»   » ഗാനഗന്ധര്‍വന് 108 മുഖങ്ങള്‍

ഗാനഗന്ധര്‍വന് 108 മുഖങ്ങള്‍

Posted By:
Subscribe to Filmibeat Malayalam
Yesudas
ഗാനഗന്ധര്‍വന്‍ പത്മശ്രീ ഡോ കെജെ യേശുദാസിന്റെ ഒരുമുഖമേ എല്ലാവര്‍ക്കും പരിചയമുള്ളു. എന്നാല്‍ കാര്‍ട്ടൂണിസ്റ്റുകള്‍ ഈ ധാരണ തിരുത്തിക്കുറച്ചിരിക്കയാണ്. കൊച്ചിയില്‍ കഴിഞ്ഞ ദിവസം നടന്ന കാര്‍ട്ടൂണിസ്റ്റുകളുടെ കൂട്ടായ്മയാണ് യേശുദാസിന്റെ വ്യത്യസ്ത മുഖഭാവങ്ങളുമായി 108 കാരിക്കേച്ചറുകള്‍ വരച്ച് പ്രദര്‍ശിപ്പിച്ചത്.

108കാര്‍ട്ടൂണിസ്റ്റുകള്‍ പങ്കെടുത്ത പ്രസ്തുതപരിപാടിയില്‍ ഒരോരുത്തരും അവരവരുടെ ഭാവനവിലാസത്തില്‍ യേശുദാസിനെ ക്യാന്‍വാസിലേക്ക് പകര്‍ത്തിയപ്പോള്‍ അത് അത്യന്തം പുതുമയുള്ള അനുഭവമായി മാറുകയായിരുന്നു.

പരിപാടിയില്‍ പങ്കെടുത്ത യേശുദാസ് തന്റെ വൈവ്യധ്യമാര്‍ന്ന ഭാവങ്ങള്‍ ചുവരില്‍ തൂങ്ങിനില്‍ക്കുന്നതുകണ്ട് വിസ്മയം പൂണ്ട് ഇങ്ങനെ പ്രതികരിച്ചു. നമ്മുടെ മുഖം നമുക്ക് കാണാന്‍ കഴിയില്ലല്ലോ എന്റെ മുഖം ഈ കലാകാരന്‍മാര്‍ അവരുടെ ഭാവനാവിലാസത്തോടെ ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. താനെന്താണോ എന്നതിനപ്പുറം ഇവര്‍ എന്നില്‍ കണ്ട ഭാവങ്ങളുടെ നേര്‍ക്കാഴ്ചകളാണ് ഈ കാരിക്കേച്ചറുകള്‍. യേശുദാസിന്റെ സ്വതസിദ്ധമായ ചിരിയുടെ വ്യത്യസ്ത മുഖകാഴ്ചകളാണ് പലരും തങ്ങളുടെ രചനയ്ക്ക് തെരെഞ്ഞടുത്തത്.

ചടങ്ങില്‍ സീനിയര്‍ കാര്‍ട്ടൂണിസ്‌റായ ടോംസ് യേശുദാസിനെ പൊന്നാട അണിയിച്ച് ആദരിച്ചു. വിഖ്യാതമായ തന്റെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ ബോബനേയും മോളിയേയും കടലാസില്‍ വരച്ച് യേശുദാസിന് നല്‍കി. പ്രശസ്ത കാര്‍ട്ടൂണിസ്റ്റും ഗാനഗന്ധര്‍വന്റെ പേരുകാരനുമായ യേശുദാസന്‍ 108 കാരിക്കേച്ചറുകള്‍ അടങ്ങിയ പുസ്തകത്തിന്റെ കോപ്പി ചടങ്ങില്‍ യേശുദാസിന് കൈമാറി. തികച്ചും പുതുമയാര്‍ന്ന പരിപാടിയില്‍ പ്രമുഖസാംസ്‌ക്കാരിക നായകരും ചിത്രകാരന്‍മാരും സന്നിഹിതരായി.

English summary
Honouring the legendary singer, the Kerala Cartoon Academy(KCA) has come up with an exhibition of 108 caricatures of Yesudas drawn by 108 cartoonists from all over India.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam