»   » താരരാജാക്കന്മാരുടെ അംഗം വെട്ട് കഴിഞ്ഞു! ഇനി യുവ താരങ്ങളുടെ സിനിമകള്‍ തിയറ്ററുകള്‍ നിറഞ്ഞോടും!!

താരരാജാക്കന്മാരുടെ അംഗം വെട്ട് കഴിഞ്ഞു! ഇനി യുവ താരങ്ങളുടെ സിനിമകള്‍ തിയറ്ററുകള്‍ നിറഞ്ഞോടും!!

Posted By: Teresa John
Subscribe to Filmibeat Malayalam

ഇത്തവണ ഓണത്തിന് സിനിമകള്‍ കൊണ്ടുള്ള വിരുന്നായിരുന്നു. താര രാജാക്കന്മാരായ മോഹന്‍ലാല്‍ മമ്മുട്ടി തുടങ്ങി പ്രമുഖ താരങ്ങളുടെ സിനിമകള്‍ തിയറ്ററുകള്‍ കൈയടക്കിയപ്പോള്‍ സിനിമാ പ്രേമികള്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ സിനിമകള്‍ക്ക് കഴിഞ്ഞില്ലായിരുന്നു. എന്നാല്‍ ഓണത്തിന് ശേഷം റിലീസിനെത്തുന്ന സിനിമകള്‍ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.

ശിവാജി ഗണേശന്റെ കുടുംബത്തില്‍ ബാഹുബലിയുടെ വാള്‍! ചുമ്മാതങ്ങ് പോയതല്ല, തക്കതായ കാരണവും പിന്നിലുണ്ട്!!

സെപ്റ്റംബര്‍ അവസാന ആഴ്ചകളില്‍ പൂജ ഹോളി ലക്ഷ്യം വെച്ച് യുവതാരങ്ങളുടെ സിനിമകള്‍ അണിയറയില്‍ റിലീസിന് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തുകയാണ്. ദുല്‍ഖര്‍ സല്‍മാന്റെ പറവ എന്ന സിനിമ ഓണത്തിന് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ചിത്രവും സെപ്റ്റംബര്‍ അവസാന ആഴ്ചയോടെയാണ് റിലീസ് ചെയ്യാന്‍ പോവുന്നത്.

പറവ

ഓണത്തിന് റിലീസിനെത്തുമെന്ന് പറഞ്ഞ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് പറവ. നടന്‍ സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. അന്‍വര്‍ റഷീദ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം ഷെയിന്‍ നിഗം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമ സെപ്റ്റംബര്‍ 21 നായിരിക്കും റിലീസിനെത്തുക.

ലവകുശ

നടന്‍ നീരജ് മാധവ് ആദ്യമായി തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമയാണ് ഷെര്‍ലക്ക് ലവകുശ. ചിത്രത്തില്‍ അജു വര്‍ഗീസിനൊപ്പം പ്രധാന കഥാപാത്ത്രെ അവതരിപ്പിക്കുന്നതും നീരജ് മാധവ് തന്നെയാണ്. ഗീരീഷ് മനോ സംവിധാനം ചെയ്യുന്ന ചിത്രം കോമഡി സിനിമയായിട്ടാണ് നിര്‍മ്മിക്കുന്നത്.

ഷെര്‍ലക്ക് ടോംസ്

ബിജു മേനോന്‍ പ്രധാന കഥാപാത്രത്തില്‍ അഭിനയിക്കുന്ന ഷെര്‍ലക്ക് ടോംസ്സ അടുത്ത ദിവസങ്ങളില്‍ റിലീസിനെത്തുന്നതിന് വേണ്ടുള്ള തയ്യാറെടുപ്പുകളിലാിയരുന്നു.

തരംഗം

തമിഴ് നടന്‍ ധനുഷ് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കാന്‍ പോവുന്ന സിനിമയാണ് തരംഗം. നവാഗതനായ ഡോമിനിക് അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രം പൂജ ഹോളി ഡേ യിലായിരിക്കും പ്രദര്‍ശനത്തിനെത്തുന്നത്.

അഭിയുടെ കഥ അനുവിന്റെയും

ടൊവിനോ തോമസ് നായകനായി അഭിനയിക്കുന്ന പുതിയ സിനിമയാണ് അഭിയുടെ കഥ അനുവിന്റെയും. ചിത്രം തമിഴിലും മലയാളത്തിലുമായിട്ടാണ് നിര്‍മ്മിക്കുന്നത്. ടൊവിനോയ്ക്ക് ഒപ്പം പ്രഭു, രോഹിണി, പ്രിയ ബാജ്‌പേയ്, സുഹാസിനി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രവും സെപ്റ്റംബര്‍ 22 നായിരിക്കും തിയറ്ററുകളിലേക്കെത്തുന്നത്.

സോലോ

ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സോലോ. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിക്കുന്ന സിനിമ ഒരു ആന്തോളജി ഗണത്തിലാണ് നിര്‍മ്മിക്കുന്നത്. സംഗീതത്തിന് പ്രധാന്യം നല്‍കി നിര്‍മ്മിക്കുന്ന സിനിമ സെപ്റ്റംബര്‍ അവസാനത്തോടെയാണ് തിയറ്ററുകളിലേക്കെത്തുന്നത്.

English summary
Upcoming Malayalam Movies!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam