യുവന്‍ ശങ്കര്‍ രാജയ്ക്ക് മൂന്നാംവിവാഹം
ഇളയരാജയുടെ മകനും തമിഴ് സംഗീതസംവിധായകനുമായ യുവന്‍ ശങ്കര്‍രാജ മൂന്നാംവിവാഹത്തിന് ഒരുങ്ങുന്നു. ദുബായില്‍ ഫാഷന്‍ ഡിസൈനറായ സഫ്രുന്നീസയുമായി യുവന്റെ നിശ്ചയം കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഡിസംബറില്‍ ദുബായിലാണ് വിവാഹം.
യുവന്‍ നേരത്തെ ഇസ്ലാംമതം സ്വീകരിച്ച് അബ്ദുള്‍ ഹലിഖ് എന്ന് പേര് മാറ്റിയിരുന്നു. 2005ലാണ് ഗായിക സുജയെ വിവാഹം ചെയ്തത്. മൂന്ന് വര്‍ഷം നീണ്ട ദാമ്പത്യം 2008ല്‍ വിവാഹമോചനത്തിലെത്തി.

മൂന്നുവര്‍ഷത്തിനുശേഷം ശില്‍പ്പ മോഹന്‍ എന്ന യുവതിയെ വിവാഹം ചെയ്തു. എന്നാലതും പരാജയപ്പെടുകയായിരുന്നു. അമ്മയുടെ മരണശേഷമാണ് യുവന്‍ ഇസ്ലാംമതം സ്വീകരിച്ചത്.
yuvan shankar raja music director tamil marriage യുവന്‍ ശങ്കര്‍ രാജ തമിഴ് സിനിമ സംഗീതം സംവിധായകന് വിവാഹം


Click it and Unblock the Notifications