»   » ഞാന്‍ ആത്മഹത്യ ചെയ്താല്‍ ആ മൂന്നു പേരായിരിക്കും ഉത്തരവാദികള്‍ ; ശ്രീകുമാരന്‍ തമ്പി

ഞാന്‍ ആത്മഹത്യ ചെയ്താല്‍ ആ മൂന്നു പേരായിരിക്കും ഉത്തരവാദികള്‍ ; ശ്രീകുമാരന്‍ തമ്പി

By: Pratheeksha
Subscribe to Filmibeat Malayalam

മലയാള ചലച്ചിത്രരംഗത്തെ ഒഴിച്ചുകൂടാനാവാത്ത സാന്നിദ്യമാണ് ബഹുമുഖപ്രതിഭയായ ശ്രീകുമാരന്‍ തമ്പി. അടുത്തിടെയാണ് എഴുത്തുകാരി കെ ആര്‍ മീരയ്ക്കു മുന്നില്‍ അദ്ദേഹം മനസ്സു തുറന്നത്. താന്‍ ആത്മഹത്യചെയ്താല്‍ ഉത്തരവാദികള്‍ രാഷ്ട്രീയ രംഗത്തുളള ആ മൂന്നു പേരായിരിക്കുമെന്നാണ് ശ്രീകുമാരന്‍ തമ്പി മീരയോട് വെളിപ്പെടുത്തിയത്.

മലയാളം വാരികയില്‍ കെ ആര്‍ മീര എഴുതിയ ലേഖനത്തിലാണ് ഇതു സംബന്ധിച്ച് ശ്രീകുമാരന്‍ തമ്പി എഴുതിവെച്ച കത്തിനെ കുറിച്ച് സൂചിപ്പിക്കുന്നത്.

വിഎം സുധീരന് അയച്ച കത്ത്

കെ പി സിസി പ്രസിഡന്റ് വിഎം സുധീരനാണ് ശ്രീകുമാരന്‍ തമ്പി ഇതു സംബന്ധിച്ച് കത്തെഴുതി വെച്ചത്. ലേഖനത്തിലെ കത്ത് തുടങ്ങുന്നതിങ്ങനെയാണ് ..പ്രിയപ്പെട്ട വി എം സുധീരന്, ജയ്ഹിന്ദ് ടിവി എന്റെ പരമ്പര പ്രക്ഷേപണ ചെയ്ത വകയില്‍ കരാര്‍ പ്രകാരം എനിക്ക്
എനിക്ക് 26,96,640 രൂപ തരാനുളളത് ചൂണ്ടിക്കാട്ടി പല തവണ ഞാനയച്ച കത്തുകള്‍ക്ക് മറുപടി അയക്കാനുളള മര്യാദപോലും താങ്കള്‍ കാണിച്ചിട്ടില്ല. വര്‍ഷങ്ങളായി ഞാന്‍ താങ്കള്‍ക്കും എം.എം ഹസന്‍, കെ.പി മോഹനന്‍ എന്നിവര്‍ക്കും ഇത് സംബന്ധിച്ച പരാതി അയക്കുന്നു. ധനലക്ഷ്മി ബാങ്കിന്റെ വഴുതക്കാട് ശാഖയില്‍ നിന്നും സ്വകാര്യ പണമിടപാടുകാരില്‍ നിന്നും കടം വാങ്ങിയാണ് ഞാന്‍ ഈ പരമ്പര നിര്‍മ്മിച്ചത്. ഇന്നുവരെയുളള എന്റെ ജീവിതത്തില്‍ ഞാന്‍ ആര്‍ക്കെങ്കിലും ഒരു രൂപയെങ്കിലും നഷ്ടം വരുത്തുകയോ കടക്കാരനാകുകയോ ചെയ്തിട്ടില്ല.
പക്ഷേ ഇന്ന് എനിക്ക് പണം തന്നവര്‍ കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരിക്കുന്നു. കോടതി നടപടികളിലേയ്ക്ക് വലിച്ചിഴക്കപ്പെട്ടാല്‍ ആ നിമിഷം ഞാന്‍ ആത്മഹത്യ ചെയ്യും. അങ്ങനെ സംഭവിച്ചാല്‍ വി.എം സുധീരന്‍,എം.എം ഹസന്‍,കെ.പി മോഹനന്‍ എന്നിവരായിരിക്കും ഉത്തരവാദികള്‍ എന്നാണ് കത്തില്‍ പറയുന്നത്.

പ്രതികരിച്ച് മീര

3000 ത്തിലേറെ ഗാനങ്ങള്‍ രചിക്കുകയും 85 സിനിമകള്‍ക്ക് തിരക്കഥ എഴുതുകയും 29 സിനിമകള്‍ സംവിധാനം ചെയ്യുകയും 42 ഡോക്യുമെന്ററികളും 13 പരമ്പരകളും നിര്‍മ്മിച്ച് സംവിധാനം ചെയ്യുകയും ചെയ്ത മലയാളിയാണ് ശ്രീകുമാരന്‍ തമ്പി. 20 ഓളം പുസ്തകങ്ങളും അദ്ദേഹത്തിന്റേതായുണ്ട്.

75ാം വയസ്സില്‍ യാചിക്കേണ്ടിവന്ന അവസ്ഥ

കിട്ടാനുള്ള പണത്തിനായി 72ാം വയസ്സിലും യാചിക്കേണ്ട അവസ്ഥയില്‍ നാം അദ്ദേഹത്തെ എത്തിച്ചിരിക്കുന്നുവെന്നു മീര ലേഖനത്തില്‍ പറയുന്നു.

പണം കൊയ്യുന്ന ചാനലുകള്‍ വിചാരിച്ചാല്‍ മതി

അദ്ദേഹത്തിന്റെ സിനിമകളും പാട്ടുകളും വിറ്റ് പണം കൊയ്യുന്ന ചാനലുകളും എഫ് എമ്മുകളും വിചാരിച്ചാല്‍ അദ്ദേഹത്തിന് കോടീശ്വരനാവാമെന്നും മീര ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്.

English summary
writer kr meera says about sreekumaran thampi

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam