»   » മണി നായകനാകുന്ന യാത്ര ചോദിക്കാതെ

മണി നായകനാകുന്ന യാത്ര ചോദിക്കാതെ

Posted By:
Subscribe to Filmibeat Malayalam
Kalabhavan Mani
ഒരിടവേളയ്ക്കുശേഷം കലാഭവന്‍ മണി നായകനായെത്തുന്ന യാത്ര പറയാതെയുടെ ചിത്രീകരണം ആലപ്പുഴയില്‍ തുടങ്ങി. അനീഷ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖം അമ്മവാണ് നായികയായി എത്തുന്നത്. നടന്‍ സൂര്യകാന്തും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

സിദ്ദിഖ്, മന്‍രാജ്, അനിന്‍ പനച്ചൂരാന്‍, റീന ബഷീര്‍, സൂര്യ കിരണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. റെയിന്‍ബോ സിനിമയുടെ ബാനറില്‍ ഷിബു മാവേലിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹരിലാല്‍ ഹരിപ്പാടിന്റെ തിരക്കഥയില്‍ പുരോഗമിക്കുന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്ന രാമചന്ദ്രനാണ്.

ചിത്രത്തിന് ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത് മധു ആലമ്പടമ്പ്, അനില്‍ പനച്ചൂരാന്‍, സുഭാഷ് ചേര്‍ത്തല എന്നിവര്‍ ചേര്‍ന്നാണ്. കൈതപ്രം വിശ്വലനാഥന്‍, അനില്‍ പനച്ചൂരാന്‍, അജിത്ത് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്.

2012ല്‍ പുറത്തിറങ്ങിയ എംഎല്‍എ മണി പത്താംക്ലാസും ഗുസ്തിയും എന്ന ചിത്രത്തിലാണ് അവസാനം മണി നായകനായി അഭിനയിച്ചത്. പിന്നീട് ബാച്ച്‌ലര്‍ പാര്‍ട്ടി, അയാളും ഞാനും തമ്മില്‍, ആമേന്‍, തുടങ്ങിയ ചിത്രങ്ങളിലെല്ലാം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

English summary
Yaathra Chodhikathe', directed by Aneesh Varma, is progressing in parts of Alapuzha. Kalabhavan Mani and debutante Ammu are doing the lead.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam