»   »  'സക്കറിയയുടെ ഗര്‍ഭിണികള്‍'ക്ക് ഡേറ്റ് കിട്ടി

'സക്കറിയയുടെ ഗര്‍ഭിണികള്‍'ക്ക് ഡേറ്റ് കിട്ടി

Posted By:
Subscribe to Filmibeat Malayalam

സക്കറിയുടെ ഗര്‍ഭിണികള്‍ക്ക് ഒടുക്കം ഡേറ്റ് കിട്ടി. തെറ്റിദ്ധരിക്കല്ലെ, പലപ്രായത്തിലുള്ള ഗര്‍ഭിണികളുടെ കഥയുമായെത്തുന്ന അനീഷ് അന്‍വറിന്റെ സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രം ആഗസ്ത് 23ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

അഞ്ച് ഗര്‍ഭിണികളുടെ കഥ പറയുന്ന ചിത്രത്തില്‍ റിമ കല്ലിങ്കല്‍, സനുഷ, സാന്ദ്ര തോമസ്, ആശ ശരത്, ഗീത എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സക്കറിയ എന്ന ഗൈനക്കോളജിസ്റ്റിന്റെയും അവരുടെ അടുത്ത് ചികിത്സയ്‌ക്കെത്തുന്ന ഗര്‍ഭിണികളുടെയും കഥയാണ് ചിത്രം പറയുന്നത്. ലാലാണ് സക്കറിയയുടെ വേഷത്തില്‍ ടൈറ്റില്‍ റോള്‍ കൈകാര്യം ചെയ്യുന്നത്.

Zachariyayude Garbhinikal

മലയാളത്തിന്റെ ബാലതാരം സനുഷ പതിനാറ് വയസ്സുള്ള ഗര്‍ഭിണിയായാണ് ചിത്രത്തിലെത്തുന്നത്. ആശാ ശരതാണ് ലാലിന്റെ നായികയായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ സാന്ദ്ര തോമസാണ് മറ്റൊരു ഗര്‍ഭിണി. ഇവരെ കൂടാതെ അജു വര്‍ഗീസ്, പൊന്നമ്മ ബാബു, സുബി, ഉണ്ണി രാജന്‍ പി ദേവ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

English summary
Zachariyayude Garbhinikal finally gets its releasing date confirmed. The movie will be getting released on August 23.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam