For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയെ വൈഎസ്ആറാക്കിയ സംവിധായകനൊപ്പം ഇനി ദുല്‍ഖര്‍ സല്‍മാന്‍! തെലുങ്കിലെ രണ്ടാംവരവ് കിടുക്കുമോ?

  |

  Recommended Video

  തെലുങ്കിൽ വീണ്ടും മിന്നിക്കാൻ കുഞ്ഞിക്ക | filmibeat Malayalam

  ഭാഷാഭേദമന്യേ മികവ് തെളിയിച്ച് മുന്നേറുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.സെക്കന്‍ഡ് ഷോ എന്ന സിനിമയിലൂടെയാണ് ഈ താരപുത്രന്‍ അരങ്ങേറിയത്. നവാഗത സംവിധായകനൊപ്പമായിരുന്നു അരങ്ങേറ്റം. ആദ്യചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ താരത്തിന് തുടക്കത്തില്‍ സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളെയായിരുന്നു ലഭിച്ചത്. പിന്നീട് ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് അദ്ദേഹം തെളിയിക്കുകയായിരുന്നു. താരപുത്രന്‍ എന്ന ഇമേജിനും അപ്പുറത്ത് സ്വന്തമായ ഇടം നേടിയെടുത്താണ് ദുല്‍ഖര്‍ മുന്നേറിയത്. തുടക്കത്തിലേ താരപദവി സഹായകമായി മാറുള്ളൂവെന്നും സ്വന്തമായ രീതിയില്‍ മുന്നേറണമെന്നുമായിരുന്നു മമ്മൂട്ടി നല്‍കിയ ഉപദേശം. സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ സഹായിക്കാറുണ്ടെങ്കിലും അതിനുമപ്പുറത്ത് മകന്റെ സിനിമകളില്‍ അദ്ദേഹം ഇടപെടാറില്ല. മകന്‍ സ്വന്തമായി മുന്നേറണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അതേക്കുറിച്ച് വ്യക്തമായി മനസ്സിലാക്കിയ മകനാവട്ടെ തന്റേതായ സ്ഥാനം നേടിയെടുക്കുകയും ചെയ്തു.

  ആരാധകപിന്തുണയുടെ കാര്യത്തിലായാലും സിനിമകളുടെ സ്വീകാര്യതയിലായാലും ഏറെ മുന്നിലുള്ള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിന് പുറമെ അന്യഭാഷകളിലും സാന്നിധ്യമറിയിച്ച താരത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. മമ്മൂട്ടിയെപ്പോലെ തന്നെ മകനും ഭാഷാന്തരങ്ങള്‍ക്കപ്പുറം സഞ്ചരിക്കുകയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും മമ്മൂട്ടി അഭിനയിച്ചിരുന്നു. അതേ ശൈലി തന്നെയായിരുന്നു ദുല്‍ഖറും പിന്തുടര്‍ന്നത്. അന്യഭാഷയിലേക്കെത്തിയപ്പോഴും മികച്ച സ്വീകരണമായിരുന്നു ദുല്‍ഖറിന് ലഭിച്ചത്. ദുല്‍ഖറിന്റെ രണ്ടാമത്തെ തെലുങ്ക് സിനിമയെക്കുറിച്ചുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

  മഹാനടിയിലൂടെ അരങ്ങേറി

  മഹാനടിയിലൂടെ അരങ്ങേറി

  നാഗ് അശ്വിന്‍ സംവിധാനം ചെയ്ത മഹാനദിയിലൂടെയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി തെലുങ്കിലേക്കെത്തിയത്. സാവിത്രിയുടെ ജീവിതകഥ പറഞ്ഞ ചിത്രത്തില്‍ കീര്‍ത്തി സുരേഷായിരുന്നു നായികയായി എത്തിയത്. ജെമിനി ഗണേശന്റെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തിയത്. ലുക്കിലും ഭാവത്തിലും വ്യത്യസ്തയുമായെത്തിയ താരപുത്രന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. സ്വന്തം ശബ്ദത്തിലാണ് അദ്ദേഹം ഡബ്ബിംഗ് ചെയ്യതെന്ന പ്രത്യേകതയുമുണ്ടായിരുന്നു. പരീക്ഷയ്ക്ക് പോലും താനിങ്ങനെ കുത്തിയിരുന്ന് പഠിച്ചിട്ടില്ലെന്നായിരുന്നു അന്ന് ദുല്‍ഖര്‍ പറഞ്ഞത്.

  രണ്ടാമത്തെ സിനിമ

  രണ്ടാമത്തെ സിനിമ

  മഹാനടിക്ക് ശേഷം വീണ്ടും തെലുങ്കിലേക്ക് എത്താനുള്ള തയ്യാറെടുപ്പിലാണ് ദുല്‍ഖര്‍ സല്‍മാന്‍. യാത്രയുടെ സംവിധായകനായ മഹി വി രാഘവാണ് ചിത്രമൊരുക്കുന്നതെന്നും താരപുത്രനോട് കഥ പറഞ്ഞതായും അദ്ദേഹം അഭിനയിക്കാമെന്ന് സമ്മതിച്ചതായുമുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. തിരക്കഥ തയ്യാറാക്കുന്ന തിരക്കിലാണ് സംവിധായകനെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  ബോക്‌സോഫീസിലെ താരം

  ബോക്‌സോഫീസിലെ താരം

  ബോക്‌സോഫീസില്‍ നിന്നും ഗംഭീര വിജയമായിരുന്നു മഹാനടിക്ക് ലഭിച്ചത്. അരങ്ങേറ്റ ചിത്രം തന്നെ അതിമനോഹരമാക്കിയ ചരിത്രമാണ് ദുല്‍ഖറിനുള്ളത്. സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റായി കുതിക്കുകയാണ് യാത്ര. തെലുങ്ക് ജനത ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രം കലക്ഷനിലും റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിരുന്നു. സ്വാതികിരണത്തിന് ശേഷമുള്ള മമ്മൂട്ടി അവസാനിപ്പിച്ചത് യാത്രയിലൂടെയായിരുന്നു. മമ്മൂട്ടി എന്ന താരത്തെയല്ല വൈഎസ്ആറിനെയാണ് തങ്ങള്‍ കണ്ടതെന്നായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്.

  ബോളിവുഡിലും സാന്നിധ്യമറിയിച്ചു

  ബോളിവുഡിലും സാന്നിധ്യമറിയിച്ചു

  ഭാഷാഭേദമന്യോ അഭിനയിക്കാനും ഗംഭീര സ്വീകരണം ലഭിക്കാനും ആഗ്രഹിക്കാത്ത താരങ്ങള്‍ വിരളമാണ്. ഇക്കാര്യത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ഭാഗ്യവാനാണ്. കാര്‍വന്‍ എന്ന സിനിമയിലൂടെയായിരുന്നു ബോൡവുഡ് അരങ്ങേറ്റം. മികച്ച സ്വീകാര്യതയായിരുന്നു ഈ സിനിമയ്ക്ക് ലഭിച്ചത്. ഇപ്പോഴിതാ രണ്ടാമത്തെ ചിത്രവുമായി എത്തുകയാണ് താരപുത്രന്‍. ചിത്രീകരണം പൂര്‍ത്തിയാക്കിയ സോയ ഫാക്ടറിന്റെ ജോലികള്‍ അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. സോനം കപൂറാണ് നായികയായി എത്തുന്നത്. ബിഗ് റിലീസായെത്താനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍.

  മലയാളത്തിലേക്ക് തിരിച്ചെത്തുന്നു

  മലയാളത്തിലേക്ക് തിരിച്ചെത്തുന്നു

  രണ്ട് വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ച് ഒരു യമണ്ടന്‍ പ്രേമകഥയുമായി മലയാളത്തിലേക്കെത്തും താരമെത്തുന്നുണ്ട്. ഏപ്രില്‍ 26നാണ് ചിത്രമെത്തുന്നത്. വിഷു റിലീസായെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കിലും പിന്നീട് റിലീസ് മാറ്റുകയായിരുന്നു. അമര്‍ അക്ബര്‍ ആന്റണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, തുടങ്ങിയ സിനിമകള്‍ക്ക് ശേഷം വിഷ്ണു ഉണ്ണിക്കൃഷ്ണന്‍-ബിബിന്‍ ജോര്‍ജ് തിരക്കഥയൊരുക്കിയ സിനിമ കൂടിയായിരുന്നു ഇത്. ബിസി നൗഫല്‍ സംവിധാനം ചെയ്ത ചിത്രം നാടന്‍ പശ്ചാത്തലത്തിലാണ് ഒരുക്കിയത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

  സോഷ്യല്‍ മീഡിയയിലെ സ്വീകാര്യത

  സോഷ്യല്‍ മീഡിയയിലെ സ്വീകാര്യത

  കുഞ്ഞിക്കയെന്നും ഡിക്യുവെന്നുമൊക്കെയുള്ള ഓമനപ്പേരിലാണ് ദുല്‍ഖറിനെ ആരാധകര്‍ സംബോധന ചെയ്യുന്നത്. താരവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റുകളെല്ലാം താനാണ് ചെയ്യുന്നതെന്നും ഫേസ്ബുക്കിനായി ഒരു ടീമുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു. ദുല്‍ഖറിന്റെ കുഞ്ഞുരാജകുമാരി മറിയം അമീറ സല്‍മാന്റെ ചിത്രങ്ങള്‍ അടുത്തിടെയും സോഷ്യല്‍ മീഡിയയിലെ തരംഗമായി മാറിയിരുന്നു.

  English summary
  Yatra Director Mahi V Ragav's next movie is with Dulquer Salmaan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X