ആദ്യ ഭാഗം ബ്രഹ്മാണ്ഡമെങ്കില്‍ കെജിഎഫ് 2 അതുക്കും മേലെ! സിനിമയുടെ ഷൂട്ടിംഗിന് തുടക്കമായി!

By Midhun Raj

Recommended Video

KGF രണ്ടാം ഭാഗത്തിന് തുടക്കമായി | filmibeat Malayalam

കന്നഡ സിനിമാ ലോകത്തിന് അഭിമാനമായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രമായിരുന്നു കെജിഎഫ്. സാന്‍ഡല്‍വുഡിലെ റോക്കിങ് സൂപ്പര്‍സ്റ്റാര്‍ യഷിന്റെ പ്രകടനം കൊണ്ടായിരുന്നു സിനിമ ശ്രദ്ധിക്കപ്പെട്ടിരുന്നത്. കന്നഡത്തില്‍ നിന്നും ആദ്യമായി നൂറ് കോടി ക്ലബിലെത്തിയ സിനിമയായും കെജിഎഫ് മാറിയിരുന്നു. സാന്‍ഡല്‍വുഡിലെന്ന പോലെ മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും സിനിമ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സിനിമയുടെ ക്ലൈമാക്‌സ് കെജിഎഫിന് രണ്ടാം ഭാഗം വരുമെന്ന സൂചനയോടെ ആയിരുന്നു അവസാനിപ്പിച്ചിരുന്നത്. ആദ്യ ഭാഗത്തേക്കാള്‍ മികച്ചതായിരിക്കും സിനിമയുടെ രണ്ടാം ഭാഗമെന്ന് അണിയറ പ്രവര്‍ത്തകരും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ കെജിഎഫിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചതായി സമൂഹ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

കെജിഎഫിന്റെ വിജയഗാഥ

കെജിഎഫിന്റെ വിജയഗാഥ

നേരത്തെ അഞ്ചു ഭാഷകളിലായിട്ടാണ് സിനിമയുടെ ആദ്യ ഭാഗം പുറത്തിറങ്ങിയിരുന്നത്. മറ്റുളള ഭാഷകളിലും മികച്ച സ്വീകാര്യതയായിരുന്നു കെജിഎഫിന് ലഭിച്ചിരുന്നത്. മൗത്ത് പബ്ലിസിറ്റിയും ചിത്രത്തിന്റെ വലിയ വിജയത്തില്‍ നിര്‍ണായകമായി മാറിയിരുന്നു. കെജിഎഫ് രണ്ടും മൂന്നും തവണയാണ് ആരാധകരും സിനിമാ പ്രേമികളുമെല്ലാം കണ്ടിരുന്നത്. കേരളത്തിലും മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്.

രണ്ടാം ഭാഗം

രണ്ടാം ഭാഗം

സിനിമയുടെ രണ്ടാം ഭാഗത്തിനായി വലിയ ആകാംക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കുറച്ചുഭാഗങ്ങള്‍ നേരത്തെ തന്നെ ചിത്രീകരിച്ചിരുന്നു. ആദ്യ ഭാഗത്തിനേക്കാള്‍ മികച്ചുനില്‍ക്കുന്ന ഒരു രണ്ടാം ഭാഗം നിര്‍മ്മിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. കോളാര്‍ ഗോള്‍ഡ് ഫാക്ടറിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമയുടെ രണ്ടാം ഭാഗം ബ്രഹ്മാണ്ഡമായി തന്നെയാണ് എടുക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ തന്നെയാണ് അണിയറ പ്രവര്‍ത്തകര്‍ സിനിമയെടുക്കുന്നത്.

ബോളിവുഡ് താരം സഞ്ജയ് ദത്തും

ബോളിവുഡ് താരം സഞ്ജയ് ദത്തും

അതേസമയം കെജിഎഫിന്റെ രണ്ടാം ഭാഗത്തില്‍ ബോളിവുഡ് താരം സഞ്ജയ് ദത്തും അഭിനയിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനിമയിലെ ഒരു നിര്ണായക വേഷത്തിനായി താരത്തെ അണിയറപ്രവര്‍ത്തകര്‍ സമീപിച്ചിരുന്നതായാണ് വിവരം വന്നത്. തുടര്‍ന്ന് സഞ്ജയ് ദത്ത് കെജിഎഫ് രണ്ടാം ഭാഗത്തിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ തന്നെ സ്ഥിരീകരിക്കുകയുണ്ടായി.

രണ്ടാം ഭാഗത്തിന് തുടക്കമായി

രണ്ടാം ഭാഗത്തിന് തുടക്കമായി

അതേസമയം കെജിഎഫ് രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗിന് ബാംഗ്ലളൂരുലിലാണ് തുടക്കമായത്. സിനിമയുടെ ചിത്രീകരണം ഔദ്യോഗികമായി ആരംഭിച്ചു. ബാംഗളൂരുവിലെ ശ്രീ കൊഡണ്ടരാമ സ്വാമി ക്ഷേത്രത്തില്‍ ചിത്രത്തിന്റെ പൂജ നടന്നു. നായകന്‍ യഷ്,ശ്രീനിഥി ഷെട്ടി,സംവിധായകന്‍ പ്രശാന്ത് നീല്‍ മറ്റു അണിയറ പ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം പൂജയില്‍ സന്നിഹിതരായിരുന്നു. രണ്ടാം ഭാഗത്തില്‍ പുതിയ കുറച്ച് താരങ്ങള്‍ കൂടി സിനിമയിലെത്തും.

അധോലോക നായകന്റെ കഥ

അധോലോക നായകന്റെ കഥ

കെജിഎഫ് രണ്ടാം ഭാഗത്തില്‍ അധീരയെന്ന വില്ലന്‍ കഥാപാത്രത്തെയാകും സഞ്ജയ് ദത്ത് അവതരിപ്പിക്കുക. നടി രവീണ ടണ്ടനും ചിത്രത്തിലെത്തുമെന്നാണ് അറിയുന്നത്. കന്നഡത്തില്‍ ഇതുവരെ നിര്‍മ്മിക്കപ്പെട്ടതില്‍ എറ്റവും ചെലവു കൂടിയ ചിത്രം കൂടിയായിരുന്നു കെജിഎഫ്. കോളാര്‍ സ്വര്‍ണ ഖനിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ സിനിമ റോക്കി എന്ന അധോലോക നായകന്റെ കഥയാണ് പറഞ്ഞത്. 225 കോടി കളക്ഷനായിരുന്നു സിനിമ ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ നിന്നായി നേടിയത്.

വീഡിയോ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X