For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഓണനാളിലെ ദുഃഖ വാര്‍ത്ത, മലയാളികളുടെ പ്രിയനടി ചിത്ര അന്തരിച്ചു; അന്ത്യം ചെന്നൈയിലെ വസതയില്‍

  |

  പ്രശസ്ത നടി ചിത്ര അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. മലയാളത്തില്‍ ഒരു കാലത്ത് സൂപ്പര്‍ഹിറ്റ് സിനിമകളില്‍ അഭിനയിച്ച താരമായിരുന്നു. ഏറെ കാലമായി അഭിനയത്തില്‍ നിന്നും മാറി നിന്ന നടി തെന്നിന്ത്യയില്‍ നിന്നും നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

  ലേശം ഹോട്ട് ആയി മാളവിക മോഹനൻ, നടിയുടെ പുത്തൻ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ വൈറലാവുന്നു

  അപ്രതീക്ഷിതമായുള്ള നടിയുടെ വേര്‍പാട് സിനിമാലോകത്തെ ഒന്നടങ്കം വേദനയില്‍ ആഴ്ത്തിയിരിക്കുകയാണ്. നടിയ്ക്ക് ആദരാഞ്ജലികളുമായി പ്രമുഖരടക്കം എത്തി കൊണ്ടിരിക്കുകയാണ്. അതിനൊപ്പം തന്റെ ജീവിതത്തെ കുറിച്ച് ചിത്ര പറഞ്ഞിട്ടുള്ള വാക്കുകളും മലയാളത്തിലേക്ക് തിരിച്ച് വരാനുള്ള ആഗ്രഹത്തെ കുറിച്ചുള്ള കാര്യങ്ങളും സോഷ്യല്‍ മീഡിയ പേജുകളിലൂടെ വീണ്ടും വൈറലാവുകയാണ്.

  മലയാളികള്‍ ഇന്നും പാടി നടക്കുന്ന ഹിറ്റ് ഗാനങ്ങളില്‍ ഒന്നാണ് 'നാണമാകുന്നു മേനി നോവുന്നു..' എന്നത്. മോഹന്‍ലാലിനൊപ്പമുള്ള ചിത്രയുടെ ഈ പാട്ട് രംഗത്തിലൂടെയാണ് അവര്‍ വലിയ തരംഗമാവുന്നത്. ആറു വയസ്സുള്ളപ്പോള്‍ അപൂര്‍വ്വരാഗങ്ങളില്‍ ഒരു കത്തുകൊടുക്കുന്ന ഷോട്ടില്‍ അഭിനയിച്ച ചിത്ര പിന്നീട് ആട്ടക്കലാശം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനു നായികയായിട്ടാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധേയയാവുന്നത്. പ്രേം നസീറും മോഹന്‍ലാലും ഒരുമിച്ചെത്തിയ ചിത്രത്തില്‍ മേരിക്കുട്ടി എന്ന പ്രധാനപ്പെട്ടൊരു കഥാപാത്രത്തെയാണ് ചിത്ര അവതരിപ്പിച്ചത്.

  എല്ലാവരും അറിയുന്നത് വേദികയായി; കുടുംബവിളക്കിലെ വില്ലത്തി ആവുന്നതിന് മുന്നിലെ കഥ പറഞ്ഞ് നടി ശരണ്യ ആനന്ദ്

  മോഹന്‍ലാലിന് പുറമേ മമ്മൂട്ടിയടക്കം മറ്റ് പ്രമുഖ താരങ്ങള്‍ക്കൊപ്പം നായികയായും വില്ലത്തിയായിട്ടുമൊക്കെ ചിത്ര അഭിനയിച്ചിട്ടുണ്ട്. തന്നെ മലയാളികള്‍ ഇപ്പോഴും സ്നേഹിക്കുന്നുണ്ട് എന്നതില്‍ ഒത്തിരി സന്തോഷമുണ്ടെന്ന് മുന്‍പ് ചിത്ര തുറന്ന് പറഞ്ഞിരുന്നു. പതിനെട്ട് വര്‍ഷത്തോളം നീണ്ട സിനിമാ ജീവിതമായിരുന്നു ചിത്രയുടേത്. സിനിമയില്‍ നിന്ന് മാറിയതിന് ശേഷമാണ് താന്‍ ജീവിച്ച് തുടങ്ങിയതെന്നായിരുന്നു മുന്‍പൊരു അഭിമുഖത്തില്‍ നടി പറഞ്ഞത്. ഭാര്യയുടെയും അമ്മയുടെയും ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിറവേറ്റി മുന്‍പോട്ട് പോവുകയാണെന്നും ഇനി കുടുംബ ജീവിതത്തിലാണ് താന്‍ ശ്രദ്ധിക്കേണ്ടതെന്നുമാണ് സിനിമയില്‍ നിന്ന് മാറി നില്‍ക്കാനുള്ള കാരണമായി ചിത്ര പറഞ്ഞത്.

  അമ്മയുടെ നാട് വടക്കാഞ്ചേരി ആയത് കൊണ്ട് ചിത്ര പാതി മലയാളിയാണ്. തുടക്ക കാലത്ത് സിനിമയെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. അച്ഛന്റെ വരുമാനത്തില്‍ കഴിഞ്ഞിരുന്നത് കൊണ്ട് അദ്ദേഹത്തിന്റെ തിരക്ക് കാരണം പലപ്പോഴും അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ പോവാന്‍ കഴിയില്ലായിരുന്നു. പ്ലസ് ടു വിദ്യഭ്യാസത്തിന് ശേഷമാണ് തെലുങ്കിലെ 'പതഹാറേള അമ്മായി' കെ ബാലചന്ദ്രര്‍ സാറിന്റെ സുന്ദര സ്വപ്നങ്ങളില്‍ നായികയായി എത്തിയത്. അതിന് പിന്നാലെയാണ് ചിത്ര സിനിമയില്‍ സജീവമാവുന്നത്.

  ജനങ്ങളെ ഊറ്റിയെടുക്കുന്ന പോലീസ് താരങ്ങളെ കാണുമ്പോൾ ആഹാ | FilmiBeat Malayalam

  ഇനി മലയാളത്തിലേക്ക് ചിത്രയുടെ തിരിച്ച് വരവിനെ കുറിച്ച് ചോദിക്കുന്നവരോട് എപ്പോഴാണ് വരികയെന്ന് അറിയില്ലെന്നാണ് ചിത്ര പറഞ്ഞിരുന്നത്. വിവാഹത്തിന് മുന്‍പ് കമ്മീഷ്ണര്‍, വൈജയന്തി ഐപിഎസ്, കല്ലുകൊണ്ടൊരു പെണ്ണ് എന്നിങ്ങനെയുള്ള സിനികളില്‍ അഭിനയിച്ച് കൈയ്യടി വാങ്ങി. വിവാഹശേഷം മഴവില്ല്, സൂത്രധാരന്‍ എന്നിവ ചെയ്തു. നാളുകള്‍ക്ക് മുന്‍പ് തമിഴിലും നടി അഭിനയിച്ചിരുന്നു. മലയാളത്തില്‍ വീണ്ടും അഭിനയിക്കാന്‍ ഒരുപാട് ആഗ്രഹമുണ്ടെന്നും മികച്ച കഥാപാത്രം ലഭിച്ചാല്‍ തീര്‍ച്ചയായും താന്‍ വരുമെന്നം ചിത്ര അന്ന് പറഞ്ഞിരുന്നു. ബിസിനസുകാരനായ വിജയരാഘവനാണ് ചിത്രയുടെ ഭര്‍ത്താവ്. മകള്‍ ശ്രുതി പഠിക്കുന്നു.

  Read more about: chithra ചിത്ര
  English summary
  Yesteryear Malayalam Actress Chithra Passes Away Due To Heart Related Illness
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X