»   » ഒന്നല്ല പത്തു പുലിമുരുകന്‍ ചെയ്യാനും ലാലേട്ടനു കഴിയും, യോഗാദിനത്തിലെ ഫോട്ടോ വൈറലാവുന്നു !!

ഒന്നല്ല പത്തു പുലിമുരുകന്‍ ചെയ്യാനും ലാലേട്ടനു കഴിയും, യോഗാദിനത്തിലെ ഫോട്ടോ വൈറലാവുന്നു !!

Posted By: Nihara
Subscribe to Filmibeat Malayalam

പ്രായം തളര്‍ത്താത്ത മനസ്സും ശരീരവും എന്നത് കേവലമൊരു പ്രയോഗം മാത്രമല്ല ചിലര്‍ക്ക് അത് ജീവിതത്തിലും പ്രായോഗികമാണ്. അക്കാര്യത്തില്‍ മുന്‍പന്തിയിലാണ് പത്മശ്രീ ഭരത് മോഹന്‍ലാല്‍. 56 കഴിഞ്ഞിട്ടും ശരീര വഴക്കത്തിന്റെ കാര്യത്തില്‍ തന്നെ വെല്ലാനാരുമില്ലെന്ന് തെളിയിക്കുകയാണ് താരം. അഭിനയത്തില്‍ മാത്രമല്ല ഫിറ്റ് നസിന്റെ കാര്യത്തിലും താന്‍ സൂപ്പറാണെന്ന് താരം പ്രവൃത്തിയിലൂടെ തെളിയിക്കുന്നു. അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്ന ജൂണ്‍ 21 ന് അദ്ദേഹം ഫേസ ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മോഹന്‍ലാല്‍ സിനിമയുടെ അസിസ്റ്റന്റില്‍ നിന്നും തിരക്കുള്ള നായികയായി മാറിയ നടിയെ അറിയുമോ ??

തടിയുടെ പേരില്‍ വളരെയധികം പഴി കേട്ടിട്ടുള്ള താരമാണ് മോഹന്‍ലാല്‍. എന്നാല്‍ വിമര്‍ശകരുടെ പോലും വായടിപ്പിക്കുന്ന ചിത്രമാണ് ഇതെന്ന് ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. ചെറുപ്പക്കാരനായ തനിക്ക് പോലും ഇങ്ങനെ കഴിയില്ലെന്നും താരത്തിന്റെ മെയ്വഴക്കത്തെ സമ്മതിക്കുന്നുവെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.

Mohanlal

പാട്ടു പഠിക്കണമെന്നും യേശുദാസിനെപ്പോലെ പാടണമെന്നുമൊക്കെ ആഗ്രഹിച്ചിരുന്നുവെന്ന് മോഹന്‍ലാല്‍ !

പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ത്തന്നെ പോസ്റ്റ് വൈറലായിക്കഴിഞ്ഞു. ഇതിനോടകം 1000 ത്തോളം പേര്‍ ചിത്രം ഷെയര്‍ ചെയ്തിട്ടുമുണ്ട്. ഒന്നല്ല പത്തു പുലിമുരുകനില്‍ അഭിനയിക്കാനും താരം തയ്യാറാണെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള ഫോട്ടോയാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്. എന്തായാലും മോഹന്‍ലാല്‍ ആരാധകര്‍ ഈ ഫോട്ടോ ഏറ്റെടുത്തു കഴിഞ്ഞു.

English summary
Actor Mohanlal has posted a photograph of him doing yoga to mark the International Yoga Day today. The actor is seen doing the Shirshasana pose in the picture. He has also urged people to practice yoga if they want to celebrate the mind, body and the soul.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam