»   » മോഹന്‍ലാലിന്റെ 'മകളുടെ' പിന്നാലെ നടന്ന പയ്യന്‍ പിടിച്ചു പറി കേസില്‍ അറസ്റ്റില്‍

മോഹന്‍ലാലിന്റെ 'മകളുടെ' പിന്നാലെ നടന്ന പയ്യന്‍ പിടിച്ചു പറി കേസില്‍ അറസ്റ്റില്‍

Posted By:
Subscribe to Filmibeat Malayalam

യുവ നടന്‍ അതുല്‍ ശ്രീവ പിടിച്ചു പറി കേസില്‍ അറസ്റ്റില്‍. മോഹന്‍ലാലിന്റെ മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലുള്‍പ്പടെ അഭിനയിച്ച നടനാണ് അതുല്‍. ഈ ചിത്രത്തില്‍ ലാലിന്റെ മകളുടെ പിന്നാലെ നടക്കുന്ന പയ്യനായിട്ടാണ് അതുല്‍ എത്തിയത്.

മീഡിയ വണ്ണിലെ എം80 മൂസ എന്ന ആക്ഷേപഹാസ്യ പരമ്പരയിലൂടെയാണ് അതുല്‍ ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് മലയാള സിനിമയില്‍ ചെറിയ ചെറിയ വേഷങ്ങളിലൂടെ മുന്നേറുന്നതിനിടെയാണ് പിടിച്ചു പറി കേസില്‍ അറസ്റ്റിലാവുന്നത്.

image

സഹപാഠിയുടെ തലയ്ക്കടിച്ച് പണം തട്ടിയെടുത്തു എന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്ത് സബ് ജയിലില്‍ അടച്ചു. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന അതുലിനെ നേരത്തെ കോളേജില്‍ നിന്നും പുറത്താക്കിയിരുന്നു.

2012 ല്‍ മികച്ച ബാലനടനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ടെലിവിഷന്‍ പുരസ്‌കാരം നേടിയ നടനാണ് അതുല്‍. അഭിനേതാവ് എന്നതിനപ്പുറം നല്ലൊരു ഗായകന്‍ കൂടെയാണ്. സിനിമയില്‍ ധാരാളം അവസരങ്ങള്‍ തുറന്നുവരുന്ന വഴിയാണ് ഈ പേരുദോഷം.

English summary
Young actor Athul Sreeva got arrested

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X