»   » പ്രണയിച്ചയാളെ സ്വന്തമാക്കാന്‍ മതം മാറി, ഇപ്പോള്‍ മാതു തനിച്ചാണ്!!

പ്രണയിച്ചയാളെ സ്വന്തമാക്കാന്‍ മതം മാറി, ഇപ്പോള്‍ മാതു തനിച്ചാണ്!!

By: Rohini
Subscribe to Filmibeat Malayalam

അമരം, കുട്ടേട്ടന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിന്റെ സ്വന്തമായ തമിഴ്‌നാട്ടുകാരി മാതു വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. 15 വര്‍ഷം മുമ്പ് ജാക്കോബിനെ പ്രണയിച്ച് വിവാഹം കഴിച്ച് ഇന്റസ്ട്രി വിട്ട മാതുവിനെ കുറിച്ച് പിന്നെ വിവരമൊന്നുമുണ്ടായിരുന്നില്ല.

Also Read: സുചിത്രയും സുനിതയും കനകയും മാതുവുമൊക്കെ എവിടെയാണെന്നറിയാമോ?

എന്നാല്‍ രണ്ട് മക്കള്‍ക്കുമൊപ്പം മാതു ന്യൂയോര്‍ക്കിലുണ്ട്. നൃത്തവുമൊക്കെയായി ന്യൂയോര്‍ക്കില്‍ ജീവിക്കുന്ന മാതു, സമയവും നല്ല കഥാപാത്രങ്ങളും കിട്ടിയാല്‍ അഭിനയത്തിലേക്ക് തിരിച്ചുവരും എന്ന് പറയുന്നു. വിവാഹ ശേഷം മാതുവിനെന്ത് സംഭവിച്ചു, നോക്കാം

Also Read: മലയാള സിനിമയില്‍ വിവാഹ മോചിതരായ 43 ജോഡികള്‍, ഇതാ

പ്രണയിച്ചയാളെ സ്വന്തമാക്കാന്‍ മതം മാറി, ഇപ്പോള്‍ മാതു തനിച്ചാണ്!!

തമിഴ്‌നാട്ടില്‍ ജനിച്ച മാതു കന്നട സിനിമകളില്‍ ബാലതാരമായിട്ടാണ് വെള്ളിത്തിരയില്‍ എത്തുന്നത്. നെടുമുടി വേണു ആദ്യമായി സംവിധാനം ചെയ്ത പൂരം എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ നടി പിന്നെ മലയാളത്തിന്റെ മാത്രം മാതുവായി മാറുകയായിരുന്നു.

പ്രണയിച്ചയാളെ സ്വന്തമാക്കാന്‍ മതം മാറി, ഇപ്പോള്‍ മാതു തനിച്ചാണ്!!

അമരത്തിലെ രാധയാണ് മലയാളി പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിയ്ക്കുന്ന മാതുവിന്റെ കഥാപാത്രം. കുട്ടേട്ടന്‍, സദയം, ഏകലവ്യന്‍, ആയുഷ്‌കാലം, തുടര്‍ക്കഥ, സവിധം, അങ്ങനെ ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതമാണ്.

പ്രണയിച്ചയാളെ സ്വന്തമാക്കാന്‍ മതം മാറി, ഇപ്പോള്‍ മാതു തനിച്ചാണ്!!

അമരത്തിന് ശേഷമാണ് മാതു ക്രിസ്തുമതം സ്വീകരിയ്ക്കുന്നത്. അതും പ്രണയിച്ചയാളെ സ്വന്തമാക്കാന്‍. പിന്നീട് മീന എന്ന പേരും സ്വീകരിച്ചു. 1999 ല്‍ മാതുവും അമേരിക്കയില്‍ സെറ്റില്‍ഡായ ഡോ. ജാക്കോബും തമ്മിലുള്ള വിവാഹം കഴിഞ്ഞു.

പ്രണയിച്ചയാളെ സ്വന്തമാക്കാന്‍ മതം മാറി, ഇപ്പോള്‍ മാതു തനിച്ചാണ്!!

വിവാഹശേഷം ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് പോയ മാതു അഭിനയം നിര്‍ത്തി.

പ്രണയിച്ചയാളെ സ്വന്തമാക്കാന്‍ മതം മാറി, ഇപ്പോള്‍ മാതു തനിച്ചാണ്!!

രണ്ട് വര്‍ഷം മുമ്പാണ് മാതു വിവാഹ മോചനം നേടിയത്. 12, 9 ഉം വയസ്സുള്ള മക്കള്‍ക്കും അച്ഛനും അമ്മയ്ക്കുമൊപ്പം ന്യൂയോര്‍ക്കില്‍ തന്നെയാണ് ഇപ്പോഴും മാതു. ക്രസ്തുമത വിശ്വാസിയുമാണ്.

പ്രണയിച്ചയാളെ സ്വന്തമാക്കാന്‍ മതം മാറി, ഇപ്പോള്‍ മാതു തനിച്ചാണ്!!

ന്യൂയോര്‍ക്കില്‍ സ്വന്തമായി നൃത്താഞ്ജലി ഡാന്‍സ് അക്കാദമി നടത്തുകയാണ് താരം. സമയവും നല്ല കഥാപാത്രങ്ങളും ലഭിച്ചാല്‍ അഭിനയത്തിലേക്ക് തിരിച്ചുവരുമെന്ന് മാതു പറയുന്നു

English summary
Yesterday's actress Mathu got divorced in later 2012.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam