»   » ഇനിയൊരു ലോകമഹായുദ്ധം നടന്നാല്‍... ഈ ഹ്രസ്വചിത്രം കാണൂ

ഇനിയൊരു ലോകമഹായുദ്ധം നടന്നാല്‍... ഈ ഹ്രസ്വചിത്രം കാണൂ

Written By:
Subscribe to Filmibeat Malayalam

ഇനിയൊരു ലോകമഹായുദ്ധം നടന്നാല്‍ അത് കുടിവെള്ളത്തിന് വേണ്ടിയായിരിയ്ക്കും. അതിന്റെ സൂചനകള്‍ പലതും കണ്ടു കഴിഞ്ഞു. എന്തിനേറെ പോകുന്നു, അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയും തമിഴ്‌നാടും കുടിവെള്ളത്തിന്റെ പേരിലാണ് ഇപ്പോള്‍ കത്തിയമരുന്നത്.

ഇനിയൊരു യുദ്ധം ഉണ്ടാകുന്നുണ്ടെങ്കില്‍ അത് കുടിവെള്ളത്തിന് വേണ്ടിയായിരിയ്ക്കും എന്ന് പറഞ്ഞുകൊണ്ടിതാ പുതിയ ഹ്രസ്വ ചിത്രം. യുദ്ധം എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിയ്ക്കുന്നത് അനുരൂപാണ്.

 yudham-short-film

ചിത്രത്തിന്റെ അവതരണ രീതിയെ കുറിച്ച് പ്രത്യേകം പരമാര്‍ശിക്കണം. മണി ബി ടി യുടെ ഛായാഗ്രഹണ ഭംഗിയും എഡിറ്റിങും സംഭാഷണമില്ലാത്ത സിനിമയിക്ക് ഏറെ യോജിച്ചു നില്‍ക്കുന്നതാണ്.

പ്രേംകുമാര്‍ കണ്ണോമെയാണ് ചിത്രത്തിന്റെ വസ്ത്രാലങ്കാരം. ഹരിമുരളി പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചിരിയ്ക്കുന്നു. 12 മിനിട്ട് 51 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള യുദ്ധം കണ്ട് നോക്കൂ...

English summary
Yudham Malayalam short film

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam