»   » യേശുദാസ് ഹിന്ദുമതം സ്വീകരിച്ചു; പ്രചരിയ്ക്കുന്ന വാര്‍ത്ത സത്യമോ?

യേശുദാസ് ഹിന്ദുമതം സ്വീകരിച്ചു; പ്രചരിയ്ക്കുന്ന വാര്‍ത്ത സത്യമോ?

Written By:
Subscribe to Filmibeat Malayalam

ഗാനഗന്ധര്‍വ്വന്‍ യേശുദാസിന് ഹിന്ദുമതത്തോട് അടുപ്പമുണ്ട് എന്നത് സത്യമാണ്. പക്ഷെ അദ്ദേഹം ക്രിസ്തു മതത്തില്‍ നിന്ന് മാറി ഹിന്ദു മതം സ്വീകരിച്ചു എന്ന തരത്തില്‍ ഇപ്പോള്‍ പ്രചരിയ്ക്കുന്ന വാര്‍ത്തയ്ക്കും സത്യത്തിനും തമ്മില്‍ യാതൊരു ബന്ധവുമില്ല.

യേശുദാസ് ഹിന്ദു മതം സ്വീകരിച്ചു എന്ന വാര്‍ത്ത അദ്ദേഹത്തിന്റെ കുടുംബം നിഷേധിച്ചു. നെറ്റിയില്‍ ചന്ദനക്കുറിയുമായി യേശുദാസും ഭാര്യയും നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പമാണ് വാര്‍ത്ത പ്രചരിയ്ക്കുന്നത്. അതിന് പിന്നിലെ സത്യമെന്താണെന്ന് നോക്കാം

യേശുദാസ് ഹിന്ദുമതം സ്വീകരിച്ചു; പ്രചരിയ്ക്കുന്ന വാര്‍ത്ത സത്യമോ?

ഈ ഫോട്ടോയ്‌ക്കൊപ്പമാണ് വാര്‍ത്ത പ്രചരിയ്ക്കുന്നത്. എന്നാല്‍ എല്ലാ വര്‍ഷവും യേശുദാസിന്റെ പിറന്നാള്‍ ദിനത്തില്‍ മൂകാംബിക ദര്‍ശനം പതിവാണ്. മൂകാംബിക ദര്‍ശനത്തിന്റെ ചിത്രമാണിത്.

യേശുദാസ് ഹിന്ദുമതം സ്വീകരിച്ചു; പ്രചരിയ്ക്കുന്ന വാര്‍ത്ത സത്യമോ?

എംപിയും ബിജെപി നേതാവുമായ സുബ്രഹ്മണ്യ സ്വാമിയുടെ ട്വീറ്റാണ് വാര്‍ത്ത വൈറലാകാന്‍ കാരണം. 'പ്രശസ്ത ഗായകന്‍ യേശുദാസ്, അദ്ദേഹത്തിന്റെ പൂര്‍വികരുടെ മതമായ ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയെന്ന വാര്‍ത്തകള്‍ സത്യമാണെങ്കില്‍ എല്ലാ വിരാട് ഹിന്ദുക്കള്‍ക്കും അത് സ്വാഗതം ചെയ്യാവുന്നതാണ്' എന്ന് പറഞ്ഞുകൊണ്ടായിരുന്നു ട്വീറ്റ്

യേശുദാസ് ഹിന്ദുമതം സ്വീകരിച്ചു; പ്രചരിയ്ക്കുന്ന വാര്‍ത്ത സത്യമോ?

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്ന വാര്‍ത്ത സത്യമല്ല എന്ന് പറഞ്ഞ് യേശുദാസിന്റെ കുടുംബം രംഗത്തെത്തി.

യേശുദാസ് ഹിന്ദുമതം സ്വീകരിച്ചു; പ്രചരിയ്ക്കുന്ന വാര്‍ത്ത സത്യമോ?

തന്റെ ട്വീറ്റാണ് വ്യാജവാര്‍ത്തയ്ക്ക് കാരണം എന്നറിഞ്ഞതോടെ ട്വീറ്റിന്റെ പൊരുള്‍ വ്യക്തമാക്കി സ്വാമി രംഗത്തെത്തി. യേശുദാസ് ഹിന്ദുമതം സ്വീകരിച്ചു എന്ന വാര്‍ത്ത സത്യമാണെങ്കില്‍ അദ്ദേഹത്തിന് സ്വാഗതം എന്നാണ് താന്‍ പറഞ്ഞതെന്ന് സ്വാമി പറഞ്ഞു. തന്റെ ട്വീറ്റില്‍ മാധ്യമങ്ങള്‍ ട്വിസ്റ്റ് കൊണ്ടുവന്നതാണെന്നും അദ്ദേഹം പറയുന്നു.

English summary
Yesudas’ family denies report on conversion.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam