്‍


എന്നാല്‍ മമ്മൂട്ടിയുടെ കര്‍ണനെക്കാള്‍ മുന്നേ തിയേറ്ററിലെത്തുന്നത് പൃഥ്വിരാജിന്റെ കര്‍ണനാവും. ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ചിത്രമായിരിയ്ക്കും ഈ കര്‍ണന്‍ എന്നാണ് ആര്‍ എസ് വിമല്‍ പറയുന്നത്. മാര്‍ച്ചില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും.


300 കോടി ബജറ്റില്‍

ഇന്ത്യയില്‍ റിലീസ് ചെയ്യുതത്തില്‍ ഏറ്റവും കൂടുതല്‍ ബജറ്റില്‍ നിര്‍മിയ്ക്കുന്ന ചിത്രമാണ് ആര്‍ എസ് വിമല്‍ - പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പിറക്കുന്ന കര്‍ണന്‍. 300 കോടി രൂപയ്ക്കാണ് കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളി ചിത്രം നിര്‍മിയ്ക്കുന്നത്.


5000 തിയേറ്ററുകളില്‍

300 കോടി മാത്രമല്ല, ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും വലിയ റിലീസുമായിരിയ്ക്കും ഈ ചിത്രം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി 5000 തിയേറ്ററുകളിലായിട്ടാണ് കര്‍ണന്‍ തിയേറ്ററുകളിലെത്തുന്നത്.


താരസമ്പന്നത

അനേകം ഭാഷകളില്‍ റിലീസ് ചെയ്യുന്നത് കൊണ്ട് തന്നെ അന്യ ഭാഷ നടീ - നടന്മാരും പൃഥ്വിയ്‌ക്കൊപ്പം ചിത്രത്തിലുണ്ടാവും. ബോളിവുഡില്‍ നിന്നും കോളിവുഡില്‍ നിന്നുമൊക്കെയുള്ള താരങ്ങളുടെ പേര് പറഞ്ഞു കേള്‍ക്കുന്നു. പ്രകാശ് രാജ് ചിത്രത്തില്‍ ഉണ്ടാവും എന്നാണ് വാര്‍ത്ത


അണിയറയില്‍

അണിയറയിലും ബിഗ് ബജറ്റ് ചിത്രങ്ങളില്‍ പ്രവൃത്തിച്ച പരിചയ സമ്പത്തുള്ളവരാണ് ഉണ്ടാകുക. ബാഹുബലി എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനായ കെകെ സെന്തില്‍ കുമാറാണ് കര്‍ണന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നത്.
English summary
Karnan, the highly anticipated epic drama will start rolling in March 2017. The movie, which stars young actor Prithviraj in the title role, is written and directed by journalist-director RS Vimal. If the reports are to be true, the team is planning to release in about 5000 theatres worldwide.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X