»   » സക്കറിയയുടെ ഗര്‍ഭിണികള്‍ക്ക് ചൈനീസ് വയറുകള്‍

സക്കറിയയുടെ ഗര്‍ഭിണികള്‍ക്ക് ചൈനീസ് വയറുകള്‍

Posted By:
Subscribe to Filmibeat Malayalam

പലപ്രായത്തിലുള്ള ഗര്‍ഭിണികളുടെ കഥയുമായിട്ടാണ് അനീഷ് അന്‍വറിന്‍രെ ചിത്രം സക്കറിയയുടെ ഗര്‍ഭിണികള്‍ ഒരുങ്ങുന്നത്. റിമ കല്ലിങ്കല്‍, സനുഷ, ആശ ശരത്ത് , ഗീത, സാന്ദ്ര തോമസ് എന്നിവരാണ് ചിത്രത്തില്‍ ഗര്‍ഭിണികളുടെ വേഷത്തില്‍ എത്തുന്നത്. സക്കറിയയെന്ന ഗൈനക്കോളജിസ്റ്റിന്റെയും അദ്ദേഹത്തിന്റെ അടുത്ത് ചികിത്സയ്‌ക്കെത്തുന്ന സ്ത്രീകളുടെയും കഥയാണ് ചിത്രം പറയുന്നത്.

ഗര്‍ഭിണികളായ കഥാപാത്രങ്ങളെ സിനിമയില്‍ അവതരിപ്പിക്കുമ്പോള്‍ തീര്‍ച്ചയായും നടിമാരുടെ രൂപത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടല്ലോ. എത്രമാസം ഗര്‍ഭിണിയാണോ, അതിനനുസരിച്ചുവേണം കഥാപാത്രത്തിന്റെ വയറിന്റെ വലിപ്പം പോലും ശരിയാക്കാന്‍. സക്കറിയയുടെ ഗര്‍ഭിണികള്‍ക്കുവേണ്ടിയിതാ വയറുകള്‍ ഇറക്കുമതി ചെയ്തിരിക്കുകയാണ്. കാഴ്ചയില്‍ വല്ലാത്ത ഒറിജിനാലിറ്റി തോന്നിയ്ക്കുന്ന സിലിക്കണ്‍ നിര്‍മ്മിത വയറുകളാണ് സിനിമയ്ക്ക് വേണ്ടി കൊണ്ടുവന്നിരിക്കുന്നത്. ചൈനയില്‍ നിന്നാണ് ഈ വയറുകള്‍ വന്നിരിക്കുന്നത്. ചിത്രത്തിലെ ഗര്‍ഭിണികള്‍ മൂന്നു മാസവും, ആറുമാസവും ഒന്‍പതുമാസവുമെല്ലാമായവരാണ്. അതുകൊണ്ടുതന്നെ വിവിധ വലിപ്പത്തിലുള്ള വയറുകളാണ് ഇവര്‍ക്കായി വാങ്ങിച്ചിരിക്കുന്നത്.

Zachariyayude Garbhinikal

സാധാരണയായി സ്‌പോഞ്ച് പാഡുകളും മറ്റുമാണ് ഇത്തരം കഥാപാത്രങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നത്. എന്നാല്‍ ചൈനയില്‍ നിന്നെത്തുന്ന ഈ സിലിക്കണ്‍ വയറുകള്‍ ധരിയ്ക്കുന്നവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നതും ഒറിജിനലിനെ വെല്ലുന്ന ഒറിജിനാലിറ്റിയുള്ളവയുമാണത്രേ. ചിത്രത്തില്‍ ഗര്‍ഭിണികളെ അവതരിപ്പിക്കുന്ന താനും റിമയും സനുഷയും ആശ ശരത്തുമെല്ലാം ഈ വയറുകള്‍ വച്ച് അസ്വസ്ഥതകളില്ലാതെ അഭിനയിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ ഷോട്ടുകള്‍ എടുത്തുതീരും വയരെ മേക്കപ്പ് ശരിയാക്കാനും മറ്റുമായി ബ്രേക്കുകള്‍ അധികം വേണ്ടിവരുന്നില്ലെന്നും ചിത്രത്തിന്റെ നിര്‍മ്മാതാവുകൂടിയായ സാന്ദ്ര തോമസ് പറയുന്നു. ചിത്രത്തില്‍ സാന്ദ്ര ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നടന്‍ ലാലാണ് ഡോക്ടര്‍ സക്കറിയയായി അഭിനയിക്കുന്നത്.

English summary
For the film Zachariyayude Garbhinikal, not one but three prosthetic tummies, of different sizes, were brought in from China, for each of the five actresses.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam