»   » സാന്ദ്ര തോമസും വിജയ് ബാബുവും എന്നെ പറ്റിച്ചു; പരാതിയുമായി യുവ സംവിധായകന്‍ കോടതിയില്‍

സാന്ദ്ര തോമസും വിജയ് ബാബുവും എന്നെ പറ്റിച്ചു; പരാതിയുമായി യുവ സംവിധായകന്‍ കോടതിയില്‍

Posted By: Rohini
Subscribe to Filmibeat Malayalam

ഒത്തിരി പുതുമുഖ സംവിധായകര്‍ക്കും അഭിനേതാക്കള്‍ക്കുമൊക്കെ അവസരം നല്‍കിയ ഫ്രൈഡെ ഫിലിംസ് ഇപ്പോള്‍ തകര്‍ച്ചയുടെ വക്കിലാണ്. തകര്‍ന്നു എന്ന് തന്നെ പറയാം. നിര്‍മാണ കമ്പനിയുടെ ഉടമസ്ഥരായ വിജയ് ബാബുവും സാന്ദ്ര തോമസും തെറ്റിപ്പിരിഞ്ഞു.

വിജയ് ബാബു - സാന്ദ്ര തോമസ് പിണക്കം മാറ്റാന്‍ ശ്രമിച്ച അജു വര്‍ഗ്ഗീസിന് ഫേസ്ബുക്കില്‍ തെറിവിളി

ഇപ്പോഴിതാ നിര്‍മാതാക്കള്‍ക്കെതിരെ യുവ സംവിധായകന്‍ ജോണ്‍ വര്‍ഗ്ഗീസ് കോടതിയെ സമീപിച്ചിരിയ്ക്കുന്നു. അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിന്റെ സംവിധായകനാണ് ജോണ്‍ വര്‍ഗ്ഗീസ്. എന്താണ് ജോണ്‍ പറയുന്നത് എന്ന് നോക്കാം,

തമിഴില്‍ ഒരുക്കാന്‍ തീരുമാനിച്ച ചിത്രം

അടി കപ്യാരേ കൂട്ടമണി തമിഴില്‍ ഒരുക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ തിരക്കഥ ഇഷ്ടപ്പെട്ട ഫ്രൈഡെ ഫിലിം ഹൗസ് നിര്‍മ്മാണം ഏറ്റെടുക്കുകയായിരുന്നു. ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പ് ചിത്രം തമിഴില്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും കരാര്‍ എഴുതുമ്പോള്‍ അക്കാര്യം ശ്രദ്ധിക്കണമെന്നും ഞാന്‍ ആവശ്യപ്പെട്ടിരുന്നു.

കരാറില്‍ എഴുതിയില്ല

എന്നാല്‍ കരാറില്‍ ഇക്കാര്യം ഉണ്ടായിരുന്നില്ല. ചോദിച്ചപ്പോള്‍ അത് ചേര്‍ക്കാന്‍ വിട്ടുപോയെന്നായിരുന്നു മറുപടി. സിനിമ തമിഴില്‍ എടുക്കുമ്പോള്‍ വിരോധമില്ലെന്നും പറഞ്ഞു. അവര്‍ പറഞ്ഞത് വിശ്വസിച്ചതിനാല്‍ കരാര്‍ മാറ്റിയെഴുതാന്‍ വീണ്ടും ആവശ്യപ്പെട്ടില്ല.

മറ്റൊരു കരാര്‍ ഒപ്പുവെപ്പിച്ചു

സിനിമയുടെ ചിത്രീകരണത്തിനിടെ മറ്റൊരു കരാറില്‍ അവര്‍ എന്നെക്കൊണ്ട് ഒപ്പിടുവിച്ചു. ചിത്രീകരണത്തിരക്കിലായിരുന്നതില്‍ അതെന്താണ് ശ്രദ്ധിക്കാനായില്ല. പക്ഷേ ചിത്രത്തിന്റെയും തിരക്കഥയുടെയും പൂര്‍ണാവകാശം ഫ്രൈഡെ ഫിലിം ഹൗസിന്റെ പേരിലാക്കുന്ന കരാറായിരുന്നു അത്.

ചതി മനസ്സിലായത്

മലയാളം പുറത്തിറങ്ങിയതിന് ശേഷം ചിത്രം തമിഴില്‍ ചെയ്യാനായി മറ്റൊരു നിര്‍മ്മാതാവ് തയ്യാറായി വന്നു. അതിനുവേണ്ട താരങ്ങളുമായും സംസാരിച്ചു. ശേഷം ഫ്രൈഡെ ഫിലിം ഹൗസിന്റെ ഓഫീസില്‍ വന്ന് സംസാരിച്ചപ്പോഴാണ് ചതി മനസിലായത്. തമിഴിലും തങ്ങള്‍തന്നെ നിര്‍മ്മിച്ചോളാമെന്നാണ് അവര്‍ അന്നെന്നോട് പറഞ്ഞത്. എന്നാല്‍ അത് പറച്ചില്‍ മാത്രമാണെന്നും നടക്കില്ലെന്നും മനസിലായി. തുടര്‍ന്ന് കോടതിയെ സമീപിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

എനിക്ക് ലഭിച്ച പ്രതിഫലം

അടി കപ്യാരേ കൂട്ടമണി വിജയചിത്രമായിരുന്നു. നാല് കോടി ലാഭം ലഭിച്ചുയ്ക്കുകയും ചെയ്തു. എന്നാല്‍ എനിക്ക് ലഭിച്ചത് തുച്ഛമായ തുക മാത്രമാണ്. ആദ്യ ചിത്രത്തിന്‌ശേഷം എനിക്ക് ഇതുവരെ ഒരു ചിത്രം ചെയ്യാനാവാത്തതിന് കാരണം ഫ്രൈഡെ ഫിലിം ഹൗസാണെന്നും ജോണ്‍ വര്‍ഗ്ഗീസ് പറയുന്നു.

English summary
Young director in court against friday film house

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam