»   » സുരേഷ് ഗോപി തിരിച്ചു വരുന്നു, വീണ്ടും ഭരത്ചന്ദ്രന്‍ ഐ പി എസ് ആയിട്ട്

സുരേഷ് ഗോപി തിരിച്ചു വരുന്നു, വീണ്ടും ഭരത്ചന്ദ്രന്‍ ഐ പി എസ് ആയിട്ട്

Posted By:
Subscribe to Filmibeat Malayalam

എം പി ആയതിന് ശേഷം സുരേഷ് ഗോപിയെ സിനിമകളില്‍ കാണാനില്ലായിരുന്നു. ഇപ്പോഴത്തെ വിവരമനുസരിച്ച് സുരേഷ് ഗോപി ഭരത്ചന്ദ്രന്‍ ഐ പി എസ് എന്ന ചിത്രത്തിന്റെ തുടര്‍ച്ചയുമായി തിരിച്ചു വരുന്നു.

suresh-gopi-bharathchandran

ഭരത്ചന്ദ്രന്‍ ഐ പി എസ് എന്ന ചിത്രത്തിന്റെ അടുത്ത ഭാഗത്തിന്റെ നിര്‍മ്മാണം താനാണെന്ന് ഈയടുത്ത് നിര്‍മ്മാതാവായ ലിബര്‍ട്ടി ബഷീര്‍ പറഞ്ഞിരുന്നു. സംവിധാനം രഞ്ജി പണിക്കര്‍ ആണോ ഷാജി കൈലാസ് ആണോ എന്ന് തീരുമാനിച്ചിട്ടില്ല.

സുരേഷ് ഗോപി നേരത്തേ തന്നെ പച്ചക്കൊടി കാണിച്ചു എന്ന് മാത്രമല്ല, ഭരത്ചന്ദ്രനായി തിരിച്ചു വരുന്നതിന്റെ സന്തോഷത്തിലാണ് കക്ഷി എന്ന് ബഷീര്‍ പറഞ്ഞു. പ്രൊജക്റ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എത്രയും പെട്ടെന്ന് വെളിപ്പെടുത്തുന്നതാണ്.

English summary
Suresh Gopi is all set to be back with the sequel of his blockbuster movie, Bharathchandran IPS.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam